വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബയോ ബബ്ള്‍ സഹിക്കുക അസാധ്യം!- മാര്‍ഷ് പിന്‍മാറി, പകരം ജാസണ്‍ റോയ് എസ്ആര്‍എച്ചില്‍

ഈ കാരണമറിയിച്ച് വിട്ടുനില്‍ക്കുന്ന ആദ്യ താരമാണ് മാര്‍ഷ്

രണ്ടു മാസത്തോളം നീളുന്ന ബയോ ബബ്‌ളിനും അതിനു മുമ്പുള്ള ക്വാറന്റീനുമൊന്നും താങ്ങാന്‍ തനിക്കു കഴിയില്ലെന്നറിയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിന്നും പിന്‍മാറി. ബയോ ബബ്ള്‍ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇത്തവണ ഐപിഎല്ലിന് ഇല്ലെന്ന് ആദ്യമായി അറിയിച്ച താരം കൂടിയാണ് അദ്ദേഹം. മാര്‍ഷിന്റെ പകരക്കാരനായി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയെ എസ്ആര്‍എച്ച് ടീമിലുള്‍പ്പെടുത്തി.

1

നേരത്തേ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ഇതേക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരുന്നു. ബയോ ബബ്‌ളിനകത്തു ഏറെ ദിവസങ്ങള്‍ കഴിയുകയെന്നത് താരങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഇംഗ്ലണ്ടിന്റെ രണ്ടോ, മൂന്നോ കളിക്കാര്‍ ഈ കാരണം കൊണ്ടു മാത്രം പിന്‍മാറാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു ശരി വച്ചുകൊണ്ടാണ് ഓസീസ് താരം ഐപിഎല്ലിന് ഇല്ലെന്നു ഫ്രാഞ്ചൈസിയെ അറിയിച്ചിരിക്കുന്നത്.

ഐപിഎല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരു താരം ഫ്രാഞ്ചൈിക്കൊപ്പം ചേരുന്നതിനു മുമ്പ് ഒരാഴ്ച ക്വാറന്റീനില്‍ കഴിയണം. അതിനു ശേഷം ടൂര്‍ണമെന്റ് സമാപിക്കുന്നതു വരെ 50 ദിവസം ഫ്രാഞ്ചൈസിയിലെ ബയോ ബബ്‌ളില്‍ തുടരുകയും വേണം. ഈ നിയന്ത്രണം അല്‍പ്പം കടുപ്പമാണെന്നു തന്റെ ഫ്രാഞ്ചൈസിയെയും ബിസിസിഐയെയും അറിയിച്ചാണ് 29 കാരനായ മാര്‍ഷിന്റെ പിന്‍മാറ്റം.

2

കഴിഞ്ഞ സീസണിലാണ് രണ്ടു കോടി രൂപയ്ക്കു മാര്‍ഷിനെ എസ്ആര്‍എച്ച് വാങ്ങിയത്. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റതിനെ തുടര്‍ന്നു അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ എസ്ആര്‍എച്ചിന്റെ സീസണിലെ ആദ്യ കളിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ കണംകാലിന് ബൗളിങിനിടെ പരിക്കേറ്റത്. തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ ഗ്രൗണ്ട് വിട്ട മാര്‍ഷിന് പിന്നീട് സീസണില്‍ തുടര്‍ന്നു കളിക്കാനാനുമായില്ല. പകരക്കാരനായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡറിനെ എസ്എആര്‍എച്ച് ടീമിലേക്കു കൊണ്ടു വന്നിരുന്നു.

പരിക്ക് ഭേദമായ ശേഷം മടങ്ങിയെത്തിയ മാര്‍ഷ് അടുത്തിടെ ന്യൂസിലാന്‍ഡിനെതിരേ നടന്ന ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയക്കു വേണ്ടി കളിച്ചിരുന്നു. കൂടാതെ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ടി20 ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ടീമിനു വേണ്ടിയും അദ്ദേഹം ഇറങ്ങി. ഐപിഎല്ലില്‍ 21 മല്‍സരങ്ങളിലാണ് വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മാര്‍ഷ് കളിച്ചിട്ടുള്ളത്. എസ്ആര്‍എച്ചിനെക്കൂടാതെ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, പൂനെ വാരിയേഴ്‌സ് ടീമുകളുടെയും ഭാഗമായിരുന്നു അദ്ദേഹം.

അതേസമയം, പുതിയ സീസണിനു മുന്നോടിയായി ഹൈദരാബാദ് ടീം ചെന്നൈയില്‍ പരിശീലന ക്യാംപ് ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ 11ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് അവരുടെ ആദ്യ മല്‍സരം. കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ എസ്ആര്‍എച്ച് പുറത്താവുകയായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം

ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), കെയ്ന്‍ വില്യംസണ്‍, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, ശ്രീവത്സ് ഗോസ്വാമി (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), പ്രിയം ഗാര്‍ഗ്, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, വിരാട് സിങ്, ജാസണ്‍ ഹോള്‍ഡര്‍ , മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഷഹബാസ് നദീം, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ത്ഥ് കൗ ള്‍, ബേസില്‍ തമ്പി, ജഗദീഷ സുജിത്, കേദാര്‍ ജാദവ്, മുജീബുര്‍ റഹ്മാന്‍

Story first published: Wednesday, March 31, 2021, 19:00 [IST]
Other articles published on Mar 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X