ഷോര്‍ട്ട് ബോള്‍ നേരിടാന്‍ ഇനിയാവില്ല, പകരം കണ്ടെത്തിയ വഴി സച്ചിന്‍ തുറന്നു പറഞ്ഞെന്ന് പൊള്ളോക്ക്

ലോക ക്രിക്കറ്റിലെ രണ്ടു ഇതിഹാസ താരങ്ങളാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറും സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ പൊള്ളോക്കും. ദേശീയ ടീമിനു വേണ്ടി കരിയറില്‍ പല തവണ ഇരുവരും മുഖാമുഖം വന്നിട്ടുണ്ട്. ചിലതില്‍ പൊള്ളോക്കിനു മേല്‍ സച്ചിന്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ മറ്റു ചിലതില്‍ അവസാനത്തെ ചിരി പൊള്ളോക്കിനായിരുന്നു.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണംഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

കളിക്കളത്തില്‍ ദേശീയ ടീമിനായി ഏതറ്റം വരെയും പോരാടാന്‍ മടിയില്ലാത്ത പോരാളികളായിരുന്നു ഇരുവരുമെങ്കില്‍ പുറത്തു നല്ല സൗഹൃദമായിരുന്നു സച്ചിനും പൊള്ളോക്കും തമ്മിലുണ്ടായിരുന്നത്. ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരിക്കല്‍ സച്ചിന്‍ തന്നോടു വെളിപ്പെടുത്തിയിരുന്നതായി തുറഞ്ഞു പറഞ്ഞിരിക്കുകയാണ് പൊള്ളോക്ക്.

ഓസ്‌ട്രേലിയയില്‍ ഇനി ഷോര്‍ട്ട് പിച്ച് ബോളുകളെ നന്നായി നേരിടാന്‍ തനിക്കാവില്ലെന്നും പകരം മറ്റൊരു വഴി കണ്ടെത്തിയിട്ടുണ്ടെന്നുമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞതെന്നു ഷോണ്‍ പൊള്ളോക്ക് വെളിപ്പെടുത്തി. സ്‌കൈ സ്‌പോര്‍ട്‌സിന്റെ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓസ്‌ട്രേലിയയിലേക്കു പോവുന്നതിനെക്കുറിച്ചും അവിടെ വച്ച് ഇനിയും ഷോര്‍ട്ട് പിച്ച് ബോളുകള്‍ നേരിടാനാവില്ലെന്നു തനിക്കു മനസ്സിലായതായും സച്ചിന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ബോള്‍ വിക്കറ്റ് കീപ്പര്‍ക്കും സ്ലിപ്പിനും മുകളിലൂടെ വഴി തിരിച്ചുവിടുകയാണ് താന്‍ ചെയ്യുകയെന്നുമെന്നായിരുന്നു സച്ചിന്‍ അന്നു പറഞ്ഞതെന്നു പൊള്ളോക്ക് വ്യക്തമാക്കി.

കുറ്റി തെറിപ്പിച്ചു, ഗെയ്ല്‍ യൂനിവേഴ്‌സല്‍ ബോസെങ്കില്‍ വീരു അതുക്കുംമേലെ!

ഉപഭൂഖണ്ഡത്തില്‍ കളിക്കുമ്പോള്‍ ചില സമയങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കാന്‍ കഴിയുമോയെന്നു പോലും ചിലപ്പോള്‍ നിങ്ങള്‍ക്കു തോന്നും. വിക്കറ്റെടുക്കാന്‍ എന്തെങ്കിലുമൊരു പ്ലാനിനേക്കാളുപരി അദ്ദേഹം എന്തെങ്കിലുമൊരു പിഴവ് വരുത്തുമെന്നാണ് ഞങ്ങള്‍ അന്നു പ്രതീക്ഷിച്ചിരുന്നതെന്നും ഷോണ്‍ പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു.

സൗത്താഫ്രിക്കന്‍ ക്രിക്കറ്റില്‍ ഐക്കണ്‍ താരങ്ങളുടെ നിരയിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഷോണ്‍ പൊള്ളോക്കിന്റെ സ്ഥാനം. ബൗളിങില്‍ മാത്രല്ല ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഏകദിനത്തില്‍ 393ഉം ടെസ്റ്റില്‍ 421ഉം വിക്കറ്റുകളാണ് പൊള്ളോക്കിന്റെ സമ്പാദ്യം. ഇവ കൂടാതെ രണ്ടു ഫോര്‍മാറ്റിലും 3500 റണ്‍സിനു മുകളിലും സൗത്താഫ്രിക്കന്‍ ഇതിഹാസം നേടിയിട്ടുണ്ട്.

6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്

അതേസമയം, ബാറ്റിങില്‍ സമാനതകളില്ലാത്ത അദ്ഭുത തന്നെയാണ് സച്ചിന്‍. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം റെക്കോര്‍ഡുകളും മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്രയും മുകളില്‍ നില്‍ക്കുന്ന ത്. ബാറ്റിങിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൈയടക്കി വച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി സച്ചിന്‍ വാരിക്കൂട്ടിയത് 34,357 റണ്‍സാണ്. ഏകദിനത്തില്‍ 18,426ഉം ടെസ്റ്റില്‍ 15,921ഉം റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. സെഞ്ച്വറികളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ലോകത്തിലെ ഒരേയൊരു ബാറ്ററും സച്ചിനാണ്. ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം സെഞ്ച്വറികളോടെയാണ് അദ്ദേഹം നൂറില്‍ നൂറടിച്ചത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, June 28, 2022, 16:51 [IST]
Other articles published on Jun 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X