പരീക്ഷണം ഓവറായി, രാജസ്ഥാന്‍ തോറ്റു
റാഞ്ചി: ആത്മവിശ്വാസം ഈ പ്രായത്തില്‍ ഒരു രോഗലക്ഷണമാണ് എന്ന മോഹന്‍ലാല്‍ ഡയലോഗ് അച്ചട്ടായ പോലെയായി രാജസ്ഥാന്‍ റോയല്‍സിന്റെ കാര്യം. ടീമിനെ അടിമുടി മാറ്റിമറിച്ച് കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിക്കാനിറങ്ങിയ അവര്‍ പരാജയം ചോദിച്ചുവാങ്ങി. ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയില്‍ അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ തോറ്റത്.
19.4 ഓവറിലാണ് കളി തീര്‍ന്നത് എന്ന് കരുതി ഭയങ്കരപ്പെട്ട മത്സരമായിരുന്നു എന്ന് കരുതരുത്. എപ്പഴോ ജയിക്കാമായിരുന്ന കളി എം എസ് ധോണി പതിവുശൈലിയില്‍ തീര്‍ക്കാന്‍ വേണ്ടി അവസാന ഓവറിലേക്ക് വലിച്ചു നീട്ടിയതാണ്. ഇരുപതാം ഓവറില്‍ കൂറ്റന്‍ സിക്‌സറോടെ ക്യാപ്റ്റന്‍ കൂള്‍ കളി തീര്‍ത്തു.
രാജസ്ഥാനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ ഒന്നാമതെത്തി. മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തിയാണ് രാജസ്ഥാന്‍ ചെന്നൈയ്‌ക്കെതിരെ ഇറങ്ങിയത്.

നമ്മളെത്ര കണ്ടതാ
അവസാന ഓവറില്‍ ഫോക്‌നറെ സിക്‌സറിന് പറത്തി കളി ജയിപ്പിച്ച ശേഷം ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി.

ചെന്നൈയ്ക്ക് വിസില്‍ പോട്
എം എസ് ധോണിയുടെ നാടായ റാഞ്ചി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ടാം ഹോം ഗ്രൗണ്ട് പോലെയാണ്.

എവിടെ സഞ്ജു
എല്ലാ കളിയിലും മാന്യമായ പ്രകടനം നടത്തിയ യുവതാരം സഞ്ജു സാംസണെ പുറത്തിരുത്തിയാണ് രാജസ്ഥാന്‍ കളിച്ചത്. പകരം വന്ന യാഗ്നിക്കിനാകട്ടെ തിളങ്ങാനുമായില്ല

ദേ ഔട്ട്
രാജസ്ഥാന്റെ അജിന്‍ക്യ രഹാനെയെ സ്റ്റംബ് ചെയ്ത് പുറത്താക്കുന്ന ധോണി

ക്യാപ്റ്റന്റെ കളി
ഓപ്പണിംഗില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സന്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ഫലമുണ്ടായില്ല.

കരുണ്‍ നാലാമന്‍
സ്ഥിരം പൊസിഷനായ ഓപ്പണിംഗില്‍ നിന്നും നാലാം നമ്പറിലേക്ക് മാറിയ കരുണ്‍ നായര്‍ക്ക് തിളങ്ങാനായില്ല.

സര്‍ ജഡേജ
അജിന്‍ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും കൂട്ടരും

ജയാരവം
ചെന്നെ സൂപ്പര്‍ കിംഗ്‌സിനെ പിന്തുണച്ച് കാണികള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications