Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വില്ല്യംസണല്ലാതെ മറ്റാര്? ന്യൂസിലാന്‍ഡിലെ ഏറ്റവും കേമന്‍.. ഇരട്ട പുരസ്‌കാരം

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണിന് ഇരട്ടപുരസ്‌കാരം. രാജ്യത്തെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വില്ല്യംസണ്‍ ടെസ്റ്റിലെയും മികച്ച കളിക്കാരനുള്ള അവാര്‍ഡും സ്വന്തമാക്കി. ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ (എന്‍സെഡ്‌സി) വാര്‍ഷിക ചടങ്ങിലാണ് പ്ലെയര്‍ ഓഫ് ദി ഇയര്‍ക്കുള്ള സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി മെഡല്‍ വില്ല്യംസണിനു സമ്മാനിച്ചത്.

williamson

വില്ല്യംസണിക്കൂടാതെ മുന്‍ നായകന്‍ റോസ് ടെയ്‌ലര്‍, ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കോളിന്‍ മണ്‍റോ, പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരും പുരസ്‌കാരങ്ങള്‍ക്കു അവകാശികളായി. മികച്ച ഏകദിന ബാറ്റ്‌സ്മാനായി ടെയ്‌ലര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏകദിന ബൗളറാണ് സോത്തി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടെയ്‌ലര്‍ ജേതാവായത്. മണ്‍റോയാണ് മികച്ച ടി20 ബാറ്റ്‌സ്മാന്‍. ടെസ്റ്റിലെ മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡ് ബോള്‍ട്ടിനു ലഭിച്ചു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കാഴ്ചവച്ച ശ്രദ്ധേയമായ പ്രകടനങ്ങളാണ് വില്ല്യംസണിനെ വിജയിയാക്കിയത്. അദ്ദേഹത്തിനു കീഴില്‍ ന്യൂസിലാന്‍ഡ് ഐസിസി ടെസ്റ്റ് റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കുയരുകയും ചെയ്തിരുന്നു.

വനിതകളില്‍ യുവതാരം അമേലിയ കെര്‍ മൂന്ന് അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. മിന്നുന്ന പ്രകടനമാണ് കെര്‍ ന്യൂസിലാന്‍ഡ് വനിതാ ടീമിനായി നടത്തിയത്. സീസണില്‍ 59 ശരാശരിയില്‍ താരം 415 റണ്‍സെടുത്തിരുന്നു. ഏകദിനത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറെന്ന ലോകറെക്കോര്‍ഡും കെര്‍ തിരുത്തിയിരുന്നു. പുറത്താവാതെ 232 റണ്‍സെടുത്താണ് താരം ലോക റെക്കോര്‍ഡിട്ടത്.

Story first published: Friday, March 22, 2019, 17:08 [IST]
Other articles published on Mar 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+