Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ഫൈനലുകളിലെ ഇന്ത്യയുടെ നിര്‍ഭാഗ്യവാന്മാര്‍, കൂടുതല്‍ തവണ തോറ്റു, തലപ്പത്ത് യുവരാജ് സിങ്

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ തോറ്റിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ടീം പരാജയം ഏറ്റുവാങ്ങിയത്. നായകനെന്ന നിലയില്‍ കന്നി ഐസിസി കിരീടം സ്വപ്‌നംകണ്ട വിരാട് കോലിയെ തീര്‍ത്തും നിരാശനാക്കുന്നതായിരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫലം. ഇന്ത്യയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാതെ വന്നതാണ് തിരിച്ചടിയായത്.


കോലി

ഇന്ത്യന്‍ ടീമിനൊപ്പം ഐസിസി കിരീടമെന്ന മോഹത്തിനായി ഇനിയും കോലി കാത്തിരിക്കണം.ഇതുവരെ അഞ്ച് വീതം ഐസിസി കിരീടം നേടുകയും ഫൈനലില്‍ നഷ്ടപ്പെടുത്തുകയും ചെയ്ത ടീമാണ് ഇന്ത്യ. ഇന്ത്യയോടൊപ്പം കൂടുതല്‍ തവണ ഐസിസി ഫൈനല്‍ കളിച്ച് തോല്‍വിയുടെ ഭാഗമാവേണ്ടി വന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്നറിയപ്പെടുന്ന യുവരാജ് സിങ്ങാണ് കൂടുതല്‍ തവണ ഐസിസി ഫൈനല്‍ തോറ്റ ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. നാല് തവണയാണ് അദ്ദേഹം ഇന്ത്യക്കൊപ്പം ഐസിസി ടൂര്‍ണമെന്റെ ഫൈനലില്‍ തോറ്റത്. എന്നാല്‍ 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോഴും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടപ്പോഴും ഇന്ത്യക്കായി നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാള്‍ യുവരാജായിരുന്നു.

വിരാട് കോലി-രോഹിത് ശര്‍മ

വിരാട് കോലി-രോഹിത് ശര്‍മ

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മയും മൂന്ന് വീതം ഐസിസി ഫൈനലുകളാണ് തോറ്റത്. ഇരുവരും ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തുന്നവരാണെങ്കിലും മൂന്ന് തവണ റണ്ണേഴ്‌സപ്പുകളുടെ ഭാഗമായി ഒതുങ്ങേണ്ടി വന്നു. 2014ലെ ടി20 ലോകകപ്പ് ഫൈനലിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുമാണ് ഇരുവരും തോറ്റത്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ പരിവേഷം കോലിയുടെ പേരിലുണ്ടെങ്കിലും ഇതുവരെ ക്യാപ്റ്റനെന്ന നിലയില്‍ കിരീടം നേടാനായിട്ടില്ല എന്ന വലിയ നാണക്കേടിന് വിരാമമിടാന്‍ കോലിക്കായിട്ടില്ല.

രവീന്ദ്ര ജഡേജ-ആര്‍ അശ്വിന്‍

രവീന്ദ്ര ജഡേജ-ആര്‍ അശ്വിന്‍

ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ് രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും. ബാറ്റുകൊണ്ട് മത്സര ഫലത്തെ മാറ്റിമറിക്കാന്‍ ഇരുവര്‍ക്കും കെല്‍പ്പുണ്ട്. ഇരു താരങ്ങളും മൂന്ന് തവണ ഐസിസി ഫൈനല്‍ തോറ്റ ഇന്ത്യന്‍ ടീമിന്റെ ഭാഗമായവരാണ്. 2014ലെ ടി20 ലോകകപ്പ് തോറ്റ ഇന്ത്യന്‍ ടീമില്‍ ഇരുവരുമുണ്ടായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും ഇന്ത്യന്‍ നിരയില്‍ ഇരുവരുമുണ്ടായിരുന്നു. ഈ രണ്ട് ഫൈനലിലും ഇന്ത്യ തോറ്റു. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനൊപ്പവും അശ്വിനും ജഡേജയുമുണ്ട്.

Story first published: Thursday, June 24, 2021, 14:53 [IST]
Other articles published on Jun 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+