Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് രസകരമായ ഒരു റെക്കോര്‍ഡ് കൂടി!

ഓവല്‍: ടീം ഇന്ത്യ നാണക്കേട് കൊണ്ട് ചുരുണ്ടുപോയ ഓവല്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍ ധോണിയുടെ പേരില്‍ രസകരമായ ഒരു റെക്കോര്‍ഡ്. ഇന്ത്യ 148 റണ്‍സിന് ഓളൗട്ടായപ്പോള്‍ അതില്‍ 82 റണ്‍സും ധോണിയുടെ വകയായിരുന്നു. എന്ന് വെച്ചാല്‍ ടോട്ടല്‍ സ്‌കോറിന്റെ 55.4 ശതമാനം. ടീം ടോട്ടലിന്റെ 55 ശതമാനം റണ്‍സടിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് ധോണി.

16 ഓവറില്‍ 28ന് 4 എന്ന നിലയില്‍ ടീം പതറുമ്പോഴാണ് ധോണി ക്രീസിലെത്തിയത്. ടീം പതര്‍ച്ച തുടര്‍ന്നെങ്കിലും മിസ്റ്റര്‍ കൂള്‍ ഒരറ്റത്ത് കൂളായി നിന്നു. പത്താമനായി പുറത്താകുന്നതിന് മുമ്പ് 15 ഫോറും ഒരു സിക്‌സും സഹിതം ധോണി 82 റണ്‍സെടുത്തു. ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം പത്താം വിക്കറ്റില്‍ 58 റണ്‍സാണ് ധോണി എടുത്തത്. ഇതില്‍ ഇഷാന്തിന്റെ സമ്പാദ്യം വെറും 7 റണ്‍സാണ്.

dhoni

ടെസ്റ്റ് ക്രിക്കറ്റില്‍ ധോണിയുടെ മുപ്പത്തിമൂന്നാമത്തെ അര്‍ദ്ധസെഞ്ചുറിയാണ് ഓവലില്‍ പിറന്നത്. ഈ പരമ്പരയില്‍ ധോണിയുടെ നാലാമത്തെ അര്‍ദ്ധസെഞ്ചുറിയാണിത്. സൂപ്പര്‍ താരങ്ങളായ വിരാട് കോലി, ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ക്ക് പരമ്പരയില്‍ ഒരു അര്‍ദ്ധസെഞ്ചുറി പോലും അടിക്കാന്‍ പറ്റിയിട്ടില്ല. വിദേശത്ത് ഏറ്റവും ടെസ്റ്റുകള്‍ നയിച്ച ക്യാപ്റ്റന്‍ എന്ന ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ധോണി.

ഏറ്റവും കളി മാത്രമല്ല, ഏറ്റവും കൂടുതല്‍ തോല്‍വി എന്ന ഇന്ത്യന്‍ റെക്കോര്‍ഡും ധോണിക്കാണ്. ഇനി രണ്ട് ടെസ്റ്റുകള്‍ കൂടി തോറ്റാല്‍ സ്റ്റീഫന്‍ ഫ്‌ളെിംഗിനെയും ലാറയെയും പിന്തള്ളി ലോകറെക്കോര്‍ഡും ഈയിനത്തില്‍ ധോണിക്ക് കിട്ടും. ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ഇന്ത്യയെ നയിച്ച റെക്കോര്‍ഡും ധോണി സ്വന്തമാക്കി. 14 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെതിരെ നയിച്ച ഗാവസ്‌കറിന്റെ റെക്കോര്‍ഡാണ് ധോണി തിരുത്തിയത്.

Story first published: Saturday, August 16, 2014, 14:28 [IST]
Other articles published on Aug 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+