Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍റെ മടക്കം;ഭാര്യയുടെ പ്രതികരണം

മുംബൈ: 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് സച്ചിന്‍ മടങ്ങുമ്പോള്‍ അത് ഉള്‍ക്കൊള്ളാനാവാത്ത ഒരാളുണ്ട് സച്ചിന്റെ ഭാര്യ അഞ്ജലി ടെണ്ടുല്‍ക്കര്‍.ക്രിക്കറ്റ് ഇല്ലാത്ത സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പറ്റി ആലോചിയ്ക്കാനേ കഴിയില്ലെന്നായിരുന്നു അഞ്ജലിയുടെ പ്രതികരണം. സച്ചിന്റെ ജീവിതത്തില്‍ ക്രിക്കറ്റ് എത്രത്തോളമുണ്ടെന്നതിന്റെ അളവിനെപ്പറ്റി തനിയ്ക്കറിയില്ലെന്നും അഞ്ജലി.ഒരു പക്ഷേ സച്ചിന്‍ എന്ന മനുഷ്യന്‍റെ ഹൃദയം നിറയെ ക്രിക്കറ്റ് തന്നെയായിരിയ്ക്കും.

ക്രിക്കറ്റ് ലോകത്ത് നിന്നും വിടപറയുന്ന സച്ചിന്‍ ഇനിയുള്ള കാലത്തെ ജീവിതം എങ്ങനെയായിരിയ്ക്കുമെന്നതിനെപ്പറ്റിയും ആരാധകര്‍ക്ക് ആകാംഷയുണ്ട്. ക്രിക്കറ്റില്‍ നിന്നും മടങ്ങി വീട്ടിലെത്തുന്ന സച്ചിനെപ്പറ്റി ആലോചിയ്ക്കുക അഞ്ജലിയ്ക്കും ഏറെ പ്രയാസം തന്നെയെന്ന് ആ വാക്കുകളില്‍ നിന്ന് തന്നെ മനസിലാകും.

Anjali, Tendulkar

തന്റെ വികാരങ്ങള്‍ ഒരിയ്ക്കലും അദ്ദേഹം പുറത്ത് കാട്ടിയിട്ടില്ലെന്നും ഭാര്യ. ദുഖിതനായാല്‍ പോലും സച്ചിന്‍ അത് പുറത്ത് കാണിയ്ക്കാതിരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അഞ്ജലിയെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 200ാംമത് ടെസ്റ്റിന് ശേഷം വിരമിയ്ക്കുന്നുവെന്നുള്ള സച്ചിന്‍റെ തീരുമാനം തന്നോടൊപ്പം ചര്‍ച്ച നടത്തിയതിന് ശേഷമാണെന്നും അഞ്ജലി പറഞ്ഞു. വിരമിയ്ക്കലിനെപ്പറ്റി ഭാര്യയോട് പറഞ്ഞ് അല്‍പ്പ നേരം നിശബ്ദനായിരുന്ന ശേഷം സച്ചിന്‍ പറഞ്ഞ വാചകങ്ങള്‍ ഇതായിരുന്നു. ആര്‍ക്കും ഒരിയ്ക്കലും അവരവരുടെ കഴിവുകള്‍ 100ശതമാനവും പ്രകടിപ്പിയ്ക്കാന്‍ കഴിയില്ല.

Story first published: Saturday, November 16, 2013, 12:47 [IST]
Other articles published on Nov 16, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+