3, 0, 0... എന്നിട്ടും റെയ്‌നയെ ധോണി കൈവിടില്ല, കാരണം അറിയാമോ?
കാണ്‍പൂര്‍ ഏകദിനത്തില്‍ 3, ഇന്‍ഡോറില്‍ 0, രാജ്‌കോട്ടിലും 0 - ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സുരേഷ് റെയ്‌നയുടെ സ്‌കോര്‍ കാര്‍ഡാണിത്. മൂന്ന് കളിയില്‍ മൂന്ന് റണ്‍സ്. ശരാശരി 1. മൂന്നില്‍ രണ്ടു കളി ഇന്ത്യ തോറ്റു. രണ്ടിലും റെയ്‌നയുടെ പരാജയമാണ് ഇന്ത്യയെ തോല്‍പിച്ചത്. ഇത് പോലുള്ള ഒരുപാട് കളികള്‍ റെയ്‌ന ഇന്ത്യയെ അടിച്ചുജയിപ്പിച്ചിട്ടുള്ളതാണ്.
മൂന്നില്‍ മൂന്ന് കളിയും പരാജയപ്പെട്ടാലും റെയ്‌ന ടീമില്‍ നിന്നും പുറത്ത് പോകില്ല. അത് അങ്ങനെയാണ്. അത്രയ്ക്ക് വിശ്വാസമാണ് റെയ്‌നയെ ധോണിക്ക്. ഐ പി എല്ലില്‍ ചെന്നെ സൂപ്പര്‍ കിംഗ്‌സിന്റെ വിശ്വസ്തനായത് കൊണ്ട് മാത്രമല്ല അത്. സുരേഷ് റെയ്‌നയെക്കുറിച്ച് ധോണി തന്നെ പറയുന്നത് കേള്‍ക്കൂ..

കുറച്ച് കൂടി സമയം വേണം
സുരേഷ് റെയ്‌നയ്ക്ക് കുറച്ച് കൂടി സമയം വേണം എന്നാണ് ധോണി പറയുന്നത്. ടീമിലെ സ്ഥാനത്തെക്കുറിച്ചല്ല. ക്രീസില്‍ എത്തിയാല്‍ ഉടന്‍ റെയ്‌ന വലിയ ഷോട്ടുകള്‍ കളിക്കാനൊരുങ്ങുന്നു.

വലിച്ചടിക്കാന്‍ നോക്കി ഔട്ടായി
പരമ്പരയിലെ എല്ലാ കളികളിലും വലിച്ചടിക്കാന്‍ നോക്കിയാണ് റെയ്‌ന ഔട്ടായത്. ഇത് ഒരാള്‍ക്കും എളുപ്പമല്ല. കുറച്ച് നേരം ക്രീസില്‍ ചെലവിടുകയാണ് റെയ്‌ന ആദ്യം വേണ്ടത് എന്നാണ് ധോണി പറയുന്നത്.

ഫോമിലെത്തിയാല്‍ മിന്നും
ട്വന്റി 20 പരമ്പരയിലും സുരേഷ് റെയ്‌ന വന്‍ പരാജയമായിരുന്നു. എന്നാല്‍ ഫോമിലെത്തിയാല്‍ അവസാന ഓവറുകളില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കുന്ന താരമാണ് റെയ്‌ന. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിനാവശ്യമായ എല്ലാ ഷോട്ടുകളും റെയ്‌നയും ശേഖരത്തിലുണ്ട്.

വിക്കറ്റ് മാറിപ്പോയി
രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റ് ഒരുപാട് മാറിപ്പോയി എന്നാണ് ധോണി പറയുന്നത്. ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ കളി ജയിക്കുമായിരുന്നു.

ബൗളര്‍മാര്‍ക്ക് പ്രശംസ
ദക്ഷിണാഫ്രിക്കയെ 270 ല്‍ ഒതുക്കിയ ബൗളര്‍മാരെ ധോണി പ്രശംസിച്ചു. അവസാന പത്ത് ഓവറില്‍ ഇന്ത്യ വെറും 60 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications