നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കാകില്ല; ടീം അംഗങ്ങള്‍ക്ക് പാക് ക്യാപ്റ്റന്റെ മുന്നറിയിപ്പ്
മാഞ്ചസ്റ്റര്‍: ഇന്ത്യയോടേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും പാക്കിസ്ഥാന്‍ ടീം എളുപ്പം കരകയറുമെന്ന് തോന്നുന്നില്ല. ലോകകപ്പിലെ വെറുമൊരു തോല്‍വി എന്നതിലുപരി രാഷ്ട്രീയ വൈരികളായ ഇന്ത്യയോട് വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടത് പാക് ടീമിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത്തവണയെങ്കിലും ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷയാണ് അസ്ഥാനത്തായത്.
മുന്‍ താരങ്ങള്‍ കൂട്ടത്തോടെ പാക് ടീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തോല്‍വിയേക്കാള്‍ തോല്‍വി വഴങ്ങിയ രീതിയില്‍ ഏവരും കടുത്ത അസംതൃപ്തിയിലാണ്. കളിയുടെ മൂന്നു മേഖലയിലും പാക് താരങ്ങള്‍ പിന്നോക്കം പോയി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തത് വലിയ വിഡ്ഡിത്തമാണെന്നും വിമര്‍ശനമുണ്ട്. ഇതിനിടെ പാക് ക്യാപ്റ്റനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

നാട്ടിലേക്ക് മടങ്ങിയാല്‍ ഒറ്റക്കാകില്ല
ക്യാപ്റ്റനെ പുറത്താക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നു. എന്നാല്‍, നാട്ടിലേക്ക് മടങ്ങേണ്ടിവന്നാല്‍ താന്‍ ഒറ്റയ്ക്കായിരിക്കില്ലെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. ടീമില്‍ ഏറ്റവും കൂടുതല്‍ ആരോപണത്തിന് വിധേയനായതോടെയാണ് ക്യാപ്റ്റന്‍ പരാജയത്തില്‍ മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന സൂചനയുമായി എത്തിയിരിക്കുന്നത്.

തിരിച്ചുവരുമെന്ന് സര്‍ഫ്രാസ്
ഞാന്‍ നാട്ടിലേക്ക് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അവരുടെ ബുദ്ധിശൂന്യതയാണെന്നേ ഞാന്‍ കരുതുന്നുള്ളൂ. അതേസമയം, നിര്‍ഭാഗ്യം പിന്തുടരുകയാണെങ്കില്‍ താന്‍ മാത്രമല്ല നാട്ടിലേക്ക് മടങ്ങുകയെന്നും ഒരു അഭിമുഖത്തില്‍ സര്‍ഫ്രാസ് മുന്നറിയിപ്പു നല്‍കി. ശേഷിക്കുന്ന മത്സരങ്ങളില്‍ ഉണര്‍വോടെ കളിക്കാന്‍ ക്യാപ്റ്റന്‍ ടീം അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

സെമി സാധ്യത കടുപ്പമാകും
ലോകകപ്പില്‍ പാക്കിസ്ഥാന് സെമി ഉറപ്പിക്കണമെങ്കില്‍ കൂടുതല്‍ ടീമുകളോട് ജയിക്കേണ്ടതുണ്ട്. ജൂണ്‍ 23ന് സൗത്ത് ആഫ്രിക്കയുമായാണ് അടുത്ത മത്സരം. ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളുമായും ഇനി കളിക്കേണ്ടതുള്ളതിനാല്‍ കടുത്ത പോരാട്ടം നടത്താതെ ടീമിന് തിരിച്ചുവരാനാകില്ല. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തകര്‍ന്ന പാക്കിസ്ഥാന്‍ പിന്നീട് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച കളിയാണ് ടീമില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications