ഇന്ത്യ ഓള്‍ ഔട്ട്, ബ്രണ്ടന്‍ ടെയ്‌ലര്‍ മാത്രമാണ് താരം!
ഉത്തരം സിംപിള്‍. സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ടെയ്‌ലര്‍. ഇന്ത്യക്കെതിരെ അവസാനത്തെ ഏകദിന മത്സരം കളിക്കുന്നു. ഇതിലെന്താണ് പ്രത്യേകത എന്നല്ലേ. പ്രത്യേകത ബ്രണ്ടന്‍ ടെയ്‌ലറുടെ ബാറ്റിംഗിനാണ്. ഇന്ത്യയ്‌ക്കെതിരെ ടെയ്‌ലര്‍ അടിച്ചത് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ചുറിയാണ്.
Read Also: സിംബാബ്വെയെ ഇന്ത്യ എഴുതിത്തള്ളണ്ട, 1999 ഓര്മയില്ലേ?
ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സിംബാബ്‌വെ ബാറ്റ്‌സ്മാനാണ് ടെയ്‌ലര്‍. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യത്തെ സിംബാബ്‌വെ ബാറ്റ്‌സ്മാന്‍. ലോകത്ത് ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന്‍ തന്റെ അവസാനത്തെ രണ്ട് ഇന്നിംഗ്‌സുകളില്‍ സെഞ്ചുറി തികയ്ക്കുന്നതും അപൂര്‍വ്വം. കാണൂ ടെയലറുടെ സെഞ്ചുറി വിശേഷങ്ങള്‍

എന്തിനാ റിട്ടയര്‍ ചെയ്യുന്നെ?
മിന്നുന്ന ഫോമില്‍ കളിക്കുന്ന ടെയ്‌ലറെ കണ്ട് ആളുകള്‍ ചോദിക്കുന്നു. എന്തിനാണ് പിന്നെ ഇദ്ദേഹം റിട്ടയര്‍ ചെയ്യുന്നത്?

ഇതാര് ബ്രണ്ടന്‍ മക്കുല്ലമോ
ഒരു ചോദ്യം കൂടിയുണ്ട്, ഇത് ബ്രണ്ടന്‍ ടെയ്‌ലറോ ബ്രണ്ടന്‍ മക്കുല്ലമോ.

പാവം ജഡേജ
ജഡേജയെയും അശ്വിനെയും തുടര്‍ച്ചയായ സിക്‌സറുകള്‍ക്കും ഫോറുകള്‍ക്കും പറത്തിയാണ് ടെയ്‌ലര്‍ നൂറിലെത്തിയത്. ജഡേജയുടെ ഒരോവറില്‍ ടെയ്‌ലര്‍ അടിച്ചെടുത്ത് രണ്ട് സിക്‌സും മൂന്ന് ഫോറും

രണ്ടാമത്തെ സെഞ്ചുറി
അയര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ടെയ്‌ലര്‍ ടീമിനെ വിജയത്തിന്റെ വക്കിലെത്തിച്ചിരുന്നു. അന്ന് വെറും 5 റണ്‍സിനാണ് അവര്‍ തോറ്റത്

ഇത് മിന്നല്‍സെഞ്ചുറി
ലോകകപ്പില്‍ മൊത്തം മിന്നിത്തിളങ്ങിയ ഇന്ത്യന്‍ ബൗളിംഗിനെ ടെയ്‌ലര്‍ അടിച്ചുപറത്തി. 110 പന്തില്‍ 138 റണ്‍സടിച്ചു ടെയ്‌ലര്‍

വേറെയും റെക്കോര്‍ഡ്
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന സിംബാബ്വെ താരം കൂടിയാണ് ടെയ്‌ലര്‍. തകര്‍ത്തത് നീല്‍ ജോണ്‍സന്റെ റെക്കോര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications