ലോകകപ്പ്: കോലിയൊരുക്കിയ കെണികള്‍... മൂന്നെണ്ണം!! ദക്ഷിണാഫ്രിക്കയ്ക്ക് അതു തന്നെ ധാരാളം
സതാംപ്റ്റന്‍: ഉജ്ജ്വല വിജയത്തോടെ ഐസിസി ഏകദിന ലോകകപ്പിനു തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനു തകര്‍ത്തുകൊണ്ടാണ് കോലിപ്പട മൂന്നാം ലോകകിരീടത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ആദ്യം ബൗളര്‍മാരും പിന്നീട് സെഞ്ച്വറിയുമായി രോഹിത് ശര്‍മയും പട നയിച്ചപ്പോള്‍ ഇന്ത്യ വിജയതീരമണയുകയായിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അരങ്ങേറ്റം കൂടിയായിരുന്നു ദക്ഷിണാഫ്രിക്കയുമായുള്ള മല്‍സരം. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ചില നിര്‍ണായക തീരുമാനങ്ങള്‍ ഇന്ത്യന്‍ ജയത്തെ സ്വാധീനിക്കുകയും ചെയ്തു. ഇവ എന്തൊക്കെ ആയിരുന്നുവെന്നു നോക്കാം.

ടീം സെലക്ഷന്‍
ആദ്യം തന്നെ കോലിയുടെ ടീം സെലക്ഷന് കൊടുക്കാം ഒരു കൈയടി. കാരണം ദക്ഷിണാഫ്രിക്കയുടെ വീക്കനെസായ സ്പിന്‍ ബൗളിങ് കൂടി കണക്കിലെടുത്താണ് അദ്ദേഹം പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. തന്റെ സ്ഥിരം കോമ്പിനേഷനില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയും ചെയ്തു. മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍ കുമാറിനെയും രവീന്ദ്ര ജഡേജയെ ഒഴിവാക്കി
യുസ്വേന്ദ്ര ചഹലിനെയും കുല്‍ദീപ് യാദവിനെയും ഒരുമിച്ച് കളിപ്പിക്കാനുള്ള കോലിയുടെ തന്ത്രവും വിജയം കണ്ടു.
ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളിങില്‍ എല്ലാവരും പുറത്തെടുത്തത്. ഓപ്പണിങ് സ്‌പെല്ലില്‍ ബുംറയുടെയും ഭുവിയുടെയും ഗംഭീര സ്‌പെല്ലുകള്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. മധ്യഓവറുകളിലാവട്ടെ ചഹല്‍- കുല്‍ദീപ് ജോടിയുടെ കറങ്ങുന്ന പന്തുകളും അവരെ വേട്ടയാടി. ഐപിഎല്ലില്‍ മോശം പ്രകടനം നടത്തിയ കുല്‍ദീപില്‍ കോലി വിശ്വാസമര്‍പ്പിച്ചതും എടുത്തു പറയേണ്ടതാണ്.

അഗ്രസീവ് ഫീല്‍ഡിങ് സെറ്റപ്പ്
ആദ്യത്തെ 10 ഓവറില്‍ എതിരാളികളെ വരിഞ്ഞുമുറുക്കുന്ന തരത്തിലുള്ള കോലിയുടെ ഫീല്‍ഡിങ് ക്രമീകരണവും വിജയത്തില്‍ നിര്‍ണായകമായി. ബുംറയുടെ ഓവര്‍ കഴിഞ്ഞപ്പോള്‍ തന്നെ പിച്ചില്‍ പേസര്‍മാരെയും തുണയ്ക്കുന്നതാണെന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് കോലി രണ്ടു പേരെ സ്ലിപ്പില്‍ വയ്ക്കുകയും ചെയ്തു. ഇതാണ് അംലയുടെ വിക്കറ്റ് ഇന്ത്യക്കു സമ്മാനിച്ചത്. രണ്ടാം സ്ലിപ്പില്‍ രോഹിത്താണ് ക്യാച്ചെടുത്തത്.
ആദ്യത്തെ എട്ടോവറില്‍ ശരിക്കുമൊരു ടെസ്റ്റ് മല്‍സരത്തിനു സമാനായ ഫീല്‍ഡിങ് ക്രമീകരണമാണ് കോലി വരുത്തിയത്. ഒരു ഗല്ലി, രണ്ടു സ്ലിപ്പ്, തേര്‍ഡ് മാന്‍ ഇല്ല, ഓഫ് സൈഡില്‍ വലിയ ഗ്യാപ്പ് എല്ലാമുണ്ടായിരുന്നു.
ഡികോക്കിനെ പുറത്താക്കാന്‍ കോലിയൊരുക്കിയ കെണിയും വിജയം കണ്ടു. ബുംറയ്‌ക്കെതിരേ ഡികോക്ക് പതറുന്നതായി കണ്ട കോലി ഉടന്‍ തേര്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ഓവറിലെ അഞ്ചാമത്തെ പന്തില്‍ ഡികോക്കിനെ കോലി ക്യാച്ചെടുത്തു പുറത്താക്കുകയും ചെയ്തു.

കുല്‍-ചാ സഖ്യം
ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ വരിഞ്ഞുകെട്ടാനുള്ള ക്വട്ടേഷന്‍ കോലി നല്‍കിയത് റിസ്റ്റ് സ്പിന്നര്‍മാരായ ചഹലിനും കുല്‍ദീപിനുമായിരുന്നു. അതവര്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തു. ആദ്യത്തെ പവര്‍പ്ലേ കഴിഞ്ഞയുടന്‍ തന്നെ കോലി കുല്‍ദീപിന് പന്തേല്‍പ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് ചഹലിന്റെ മാജിക്ക് സ്‌പെല്‍ കണ്ടത്. പിന്നീട് ഇരുവരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞു തകര്‍ക്കുകയായിരുന്നു.
10 ഓവറില്‍ 51 റണ്‍സിനു ചഹല്‍ നാലു വിക്കറ്റ് കൊയ്തപ്പോള്‍ കുല്‍ദീപ് 10 ഓവറില്‍ 46 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications