Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയേക്കാള്‍ വലിയ സിക്‌സറടിക്കും; തടി കുറയ്ക്കാന്‍ ഉദ്ദേശമില്ലെന്ന് അഫ്ഗാന്‍ താരം

ദില്ലി: അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദ് ബാറ്റിങ്ങിനിറങ്ങിയാല്‍ കമന്റേറ്റര്‍മാരുടെ പ്രധാന സംസാരവിഷയം അദ്ദേഹത്തിന്റെ തടിയെ കുറിച്ചാണ്. 90ന് മുകളില്‍ ഭാരമുള്ള ഷഹ്‌സാദ് ഇത്തരമൊരു തടിയും വെച്ചുകൊണ്ട് എങ്ങിനെ ക്രിക്കറ്റ് കളിക്കുന്നുവെന്നാണ് പലരുടെയും സംശയം.

എന്നാല്‍, ഷഹ്‌സാദ് അങ്ങിനെ പരിഹസിക്കപ്പെടേണ്ട താരമൊന്നുമല്ല. ഫിറ്റ്‌നസിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്താക്കപ്പെടുകയുമില്ല. കാരണം ടി20 ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ് ഷഹ്‌സാദ്. കൂറ്റനടിക്ക് പേരുകേട്ട താരം അടുത്തിടെ രാജ്യത്തിനുവേണ്ടി പല വിജയങ്ങള്‍ക്കും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

viratkohli

തടി കുറയ്‌ക്കേണ്ട കാര്യം നേരിട്ട് ചോദിച്ചാല്‍ ഷഹ്‌സാദ് ചിരിച്ചുതള്ളും. ഫിറ്റ്‌നസിന്റെ അവസാന വാക്കായ വിരാട് കോലിയേക്കാള്‍ വലിയ സിക്‌സറുകള്‍ പായിക്കാന്‍ തനിക്ക് കഴിയും. അപ്പോള്‍ പിന്നെ തടി കുറയ്ക്കുന്നതെന്തിനെന്നാണ് കഴിഞ്ഞദിവസം ഒരു മാധ്യമ പ്രവര്‍ത്തകനോട് ഷഹ്‌സാദ് ചോദിച്ചത്.

തടി കുറയ്ക്കാന്‍ ഞാനും ശ്രമിക്കാറുണ്ട്. പക്ഷേ, ഭക്ഷണം കുറച്ചുള്ള പരിപാടി നടക്കുന്നില്ല. വിരാട് കോലിയെ പോലൊരു ഫിറ്റ്‌നസ് നടക്കാത്ത കാര്യമാണ്. എന്നിരുന്നാലും ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുണ്ടെന്നും താരം പറഞ്ഞു. തന്റെ തനതായ ശൈലിയില്‍ ബാറ്റ് വീശുന്ന ഷഹ്‌സാദ് ടീമിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ തടി കുറച്ചാലും ഇല്ലെങ്കിലും ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന ഭയമൊന്നും ഈ മുപ്പതുകാരനില്ല.

Story first published: Thursday, May 3, 2018, 19:16 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+