ബാറ്റിംഗ് വീണ്ടും പാളി; മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി, ഇത്തവണ ദയനീയം!
ആദ്യം ബാറ്റ് ചെയ്ത് കുറഞ്ഞ സ്‌കോറില്‍ പുറത്താകുന്ന പരിപാടി മുംബൈ ഇന്ത്യന്‍ ആവര്‍ത്തിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 142 റണ്‍സ് മാത്രമേ അടിക്കാന്‍ പറ്റിയുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പാര്‍ഥിവ് പട്ടേല്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, ജോസ് ബട്‌ലര്‍, ഹര്‍ദീക് പാണ്ഡ്യ എന്നിങ്ങനെ പേരുകേട്ട കളിക്കാരെല്ലാം ഒരു സംഭാവനയും നല്‍കാതെ മടങ്ങി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആകട്ടെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ 90 റണ്‍സിന്റെ മികവില്‍ അനായാസം ലക്ഷ്യത്തിലെത്തി. ഐ പി എല്‍ 9 ല്‍ ഹൈദരാബാദിന്റെ ആദ്യവിജയമാണിത്. മുംബൈയുടെ മൂന്നാമത്തെ തോല്‍വിയും. ലസിത് മലിംഗ, ലെന്‍ഡല്‍ സിമ്മണ്‍സ്, കീരണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ പരിക്കാണ് ചാമ്പ്യന്മാരായ മുംബൈയ്ക്ക് വിനയായിരിക്കുന്നത്. ചിത്രങ്ങളിലേക്ക്...

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
59 പന്തില്‍ 7 ഫോറും 4 സിക്‌സും. പതുക്കെ തുടങ്ങി അവസാനം ആളിക്കത്തി ഒരു നായകന് ചേര്‍ന്ന ഇന്നിംഗ്‌സാണ് ഡേവിഡ് വാര്‍ണര്‍ കളിച്ചത്. കളി തീരുമ്പോള്‍ 90 റണ്‍സോടെ പുറത്താകാതെ നിന്നു. വാര്‍ണര്‍ തന്നെ മാന്‍ ഓഫ് ദ മാച്ച്.

പണി പാളിയല്ലോ
സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ സംഗീത സംവിധായകന്‍ അനു മാലിക്കിനൊപ്പം കളി കാണുന്നു

റായുഡുവിന്റെ ഫിഫ്റ്റി
പ്രമുഖ കളിക്കാരെല്ലാം വേഗം പുറത്തായപ്പോള്‍ 54 റണ്‍സുമായി റായുഡുവാണ് മുംബൈയുടെ ടോപ് സ്‌കോററായത്. പക്ഷേ 54 റണ്‍സെടുക്കാന്‍ റായുഡു 49 പന്തുകള്‍ കളിച്ചു.

ക്രുനാല്‍ കളിച്ചു
28 പന്തില്‍ ഹാട്രിക് സിക്‌സുകളടക്കം 49 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്‍സ് സ്‌കോര്‍ 140 കടത്തിയത്. എന്നാല്‍ ഹൈദരാബാദിനെതിരെ ഈ സ്‌കോര്‍ പോരായിരുന്നു.

ഇവിടെ പണി പാളി
അഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മ റണ്ണൗട്ടാകുന്നു. ഈ വിക്കറ്റാണ് മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications