For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ വിരമിക്കല്‍ യുവരാജിന് ഭാഗ്യമാകുമോ?

മുംബൈ: കളിക്കാരുടെ കൂട്ടത്തില്‍ ഏറ്റവും വലിയ സച്ചിന്‍ ഫാന്‍ ആര് എന്ന് ചോദിച്ചാല്‍ യുവരാജ് സിംഗ് എന്നേ ഉത്തരം പറയാനാകൂ. സച്ചിനെപ്പറ്റി പറയുമ്പോള്‍ താനൊരു അന്താരാഷ്ട്ര താരമാണ് എന്നതുപോലും യുവി മറക്കും. ഒരു കടുത്ത സച്ചിന്‍ ആരാധകന്‍ മാത്രമായിട്ടാകും യുവി പിന്നെ സംസാരിക്കുക. സച്ചിന് ശേഷം ഇന്ത്യന്‍ ക്രി്ക്കറ്റിലെത്തിയ ഏറ്റവും ക്ലീന്‍ സ്ട്രൈക്കര്‍ എന്നാണ് യുവരാജ് വിശേഷിക്കപ്പെടുന്നത്.

സച്ചിനെ അങ്ങനെയങ്ങ് പോകാന്‍ ഞാന്‍ സമ്മതിക്കില്ല. സച്ചിന്റെ കാലില്‍ കെട്ടിപ്പിടിച്ച് കിടന്ന് ഞാന്‍ പോകരുതേ എന്ന് പറയും - സച്ചിന്റെ വിരമിക്കലിനോട് യുവരാജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. തിരിച്ചുവരവില്‍ മാന്‍ ഓഫ് ദ മാച്ച് നേടി കളി ജയിപ്പിച്ച ശേഷം യുവരാജ് പറഞ്ഞത് ഇന്ന് സന്തോഷിക്കേണ്ട ദിവസമാണോ കരയേണ്ട ദിവസമാണോ എന്നറിയില്ല എന്നാണ്. കാരണം അന്ന് തന്നെയാണ് സച്ചിന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

sachin - yuvraj

ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ഒഴിച്ചിടുന്ന സ്ഥാനം ആര് ഏറ്റെടുക്കും എന്ന ചോദ്യം ഉയരുമ്പോഴാണ് യുവരാജ് എന്ന പേര് ഉയര്‍ന്ന് വരുന്നത്. കരിയറിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കേ പിടിപെട്ട കാന്‍സറിനെ തുരത്തിയാണ് യുവരാജ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. ബാറ്റിംഗില്‍ മാത്രമല്ല, പെരുമാറ്റത്തിലും യുവരാജ് പക്വതയോടെയാണ് പെരുമാറുന്നത്. ഏകദിനത്തിലെയും ട്വന്റി 20 യിലെയും ഈ മാച്ച് വിന്നര്‍ക്ക് പക്ഷേ ടെസ്റ്റില്‍ അത്ര തിളങ്ങാനായിട്ടില്ല.

ഇത്രയും കാലത്തിനിടെ വെറും 40 ടെസ്റ്റുകള്‍ മാത്രമേ യുവരാജിന് കളിക്കാനായിട്ടുള്ളൂ. ഫോമില്ലായ്മയെക്കാളേറെ ബാറ്റിംഗ് നിരയില്‍ ഒഴിവില്ലാത്തതാണ് യുവിയുടെ ടെസ്റ്റ് കരിയര്‍ ഇത്രയും ശുഷ്‌കമാകാന്‍ കാരണം. ടെസ്റ്റില്‍ സച്ചിന്‍ കളിക്കുന്ന നാലാം നമ്പറാണ് ഏകദിനത്തില്‍ യുവരാജിന് പ്രിയം. ടെസ്റ്റിലും നാലാം നമ്പറിലെത്തി വിജയം കൊയ്യാന്‍ യുവരാജിന് കഴിയുമോ? അതോ വിരാട് കോലിയോ, രോഹിത് ശര്‍മയോ, തിരിച്ചുവരവിന് ഒരുങ്ങുന്ന വീരേന്ദര്‍ സേവാഗോ ആയിരിക്കുമോ സച്ചിന്റെ സ്ഥാനം കയ്യടക്കുക?

Story first published: Saturday, October 12, 2013, 12:28 [IST]
Other articles published on Oct 12, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+