Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഗാംഗുലിക്ക് മുന്നില്‍, ഇനി ലക്ഷ്യം കപില്‍!

മെല്‍ബണ്‍: ലോകകപ്പ് വിജയങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി സൗരവ് ഗാംഗുലിയെ മറികടന്നു. 11 കളികളില്‍ ധോണിയുടെ ഒന്‍പതാമത്തെ വിജയമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. 11 കളികളില്‍ നിന്നും ഗാംഗുലിക്കും 9 വിജയങ്ങള്‍ ഉണ്ട്. എന്നാല്‍ വിജയശരാശരിയുടെ കാര്യത്തില്‍ ധോണിയാണ് മുന്നില്‍. ഗാംഗുലി 2 കളികള്‍ തോറ്റു. ധോണി 1 കളി തോറ്റപ്പോള്‍ മറ്റേ കളി ടൈയില്‍ അവസാനിച്ചു.

15 കളികളില്‍ നിന്നും 11 വിജയങ്ങളുള്ള സാക്ഷാല്‍ കപില്‍ ദേവാണ് ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റന്‍. 1983 ലും 1987 ലുമാണ് കപില്‍ ഇന്ത്യയെ നയിച്ചത്. 1983 ല്‍ ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ കൂടിയാണ് കപില്‍. എം എസ് ധോണിക്കും ഒരു ലോകകപ്പുണ്ട്. 2011 ലാണ് ധോണി ഇന്ത്യയെ ലോകകപ്പ് ജയത്തിലേക്ക് നയിച്ചത്.

msdhoni-kapil-wcups

ഇത്തവണ ധോണിക്ക് കീഴില്‍ കളിച്ച രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചു. 3 കളികള്‍ കൂടി ജയിച്ച് ഏറ്റവും കൂടുതല്‍ വിജയങ്ങളുടെ റെക്കോര്‍ഡ് ധോണി ഇത്തവണ സ്വന്തമാക്കും എന്നാണ് കരുതപ്പെടുന്നത്. ലോകകപ്പ് നേടിയാല്‍ ഒന്നില്‍ കൂടുതല്‍ തവണ ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യന്‍ ക്യാപ്റ്റനുമാകും ധോണി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 10 കളികളില്‍ ഇന്ത്യയുടെ വിജയനായകനായിട്ടുണ്ട്.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ധോണി എന്നാണ് കരുതപ്പെടുന്നത്. ഐ സി സി ഏകദിന ലോകകപ്പ്, ഐ സി സി ട്വന്റി 20 ലോകകപ്പ്, ഐ സി സി ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയിട്ടുള്ള ലോകത്തെ ഏക ക്യാപ്റ്റന്‍ എം എസ് ധോണിയാണ്.

Story first published: Tuesday, February 24, 2015, 14:47 [IST]
Other articles published on Feb 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+