ഇതെന്തു പിച്ചാണ്?; ലോകകപ്പിലെ മോശം പിച്ചിനെതിരെ ക്യാപ്റ്റന്റെ വിമര്‍ശനം
കാര്‍ഡിഫ്: ഇംഗ്ലണ്ടില്‍ ലോകകപ്പിന് തുടക്കമാകുന്നതിന് മുന്‍പുതന്നെ വലിയ സ്‌കോറുകള്‍ പിറക്കുന്ന പിച്ചായിരിക്കും ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും 340 മുകളില്‍ ടീമുകള്‍ സ്‌കോര്‍ ചെയ്തതോടെ വമ്പന്‍ ടോട്ടലുകള്‍ ലോകകപ്പിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.
എന്നാല്‍, കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതാണ് ലോകകപ്പിലെ പിച്ചുകളെന്ന് ആദ്യ മത്സരങ്ങള്‍ തെളിയിക്കുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകള്‍ തകര്‍ന്നടിയുകയും രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ അനായാസം ജയിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത് 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും ജയിക്കുകയും ചെയ്തത്.

പിച്ച് അനുകൂലമായില്ല
പാക്കിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമെല്ലാം ആദ്യം ബാറ്റ് ചെയ്ത് തകരുന്നതാണ് കണ്ടത്. കാര്‍ഡിഫില്‍ നടന്ന ശ്രീലങ്ക ന്യൂസിലന്‍ഡ് മത്സരത്തിനുശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ പിച്ചിനെ വിമര്‍ശിച്ചു. രാവിലെ പിച്ചില്‍നിന്നും സ്വിങ്ങും വേഗതയും ലഭിച്ചെങ്കിലും പിന്നീട് അതായിരുന്നില്ല അവസ്ഥയെന്നാണ് കരുണരത്‌നെയുടെ പക്ഷം.

പിച്ചില്‍ ഭൂതമില്ലെന്ന് വില്യംസണ്‍
എല്ലാവരും എത്തുന്നത് നല്ല ക്രിക്കറ്റ് കാണാനായാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളില്‍ ബാറ്റിങ് വിക്കറ്റ് പ്രതീക്ഷിക്കുന്നതായും കരുണരത്‌നെ പറഞ്ഞു. അതേസമയം, പുതിയ പന്തില്‍ ഇരു ടീമുകള്‍ക്കും സ്വിങ് ലഭിക്കുന്നുണ്ടെന്നാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്റെ വിലയിരുത്തല്‍. ശ്രീലങ്കയുടേത് കുറഞ്ഞ ടോട്ടല്‍ ആതുകൊണ്ട് ജയം അനാസായമായെന്നും വില്യംസണ്‍ പറഞ്ഞു. വില്യംസണിന്റെ വാദത്തോട് യോജിക്കുന്നതായിരുന്നില്ല മാന്‍ ഓഫ് ദി മാച്ച് ആയ മാറ്റ് ഹെന്റിയുടെ വിലയിരുത്തല്‍. വിക്കറ്റ് തുടക്കത്തില്‍ പേസിന് അനുകൂലമായിരുന്നെന്നും അത് തങ്ങള്‍ മുതലെടുത്തുവെന്നും ഹെന്റി പറഞ്ഞു.

ന്യൂസിലന്‍ഡിന്റെ വിജയം.
ന്യൂസിലന്‍ഡ് 10 വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ലങ്ക ഉയര്‍ത്തിയ 137 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 16.1 ഓവറില്‍ അടിച്ചെടുക്കുകയായിരുന്നു കിവീസ്. മാര്‍ട്ടില്‍ ഗപ്ടില്‍ 51 പന്തില്‍ പുറത്താകാതെ 73, കോളിന്‍ മണ്‍റോ 47 പന്തില്‍ 58 എന്നിവര്‍ അര്‍ധസെഞ്ച്വറിയുമായി അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത് ലങ്കയുടെ മുന്‍നിരയെ തകര്‍ത്ത മാറ്റ് ഹെന്ററിയാണ് മത്സരത്തിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications