ആഷസ്: തകര്‍ന്ന് തരിപ്പണമായി ഓസ്‌ട്രേലിയ, ഞെട്ടിത്തരിച്ച് ആരാധകര്‍!
ക്രിക്കറ്റ് ഒരു കളിയായിരിക്കും. എന്നാല്‍ ആഷസ് വെറുമൊരു ടൂര്‍ണമെന്റല്ല. ഓസ്‌ട്രേലിയ - ഇംഗ്ലണ്ട് എന്നീ രണ്ട് രാജ്യങ്ങളുടെ ക്രിക്കറ്റ് അഭിമാനമാണ് ആഷസ് ട്രോഫി എന്ന ഒരു ചെപ്പില്‍ അടച്ചിരിക്കുന്നത്. ലോകകപ്പില്‍ തോറ്റ് പുറത്തായിക്കോട്ടെ, അവിടത്തെ കാണികള്‍ സഹിക്കും. പക്ഷേ ആഷസിലെ ഒരു തോല്‍വി. അതിപ്പോള്‍ ഓസ്‌ട്രേലിയയ്ക്കായാലും ഇംഗ്ലണ്ടിനായാലും സഹിക്കാനാകില്ല.

2015 ആഷസില്‍ ആദ്യകളി തോറ്റിരിക്കുന്നത് ഓസ്‌ട്രേലിയയാണ്. അതും 169 റണ്‍സിന്. തോറ്റു എന്നത് അംഗീകരിച്ചാല്‍ തന്നെ 169 റണ്‍സിന്റെ തോല്‍വി എങ്ങനെ സഹിക്കും. ദയനീയം എന്നാണ് രാജ്യത്തെ പത്രങ്ങള്‍ ഓസ്്‌ട്രേലിയയുടെ കൂട്ടത്തകര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. കളി തോറ്റതും ടീം തകര്‍ന്ന് തരിപ്പണമായതും വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് ആരാധകര്‍.

വേണ്ടത് 412, അടിച്ചത് വെറും 242
412 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ വെറും 242 റണ്‍സിന് ഓളൗട്ടായി. ഒരു ദിവസം ബാക്കിനില്‍ക്കേയാണ് ഓസീസ് തോല്‍വി. അതും 169 റണ്‍സിന്. ആരാധകര്‍ തകര്‍ന്നുപോയതില്‍ അത്ഭുതപ്പെടാനുണ്ടോ.

മിച്ചല്‍ ജോണ്‍സനോ ടോപ് സ്‌കോററോ
ഓസ്‌ട്രേലിയയുടെ പേരുകേട്ട് ബാറ്റിംഗ് നിരയില്‍ ഒരാള്‍ക്ക് പോലും സെഞ്ചുറി നേടാനായില്ല. 77 റണ്‍സെടുത്ത ബൗളര്‍ മിച്ചല്‍ ജോണ്‍സനാണ് ടോപ് സ്‌കോറര്‍. വാര്‍ണര്‍ 52 റണ്‍സടിച്ചു.

വാട്‌സന്‍ പുറത്തേക്ക്
ഓസീസ് ടെസ്റ്റ് ടീമില്‍ നിന്നും ഷെയ്ന്‍ വാട്‌സന്‍ പുറത്തേക്ക് പോയേക്കുമെന്ന സൂചനകളാണ് ഒന്നാം ആഷസ് നല്‍കുന്നത്. ഒന്നാമിന്നിംഗ്‌സില്‍ 30 ഉം രണ്ടാമിന്നിംഗ്‌സില്‍ 19ഉം റണ്‍സാണ് വാട്‌സന്റെ സംഭാവന. രണ്ടിന്നിംഗ്‌സുകളിലുമായി 13 ഓവര്‍ പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും കിട്ടിയില്ല.

ഓള്‍റൗണ്ട് പ്രകടനം
മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെയാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയുടെ കഥ കഴിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും തകര്‍ത്ത് കളിക്കുന്ന മോയിന്‍ അലിയും ജോ റൂട്ടുമാണ് അവരുടെ ശക്തി.

മാന്‍ ഓഫ് ദ മാച്ച് റൂട്ട്
ഒന്നാമിന്നിംഗ്‌സില്‍ 134 ഉം രണ്ടാമിന്നിംഗ്‌സില്‍ 60ഉം റണ്‍സെടുത്ത ജോ റൂട്ട് രണ്ട് വിക്കറ്റും വീഴ്്ത്തിയാണ് മാന്‍ ഓഫ്

അപ്പീലിലൊന്നും കാര്യമില്ല
ഒന്നാം ആഷസ് ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോമിന്റെ വിഫലമായ ഒരു അപ്പീല്‍. രണ്ടിന്നിംഗ്‌സുകളിലുമായി ലിയോണ്‍ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു

പറന്നുപിടിച്ചു
ഇംഗ്ലണ്ടിന്റെ ആദം ലിത്തിനെ പറന്നുപിടിക്കുന്ന ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

പാഴായത് റോജേഴ്‌സിന്റെ പോരാട്ടം
ഓപ്പണര്‍ ക്രിസ് റോജേഴ്‌സാണ് ഓസീസിന് വേണ്ടി പൊരുതിയത്. ഒന്നാമിന്നിംഗ്‌സില്‍ റോജേഴ്‌സ് 95 റണ്‍സെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications