ക്യാപ്റ്റൻസി; ധോണി മക്കുല്ലത്തെ കണ്ട് പഠിക്കേണ്ടത് ഇതൊക്കെയാണ്...
കളി തോല്‍ക്കുമ്പോള്‍ ക്യാപ്റ്റനെ കുറ്റം പറയുന്നതില്‍ കഥയില്ല. ശരിയാണ്. പക്ഷേ ഇത് ഫുട്‌ബോളല്ല, ക്രിക്കറ്റാണ്. കോച്ചിനും മാനേജ്‌മെന്റിനും ഫുട്‌ബോളിനെക്കാള്‍ കുറഞ്ഞ റോള്‍ മാത്രമേ ക്രിക്കറ്റിലുള്ളൂ. കളി നിയന്ത്രിക്കുന്നതും ടീമിനെ ഷേപ്പ് ചെയ്യുന്നതും ക്യാപ്റ്റനാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യ തോല്‍ക്കുമ്പോള്‍ ഉത്തരവാദിത്തം ഏതാണ്ട് മുഴുവനായും ധോണിയുടെ തലയില്‍ വീഴുന്നതും.
കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റനാണ് ധോണി. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന ഒരു ഫാസ്റ്റ് ബൗളര്‍ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല എങ്കില്‍ അതില്‍ ക്യാപ്റ്റന്‍ ധോണിക്കും പങ്കുണ്ട്. ഓരോ കളിക്ക് ശേഷവും ബൗളര്‍മാരെ കുറ്റം പറയുന്നതല്ലാതെ കളിക്കളത്തിലും പുറത്തും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന എന്തെങ്കിലും ധോണി ചെയ്തിട്ടുണ്ടോ. ശ്രീശാന്ത് മുതലുണ്ട് ഉദാഹരണങ്ങള്‍.
ക്യാപ്റ്റന്‍ കൂള്‍ എന്ന് വിളിപ്പേരുള്ള ധോണി ഇക്കാര്യത്തില്‍ ഏറ്റവും കുറഞ്ഞത് ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കുല്ലത്തെയെങ്കിലും കണ്ട് പഠിക്കണം.

മക്കുല്ലത്തിന് നാല് സ്ലിപ്
ഇന്ത്യയുടെ ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, വരുണ്‍ ആറോണ്‍ എന്നിവരെക്കാളും വലിയ വേഗതയില്‍ ഒന്നും പന്തെറിയുന്നവരല്ല ന്യൂസിലന്‍ഡിന്റെ ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടുമൊന്നും. എന്നാല്‍ കീവീസ് ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ സ്ലിപ് നാലെണ്ണമെങ്കിലും ഉണ്ടാകും. അതാണ് ക്യാപ്റ്റന്‍ മക്കുല്ലം തന്റെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം.

ഇവിടെ ധോണിയോ
ഇക്കാര്യത്തില്‍ മക്കുല്ലത്തിന്റെ നേര്‍ വിപരീതമാണ് ധോണി. ഫാസ്്റ്റ് ബൗളിംഗ് കൊണ്ട് ആക്രമണം എന്ന് പോലും കേള്‍ക്കാത്ത പോലെയാണ് ധോണിയുടെ ഫീല്‍ഡ് സെറ്റിങ്. പക്കാ ഡിഫന്‍സീവ്. ധോണിയുടെയും ബൗളര്‍മാരുടെയും ശരീരഭാഷയില്‍ ഇത് കാണാം.

ഉദാഹരണം ഇഷാന്ത് ശര്‍മ
ഉദാഹരണം വേണമെങ്കില്‍ ഇഷാന്ത് ശര്‍മയുണ്ട്. കോലിയുടെയും ധോണിയുടെയും ക്യാപ്റ്റന്‍സിയില്‍ പന്തെറിയുമ്പോള്‍ ഇഷാന്തിലുള്ള വ്യത്യാസം കണ്ടാല്‍ മതി ഇത് മനസിലാകാന്‍.

ധോണി സ്‌റ്റൈല്‍ ഓഫ് ബൗളിംഗ്
ആദ്യത്തെ പത്തോ പന്ത്രണ്ടോ ഓവര്‍ ഫാസ്റ്റ് ബൗളര്‍മാര്‍. പിന്നെ ഒരു വശത്ത് സ്പിന്‍. മറ്റേ അറ്റത്ത് പാര്‍ട് ടൈമര്‍. ഏതാണ്ട് 40 ഓവര്‍ വരെ ഇതിങ്ങനെ പോകും. പിന്നെ ഫാസ്റ്റ് ബൗളര്‍മാര്‍ തിരിച്ചെത്തും.

ആക്രമണമോ അതെന്താ
ഒരു വിക്കറ്റ് വീണു എന്നിരിക്കട്ടേ, പ്രധാന ബൗളറെ ഉപയോഗിച്ച് ഒരു വിക്കറ്റ് കൂടി വീഴ്ത്തി പ്രഷര്‍ ബില്‍ഡ് ചെയ്യാന്‍ ധോണി ശ്രമിക്കില്ല. പകരം കുറച്ച് ഓവറുകളില്‍ റണ്‍ നിരക്ക് കുറക്കാന്‍ നോക്കും.

അതുകൊണ്ടെന്തുണ്ടായി
ഈ ശൈലിയാണ് ഓസ്‌ട്രേലിയയില്‍ ദയനീമായി പരാജയപ്പെട്ടത്. പ്രധാന ബൗളര്‍മാരെ അവസാനത്തേക്ക് വെച്ചത് കൊണ്ട് ആകെയുണ്ടായ ഗുണം കളി 48 - 49 ഓവര്‍ വരെ നീണ്ടു എന്നതാണ്. അതില്‍ പക്ഷേ എന്ത് കാര്യം, തോല്‍വി അവസാന പന്തിലായാലും തോല്‍വി തന്നെയല്ലേ...

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications