വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനെ പിന്നിലാക്കി സിപിഎല്‍, കൊവിഡിനു ശേഷമാരംഭിക്കുന്ന ആദ്യ ടി20 ലീഗ്

ആഗസ്റ്റ് 18 മുതലാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിനു തുടക്കമാവുന്നത്

കിങ്സ്റ്റണ്‍: കൊറോണവൈറസ് മഹാമാരിക്കു ശേഷം പുനരാരംഭിക്കുന്ന ആദ്യത്തെ ടി20 ഫ്രാഞ്ചൈസി ലീഗായി കരീബിയര്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍) മാറുന്നു. സിപിഎല്ലിന്റെ പുതിയ സീസണ്‍ ആഗസ്റ്റ് 18ന് ആരംഭിക്കാന്‍ തീരുമാനിച്ചു. എല്ലാ മല്‍സരങ്ങളും ട്രിനിഡാഡ് ആന്റ് ടൊബാഗോയിലായിരിക്കും നടക്കുക. മുഴുവന്‍ മല്‍സരങ്ങളും അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും. മാര്‍ച്ചില്‍ ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്‍റെ 13ാം സീസണ്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ നില്‍ക്കെയാണ് സിപിഎല്‍ തുടങ്ങാന്‍ പോവുന്നത്.

1

നീണ്ട ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെയാണ് അന്താരാഷ്ട്ര മല്‍സരങ്ങള്‍ പുനരാരംഭിച്ചത്. ഇപ്പോള്‍ സിപിഎല്ലും ആരംഭിക്കാന്‍ തീരുമാനിച്ചതോടെ ക്രിക്കറ്റ് സാധാരണ അവസ്ഥയിലേക്കു തിരിച്ചുപോവുകയാണ്. ആഗസ്റ്റ് 18ന് ആരംഭിക്കുന്ന സിപിഎല്‍ സപ്തംബര്‍ 20നായിരിക്കും അവസാനിക്കുക. താരങ്ങളുടെയും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും സുരക്ഷ കണക്കിലെടുത്താണ് ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎഎല്ലുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിക്കഴിഞ്ഞു.

സിപിഎല്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഒഫീഷ്യല്‍സുമെല്ലാം ഒരേ ഹോട്ടലിലായിരിക്കും താമസിക്കുക. എല്ലാവര്‍ക്കും ആദ്യത്തെ രണ്ടാഴ്ച നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടി വരും. വിദേശത്തു നിന്നുമെത്തുന്ന മുഴുവന്‍ പേരെയും യാത്ര പുറപ്പെടുന്നതിനു മുമ്പ് കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കും. പിന്നീട് ട്രിനിഡാഡിലെത്തിയാല്‍ അവിടെയും കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് സിപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും ടൂര്‍ണമെന്റിന്റെ ഭാഗമാവുന്ന മുഴുവന്‍ പേരെയും ഹോട്ടലില്‍ താമസിപ്പിക്കുക. ചെറിയ ക്ലസ്റ്ററായി ഇവരെ തരംതിരിക്കും. ടൂര്‍ണമെന്റിനിടെ ഏതെങ്കിലുമൊരാള്‍ കൊവിഡിന്റെ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഈ ക്ലസ്റ്ററിലുള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും 14 ദിവസത്തേക്കു സ്വയം ഐസൊലേഷനില്‍ പോവേണ്ടിവരുമെന്നും സിപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

ലോക ക്രിക്കറ്റിലെ പല പ്രമുഖ താരങ്ങളും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. റാഷിദ് ഖാന്‍, സൊഹൈല്‍ തന്‍വീര്‍, മുഹമ്മദ് നബി, മാര്‍ക്കസ് സ്റ്റോയ്ണിസ്, റോസ് ടെയ്‌ലര്‍ എന്നിവരെല്ലാം വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഇറങ്ങും. ഇന്ത്യയുടെ വെറ്ററന്‍ താരം പ്രവീണ്‍ താംബെയും സിപിഎല്ലിന്റെ ഭാഗമാണ്. ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്നും ബിസിസിഐ വിലക്കിയതോടെയാണ് സിപിഎല്‍ ഫ്രാഞ്ചൈസിയായ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് താംബെയ്ക്കു അവസരം നല്‍കിയത്.

Story first published: Wednesday, August 5, 2020, 16:02 [IST]
Other articles published on Aug 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X