തോല്‍വിയിലും സ്വയം ന്യായീകരിച്ച് ധോണി
സൗത്താംപ്ടണ്‍: ക്യാപ്റ്റന്‍ കൂള്‍ അങ്ങനെയാണ്. ഏത് തോല്‍വിയിലും ധോണിക്ക് സ്വന്തം ഭാഗം ന്യായീകരിക്കാനുണ്ടാകും. സൗത്താംപ്ടണില്‍ 266 റണ്‍സിന് ദയനീയമായി തോറ്റപ്പോഴും ധോണി പതിവ് തെറ്റിച്ചില്ല. എന്ത് കൊണ്ട് നമ്മള്‍ തോറ്റു എന്ന് ചിന്തിക്കുന്നതിന് പകരം ടെസ്റ്റ് ക്രിക്കറ്റ് അങ്ങനെയൊക്കെയാണ് എന്നാണ് ധോണി പ്രതികരിച്ചത്.
ഏഴ് ബാറ്റ്‌സ്മാന്‍മാരെയും ഒരു ഓള്‍റൗണ്ടറെയും മൂന്ന് ബൗളര്‍മാരെയും കൊണ്ട് ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനിറങ്ങിയ ധോണിയുടെ തീരുമാനമാണ് സൗത്താംപ്ടണില്‍ തെറ്റിയത്. എന്നാല്‍ അതിനെയും ധോണി സമര്‍ഥമായി ന്യായീകരിച്ചു. ഭുവനേശ്വര്‍ മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആകെയുണ്ടായിരുന്ന ഒരു വിക്കറ്റ് ടേക്കിംഗ് ബൗളര്‍. ലോര്‍ഡ്‌സിലെ ഹീറോ ഇഷാന്തിന് പകരം വന്ന പങ്കജ് സിംഗിന് ഒരു വിക്കറ്റ് പോലും കിട്ടിയില്ല.
ഇഷ്ടക്കാരെ കുത്തിനിറയ്ക്കുന്നതിന് പകരം ജയിക്കാനുള്ള ടീമിനെ സെലക്ട് ചെയ്താല്‍ ഇനിയും ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ സമയമുണ്ട്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ജഡേജ എന്നിവര്‍ക്ക് പകരക്കാരാണ് ടീമിന് വേണ്ടത്. രോഹിതിന് പകരം ഒരു ഓള്‍റൗണ്ടര്‍, ധവാന് പകരം ഗംഭീര്‍, ജഡേജയ്ക്ക് പകരം അശ്വിന്‍ എന്നിവര്‍ വന്നാല്‍ ബാറ്റിംഗും ബൗളിംഗും ശക്തമാകും. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ധോണി ഇതിനൊന്നും തയ്യാറാകാന്‍ പോകുന്നില്ല.

പിഴച്ചത് തുടക്കം
ഓപ്പണിംഗില്‍ ശിഖര്‍ ധവാന് റണ്‍സെടുക്കാന്‍ കഴിയാത്തത് ഇന്ത്യയെ വല്ലാതെ ബാധിച്ചു. ആദ്യ രണ്ട് ടെസ്റ്റിലും വാലറ്റക്കാരും മറ്റും കളിച്ച് രക്ഷിച്ചെങ്കിലും സൗത്താംപ്ടണില്‍ ഇതൊന്നും നടന്നില്ല. ഓപ്പണിംഗില്‍ നിന്നും ധവാന്‍ മാറിയാല്‍ കാര്യങ്ങള്‍ ശരിയാകുമോ.

പകരം ഗംഭീര്‍?
ഗൗതം ഗംഭീര്‍ എന്ന ഒന്നാന്തരം ടെസ്റ്റ് ഓപ്പണറെ കരക്കിരുത്തിയാണ് ധോണി ഈ പരീക്ഷണങ്ങളെല്ലാം കാണിക്കുന്നത് എന്നതാണ് ഏറെ രസകരം. ശിഖര്‍ ധവാന്‍ ഫോമിലെത്താതെ അവസരങ്ങള്‍ കളയുമ്പോള്‍ നഷ്ടം ടീം ഇന്ത്യയ്ക്കും ഗൗതം ഗംഭീറിനുമാണ്.

തന്ത്രങ്ങള്‍ പരിശോധിക്കണം
ബൗളിംഗിലും ബാറ്റിംഗിലും ധോണിയുടെ തന്ത്രങ്ങല്‍ പുനപരിശോധിക്കേണ്ടതുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീം സെലക്ഷനിലും ധോണി സ്വന്തം താല്‍പര്യം നോക്കുന്നു എന്നാണ് ആക്ഷേപം. സ്വന്തം ബാറ്റിംഗും ധോണി സീരിയസായി എടുക്കണം.

കോലി ബാധ്യതയാകരുത്
വിരാട് കോലിയുടെ മോശം ഫോമാണ് ഇന്ത്യയുടെ സ്ഥിതി ഇത്രയും പരിതാപകരമാക്കിയത്. ബാക്കിയുള്ള രണ്ട് ടെസ്റ്റുകളിലെങ്കിലും കോലി ഫോമിലെത്തിയേ മതിയാകൂ.

ജഡേജ പോയി അശ്വിന്‍ വരട്ടെ
ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ കറക്കിവീഴ്ത്താന്‍ ജഡേജയെക്കാള്‍ മിടുക്കന്‍ അശ്വിനായിരിക്കും. ടെസ്റ്റില്‍ ജഡേജയെ പോലെ തന്നെ ബാറ്റ് ചെയ്യാനും അശ്വിന് കഴിയും.

വിക്കറ്റെടുക്കാനും ആള് വേണം
ഭുവനേശ്വര്‍ കുമാര്‍ എന്ന ഒരൊറ്റ വിക്കറ്റ് ടേക്കിംഗ് ബൗളറെ മാത്രം വെച്ച് ഇന്ത്യയ്ക്ക് കളി ജയിക്കാന്‍ പറ്റില്ല. ഇരുപത് പോയിട്ട് പത്ത് വിക്കറ്റ് പോലും വീഴ്ത്താന്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.

ഇഷാന്തിന് പകരക്കാരനില്ല
പരിക്കേറ്റ ഇഷാന്ത് നാലാം ടെസ്റ്റിവും കളിക്കാനുണ്ടാകില്ല, ഈ ഫോമില്‍ ഇഷാന്തിനെ നഷ്ടപ്പെടുന്നതിന് പകരം വെക്കാന്‍ ഇന്ത്യയ്ക്ക് തല്‍ക്കാലം ആരുമില്ല

മോയീന്‍ അലി താരം
ആറ് വിക്കറ്റുകളോടെ മോയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ താരമായത്. സ്പിന്‍ നന്നായി കളിക്കുന്ന ഇന്ത്യ അലിയുടെ സാദാ സ്പിന്നിന് മുന്നില്‍ തകര്‍ന്നത് അവിശ്വസനീയമാണ്

ആന്‍ഡേഴ്‌സണ്‍ കളിയിലെ കേമന്‍
വിവാദങ്ങള്‍ക്കിടയിലും ഏഴ് വിക്കറ്റോടെ ജയിംസ് ആന്‍ഡേഴ്‌സണ്‍ കളിയിലെ കേമനായി.

കുക്കും ഫോമിലായി
ഇന്ത്യയുടെ തലവേദന കൂട്ടിക്കൊണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഫോമിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications