Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിതാലി അടിച്ചുതകര്‍ത്തു, ഇന്ത്യന്‍ പെണ്ണുങ്ങള്‍ കീവിസിനെ മുക്കി

ബെംഗളൂരു: വനിതാ ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. ക്യാപ്റ്റന്‍ മിതാലി രാജിന്റെയും സ്മൃതി മന്‍ധാനയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഉജ്വലമായ ജയം നേടിയത്. ജയിക്കാന്‍ 221 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യന്‍ വനിതകള്‍ വെറും രണ്ടേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് അമ്പതാം ഓവറില്‍ 220 റണ്‍സിന് ഓളൗട്ടായി. ക്യാപ്റ്റന്‍ സൂസി ബേറ്റ്‌സ് (27), സതേര്‍ത്വെയ്റ്റ് (43), സോഫി ഡിവൈന്‍ (89) എന്നിവര്‍ ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ 200 കടത്തിയത്. ഫാസ്റ്റ് ബൗളര്‍ നിരഞ്ജന നാഗരാജന്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇടംകൈ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റെടുത്തു.

mithaliraj

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അനായാസം ജയത്തിലെത്തി. എട്ട് വിക്കറ്റും 34 പന്തുകളും ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യയുടെ ജയം. തിരുഷ് കാമിനി 31 ഉം മന്‍ധാന 66 ഉം റണ്‍സെടുത്ത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. അവസാന ഓവറുകളില്‍ ഓള്‍റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗര്‍ വെടിക്കെട്ടോടെ ഇന്ത്യന്‍ വിജയം വേഗത്തിലാക്കി.

88 പന്തുകളില്‍ 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് മിതാലി രാജ് 81 റണ്‍സെടുത്തത്. ഏകദിന ക്രിക്കറ്റില്‍ അയ്യായിരം റണ്‍സ് എന്ന നാഴികക്കല്ലും ഇന്ത്യന്‍ ക്യാപ്റ്റന്‍ പിന്നിട്ടു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 2 - 2 എന്ന നിലയില്‍ സമനിലയിലാണ്. പരമ്പരയില്‍ ഒരു കളി കൂടി ബാക്കിയുണ്ട്.

Story first published: Monday, July 6, 2015, 18:28 [IST]
Other articles published on Jul 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+