വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയിലെ വെജിറ്റേറിയന്‍മാര്‍- കോലി മുതല്‍ വിഹാരി വരെ, അഞ്ചിലേറെ പേര്‍

പലരും തുടക്കം മുതല്‍ വെജിറ്റേറിയന്‍മാര്‍ ആയിരുന്നില്ല

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ ടീമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് വിരാട് കോലിയും. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ കേമന്‍മാരായ ഇന്ത്യ നാട്ടില്‍ മാത്രമല്ല വിദേശത്തും അപകടകാരികളാണ്. മുന്‍ കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം ഏറെ ഉയര്‍ന്നിട്ടുണ്ട്.

ഇതിനു പ്രധാന കാരണങ്ങളില്ലൊന്ന് ഭക്ഷണ ക്രമീകരണം തന്നെയാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യം സസ്യാഹാരമാണെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിലെ വെജിറ്റേറിയന്‍മാരായ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

വിരാട് കോലി

വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ ഫിറ്റ്‌നസിന്റെ പ്രതീകങ്ങളിലൊന്നും നിലവിലെ ക്യാപ്റ്റനുമായ വിരാട് കോലി സസ്യാഹാരിയാണ്. അസാധാരണമായ ഫിറ്റ്‌നലൂടെ സ്വന്തം ടീമിലെ മാത്രമല്ല മറ്റു ടീമുകളിലെ പോലും താരങ്ങള്‍ക്കു പോലും മാതൃകയായി അദ്ദേഹം മാറിക്കഴിഞ്ഞു.
2008ല്‍ ഇന്ത്യക്കായി അരങ്ങേറിയ കോലി ഇതിനകം 400ന് മുകളില്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഒരു കാലത്ത് ചിക്കന്‍ പ്രേമിയായിരുന്ന കോലിയുടെ ഇഷ്ടവിഭവം ബട്ടര്‍ ചിക്കനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയോടെല്ലാം ഗുഡ്‌ബൈ പറഞ്ഞ അദ്ദേഹം വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ആരാധകനാണ്.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമാണ് പരിചയസമ്പന്നനായ വലം കൈയന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ടെസ്റ്റില്‍, പ്രത്യേകിച്ചും വിദേശത്തു മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.
കരിയറിന്റെ തുടക്കകാലത്ത് ചിക്കന്‍ വിഭവങ്ങള്‍ ഇഷാന്തിന്റെ വീക്ക്‌നെസായിരുന്നു. അണ്ടര്‍ 19 കാലത്തു താന്‍ സ്ഥിരമായി ചിക്കന്‍ റോള്‍ കഴിച്ചിരുന്നതായി ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഷാന്ത് പൂര്‍ണ വെജിറ്റേറിയനാണ്. ഫിറ്റ്‌നസ് നിലനവാരം ഉയര്‍ത്തുന്നതിനായാണ് താരം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളോടു ഗുഡ്‌ബൈ പറഞ്ഞത്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഗബ്ബാറെന്നു കൂട്ടുകാരും ആരാധകരും വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ ഓപ്പണറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാന്‍ വെജിറ്റേറിയനാണ്. നേരത്തേ ധവാനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് ഇഷ്ടപ്പെട്ടിരുന്നത്.
2018 മുതലാണ് താരം ഇവയെല്ലാം ഉപേക്ഷിച്ച് പൂര്‍ണ വെജിറ്റേറിയന്‍ ശൈലിയിലേക്കു മാറിയത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നെഗറ്റീവ് എനര്‍ജിയുണ്ടാവുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് താന്‍ അവ വേണ്ടെന്നു വച്ചതെന്നു ഒരു അഭിമുഖത്തില്‍ ധവാന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്പിന്‍ തുറുപ്പുചീട്ടായ യുവ താരം യുസ്വേന്ദ്ര ചഹലും വെജിറ്റേറിയനാണ്. കരിയറിന്റെ ആദ്യ കാലത്ത് താരവും നോണ്‍ വെജിറ്റേറിയനായിരുന്നു. നായകന്‍ വിരാട് കോലിയയെപ്പോലെ ബട്ടര്‍ ചിക്കനായിരുന്നു ചഹലിന്റെയും വീക്ക്‌നെസ്.
എന്നാല്‍ ഇപ്പോള്‍ താരം ഇവയോടെല്ലാം ഗുഡ്‌ബൈ പറഞ്ഞിരിക്കുകയാണ്. എന്തുകൊണ്ടാണ് താന്‍ വെജിറ്റേറിയനാത് എന്നതിന്റെ കാരണം ചഹല്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖ ടെലിവിഷന്‍ അവതാരകയും നടിയുമായ അര്‍ച്ചന പുരണ്‍ സിങുമായി ലൈവില്‍ സംസാരിക്കവെയാണ് താന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചതായി സ്പിന്നര്‍ തുറന്നു പറഞ്ഞത്

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ തുറുപ്പുചീട്ടായ തമിഴ്‌നാട്ടുകാരനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ആരാധകനാണ്. മറ്റു ക്രിക്കറ്റര്‍മാരെപ്പോലെ അടുത്തിടെ വെജിറ്റേറിയനായ വ്യക്തിയല്ല അദ്ദേഹം. മറിച്ച് കുട്ടിക്കാലം മുതല്‍ അശ്വിന്‍ സസ്യാഹാരിയാണ്.
ഇടയ്ക്കു ന്യൂട്രീഷ്യന്റെ നിര്‍ദേശത്തെ തുടര്‍ന്നു ചിക്കനും മുട്ടയുമെല്ലാം അശ്വിന്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത് അദ്ദേഹം അധികകാലം തുടര്‍ന്നില്ല. ഇപ്പോള്‍ വീണ്ടും വെജിറ്റേറിയനായി അശ്വിന്‍ മാറിക്കഴിഞ്ഞു.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ പരിചയസമ്പന്നനായ വലംകൈയന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിലെ മറ്റൊരു വെജിറ്റേറിയന്‍. മികച്ച സ്വങ് ബൗളറായ അദ്ദേഹം ലോകത്തിലെ ഏതു മികച്ച ബാറ്റ്‌സ്മാന്‍മാരെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ശേഷിയുള്ള ബൗളര്‍ കൂടിയാണ്.
ഭുവി മാത്രമല്ല കുടുംബാംഗങ്ങളെല്ലാം വെജിറ്റേറിയന്‍മാരാണ്. അതുകൊണ്ടു തന്നെ ഈ ഭക്ഷണ ക്രമം പിന്തുടരുകയെന്നത് താരത്തിനു വെല്ലുവിളിയുയര്‍ത്തിയിട്ടുമില്ല.

ഹനുമാ വിഹാരി

ഹനുമാ വിഹാരി

അടുത്തിടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തി ചുരുങ്ങിയ ഇന്നിങ്‌സുകളിലൂടെ തന്നെ ടീമില്‍ സ്ഥാനമുറപ്പിച്ച താരങമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി. ഇന്ത്യക്കായി ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകളും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തിലാണ് താന്‍ വെജിറ്റേറിറയനാണെന്നു വിഹാരി വെളിപ്പെടുത്തിയത്.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പുതിയ വന്‍മതിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ അഭാവം ഒരു പരിധി വരെ നികത്താന്‍ പുജാരയ്ക്കു കഴിഞ്ഞിട്ടുണ്ട്. പുജാരയും വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ആരാധകനാണ്. സ്‌പൈസി ഫുഡിനോട് എപ്പോഴും താരം നോ പറയുകയും ചെയ്യാറുണ്ട്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണറുമായ രോഹിത് ശര്‍മയും വെജിറ്റേറിയനാണ്. നേരത്തേ നിശ്ചിത ഓവര്‍ ടീമിലെ മാത്രം സ്ഥിരം സാന്നിധ്യമായിരുന്ന ഹിറ്റ്മാന്‍ ഇപ്പോള്‍ ടെസ്റ്റിലും മികച്ച പ്രകടനങ്ങളിലൂടെ ഓപ്പണിങ് സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു.
തികഞ്ഞ ഭക്ഷണ പ്രിയനായ രോഹിത്തും വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇഷ്ടപ്പെടുന്നത്. എങ്കിലും മുട്ട അദ്ദേഹം ഒരുപാട് കഴിക്കാറുണ്ട്.

Story first published: Monday, August 10, 2020, 12:56 [IST]
Other articles published on Aug 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X