വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: റിയല്‍ ക്യാപ്റ്റന്‍സ്... ടീം മെച്ചപ്പെടാന്‍ സ്വന്തം സ്ഥാനം പോലും വേണ്ടെന്നുവച്ചു!!

നാലു താരങ്ങളാണ് ഇത്തരത്തില്‍ സ്വയം പ്ലെയിങ് ഇലവനില്‍ നിന്നും പിന്‍മാറിയത്

മുംബൈ: ഐപിഎല്ലില്‍ ടീം തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുമ്പോഴും ക്യാപ്റ്റന്‍ സ്ഥാനം കൈമാറാനോ ടീമില്‍ നിന്നും മാറിനില്‍ക്കാനെ ശ്രമിക്കാതെ ആരാധകരെ മുഴുവന്‍ പഴികേട്ടിട്ടുള്ള നായകന്മാരെ നാം കണ്ടിട്ടുണ്ട്. ടീമിന്റെ പ്രകടനം മാത്രമല്ല സ്വന്തം പ്രകടനം മോശമായിട്ടു പോലും അത് അംഗീകരിക്കാന്‍ തയ്യാറാവാത്തവരാണ് ഇവര്‍.

എന്നാല്‍ ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തരായ മറ്റു ചില മാതൃകാ ക്യാപ്റ്റന്‍മാരുണ്ട്. തന്നെക്കൊണ്ട് ഇനിയും ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നു സ്വയം ടീമില്‍ നിന്നും മാറിനിന്നവരാണ് ഇക്കൂട്ടര്‍. അത്തരത്തിലുള്ള നാലു ക്യാപ്റ്റന്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളും ഓസ്‌ട്രേലിയയുടെ ബാറ്റിങ് ഇതിഹാസവുമായ റിക്കി പോണ്ടിങിന്റെ ഐപിഎല്‍ കരിയര്‍ അത്ര ശോഭനമായിരുന്നില്ല. 2013ലെ ഐപിഎല്ലിലാണ് പോണ്ടിങ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാവുന്നത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ടീമിലുണ്ടായിട്ടും ക്യാപ്റ്റനായ നറുക്കുവീണത് പോണ്ടിങിനായിരുന്നു.
എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ആറു മല്‍സരങ്ങളില്‍ നിന്നം വെറും 52 റണ്‍സ് മാത്രമേ പോണ്ടിങിനു നേടാന്‍ സാധിച്ചുള്ളൂ. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പരാജയമായതോടെ പോണ്ടിങ് പ്ലെയിങ് ഇലവനില്‍ നിന്നും സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് രോഹിത് ശര്‍മയെ പകരക്കാരനായി തിരഞ്ഞെടുത്തത്. ടീമിനെ മൂന്നു തവണ കിരീടത്തിലേക്കു നയിച്ച് രോഹിത് മുംബൈയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി മാറുകയും ചെയ്തു.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

2013ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്്‌സ് ഹൈദരാബാദിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു. ഇതോടെ തൊട്ടടുത്ത സീസണില്‍ അദ്ദേഹത്തിനു ക്യാപ്റ്റന്റെ അധിക ചുമതല കൂടി ലഭിക്കുകയും ചെയ്തു. 2012ല്‍ വിന്‍ഡീസിന് ട്വന്റി20 ലോകകപ്പില്‍ കിരീടം സമ്മാനിച്ച ഡാരന്‍ സമി, ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ടീമിലുള്ളപ്പോഴായിരുന്നു ഇത്.
എന്നാല്‍ ക്യാപ്റ്റനായി മാറിയത് ധവാന്റെ പ്രകടനത്തെയും ബാധിച്ചു. ക്യാപ്റ്റന്‍സിയുടെ അമിത സമ്മര്‍ദ്ദം താങ്ങാനാവില്ലെന്നു ബോധ്യമായതോടെ അദ്ദേഹം ഇതൊഴിയുകയും ചെയ്തു. തുടര്‍ന്ന് സമിയാണ് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ ടീമിനെ നയിച്ചത്.

