Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോഷ്യല്‍ മീഡിയ പറഞ്ഞത് കേള്‍ക്കില്ല, പാകിസ്താനുമായി ക്രിക്കറ്റ് കളിക്കും!

മുംബൈ: പകിസ്താനുമായി ഒരുതരത്തിലുമുള്ള ക്രിക്കറ്റ് ബന്ധവും വേണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇന്ത്യന്‍ ആരാധകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് #നോക്രിക്കറ്റ്‌വിത്ത്പാകിസ്താന്‍ എന്ന ഹാഷ്ടാഗുമായി ആരാധകര്‍ മോദിയോട് ഈ ആവശ്യം ഉന്നയിച്ചത്. മുംബൈ ഭീകരാക്രമണമടക്കമുള്ള തര്‍ക്ക വിഷയങ്ങളാണ് പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട എന്ന് പറയുന്നവരുടെ ഉള്ളില്‍.

എന്നാല്‍ സോഷ്യല്‍ മീഡിയ എന്ത് പറഞ്ഞാലും പാകിസ്താനുമായി ക്രിക്കറ്റ് കളിച്ചേ പറ്റൂ എന്നാണ് ബി സി സി ഐ പറയുന്നത്. ബി സി സി ഐ ജനറല്‍ സെക്രട്ടറിയായ അനുരാഗ് താക്കൂറാണ് ഇന്ത്യ - പാകിസ്താന്‍ പരമ്പരയ്ക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങള്‍ ഇന്ത്യയുടെ മൊത്തം അഭിപ്രായമായി എടുക്കാനാകില്ല എന്നാണ് താക്കൂര്‍ പറയുന്നത്.

anuragthakur-new

പാകിസ്താന്റെ കാര്യം വരുമ്പോള്‍ തീരുമാനം എടുക്കുന്നത് അത്ര എളുപ്പമാകില്ല. അഞ്ച് വര്‍ഷം മുമ്പ് ഇവിടെ സോഷ്യല്‍ മീഡിയയ്ക്ക് ഇത്ര വലിയ റോള്‍ ഉണ്ടായിരുന്നില്ല. ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ കാണുന്നു. എന്നാല്‍ അത് രാജ്യത്തിന്റെ മൊത്തം അഭിപ്രായമാണ് എന്ന് പറയാന്‍ പറ്റില്ല. രാജ്യത്തിന്റെ താല്‍പര്യങ്ങളും സംരക്ഷിച്ചേ പറ്റൂ - അനുരാഗ് താക്കൂറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നമ്മള്‍ ലോകകപ്പുകളില്‍ പാകിസ്താനുമായി കളിക്കാറുണ്ട്. 2015 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിച്ചിരുന്നു. അടുത്ത വര്‍ഷം ഏഷ്യാകപ്പില്‍ പാകിസ്താനുമായി കളിക്കും. ട്വന്റി 20 ലോകകപ്പില്‍ മാര്‍ച്ചില്‍ പാകിസ്താനുമായി കളിയുണ്ട്. ഇത്രയും കളികളില്‍ ആവാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിച്ചുകൂട - ഈ ചോദ്യത്തിന് ഉത്തരം കാണേണ്ടതുണ്ട് - ബി ജെ പി എം പി കൂടിയായ താക്കൂറിന്റെ ചോദ്യം ഇതാണ്.

Story first published: Friday, December 4, 2015, 12:15 [IST]
Other articles published on Dec 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+