ഡാനിയേല്‍ വെറ്റോറി

ഡാനിയേല്‍ വെറ്റോറി

ന്യൂസിലന്‍ഡിന്റെ മുന്‍ നായകനും പ്രമുഖ സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറി 2011ലെ ഐപിഎല്ലിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറെ അനുഭവവസമ്പത്തുള്ള വെറ്റോറിയെ ആര്‍സിബി തങ്ങളുടെ ക്യാപ്റ്റനാക്കുകയും ചെയ്തു.
വെറ്റോറി ടീമിനൊപ്പമുള്ള രണ്ടാം സീസണില്‍ ശ്രീലങ്കയുടെ സ്പിന്‍ ഇതഹാസം മുത്തയ്യ മുരളീധരന്‍ ആര്‍സിബിയിലെത്തി. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, തിലകരത്‌നെ ദില്‍ഷന്‍ തുടങ്ങിയ വിദേശ സൂപ്പര്‍ താരങ്ങള്‍ ടീമിലുള്ളപ്പോഴാണ് മുരളിയുടെ വരവ്.
വെറ്റോറി ക്യാപ്റ്റനായതിനാല്‍ മുരളീധരന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. ബൗളറെന്ന നിലയില്‍ വെറ്റോറി പ്രതീക്ഷയ്‌ക്കൊത്തുയരുന്നതിലും പരാജയപ്പെട്ടു. ഇതോടെയാണ് സ്വയം പ്ലെയിങ് ഇലവനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച വെറ്റോറി ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോലിക്കു കൈമാറിയത്. വെറ്റോറിയുടെ പിന്‍മാറ്റത്തിനു ശേഷം കോലിക്കു കീഴില്‍ തുടര്‍ച്ചയായി മൂന്നു കളികള്‍ ജയിച്ച ആര്‍സിബി താളം വീണ്ടെടുക്കുകയും ചെയ്തു.

കുമാര്‍ സങ്കക്കാര

കുമാര്‍ സങ്കക്കാര

2012ലെ ഐപിഎല്ലില്‍ മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു ശ്രീലങ്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ കുമാര്‍ സങ്കക്കാര. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഡെക്കാന്‍ ജഴസിയില്‍ സങ്കക്കാര നിറംമങ്ങി. ഇതോടെ പ്ലെയിങ് ഇലവനില്‍ നിന്നും വിട്ടുനില്‍ക്കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
നിലവില്‍ ടീമിലുള്ള മറ്റു വിദേശ താരങ്ങള്‍ക്കു പ്ലെയിങ് ഇലവനില്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സങ്കക്കാര വിട്ടുനിന്നത്.
സങ്കക്കാരയ്ക്കു പകരം ഓസ്‌ട്രേലിയയുടെ കാമറണ്‍ വൈറ്റാണ് സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ഡെക്കാനെ നയിച്ചത്. എന്നാല്‍ സങ്കക്കാരയുടെ പിന്‍മാറ്റവും ടീമിനെ രക്ഷിച്ചില്ല. സീസണ്‍ അവസാനിച്ചപ്പോള്‍ എട്ടാംസ്ഥാനത്താണ് ഡെക്കാന്‍ ഫിനിഷ് ചെയ്തത്.

ഐപിഎല്‍: ഇതാണ് അരങ്ങേറ്റം... ഒന്നൊന്നര പ്രകടനം, കൈയടിക്കാം ഇവര്‍ക്ക്ഐപിഎല്‍: ഇതാണ് അരങ്ങേറ്റം... ഒന്നൊന്നര പ്രകടനം, കൈയടിക്കാം ഇവര്‍ക്ക്

ഐപിഎല്‍: ധോണിയോ, കോലിയോ? ക്യാപ്റ്റന്‍മാരില്‍ കേമനാര്? ചിന്നസ്വാമി നല്‍കും ഉത്തരംഐപിഎല്‍: ധോണിയോ, കോലിയോ? ക്യാപ്റ്റന്‍മാരില്‍ കേമനാര്? ചിന്നസ്വാമി നല്‍കും ഉത്തരം

Story first published: Wednesday, April 25, 2018, 13:13 [IST]
Other articles published on Apr 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X