വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നേ മൂന്നു പന്ത്, നാലാം പന്തില്‍ സ്മിത്തിനെ പുറത്താക്കും!! തന്ത്രം വെളിപ്പെടുത്തി ഷുഐബ് അക്തര്‍

ട്വിറ്ററിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം തന്നെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ടെസ്റ്റില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. പന്ത് ചുരണ്ടല്‍ സംഭവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം വിലക്ക് നേരിടേണ്ടി വന്നെങ്കിലും മടങ്ങിവന്ന ശേഷം മിന്നുന്ന പ്രകടനമാണ് സ്മിത്ത് കാഴ്ചവയ്ക്കുന്നത്.

ധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനുംധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനും

ലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മ

സച്ചിന്‍ ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്സച്ചിന്‍ ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്

എന്നാല്‍ സ്മിത്തിനെ എങ്ങനെ പുറത്താക്കണമെന്ന് തനിക്കറിയാമെന്ന് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ വ്യക്തമാക്കി. സ്മിത്തിനെ വീഴ്ത്താന്‍ വെറും നാലു പന്തുകള്‍ മാത്രമേ തനിക്കു ആവശ്യമുള്ളൂവെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ്

നിലവിലെ താരങ്ങളെയും മുന്‍ താരങ്ങളെയും താരതമ്യം ചെയ്തു കൊണ്ട് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. വിരാട് കോലി vs ഷെയ്ന്‍ വോണ്‍, ബാബര്‍ ആസം vs ഗ്ലെന്‍ മഗ്രാത്ത്, സഈദ് അന്‍വര്‍ vs ജസ്പ്രീത് ബുംറ, കെവിന്‍ പീറ്റേഴ്‌സന്‍ vs കാഗിസോ റബാദ, കെയ്ന്‍ വില്ല്യംസണ്‍ vs മുത്തയ്യ മുരളീധരന്‍, റിക്കി പോണ്ടിങ് vs ജോഫ്ര ആര്‍ച്ചര്‍, സ്റ്റീവ് സ്മിത്ത് vs ഷുഐബ് അക്തര്‍, ബ്രയാന്‍ ലാറ vs നീല്‍ വാഗ്നര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ vs റാഷിദ് ഖാന്‍, എബി ഡിവില്ലിയേഴ്‌സ് vs വസീം അക്രം ഇവയില്‍ നിങ്ങള്‍ ഏത് പോരാട്ടം തിരഞ്ഞെടുക്കുമെന്നായിരുന്നു ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ്.

നാലാമത്തെ പന്തില്‍ പുറത്താക്കും

ക്രിക്ക് ഇന്‍ഫോയുടെ മറുപടിയായാണ് അക്തര്‍ സ്മിത്തിനെ താന്‍ അനായാസം പുറത്താക്കുമെന്ന് ട്വീറ്റ് ചെയ്തത്. ഇപ്പോഴും ഭീഷണിയുയര്‍ത്തുന്ന മൂന്നു ബൗണ്‍സറുകള്‍, നാലാമത്തെ പന്തില്‍ സ്മിത്തിനെ താന്‍ പുറത്താക്കുമെന്നായിരുന്നു അക്തര്‍ കുറിച്ചത്.
ഇതാദ്യമായല്ല റാവല്‍പിണ്ടി എക്‌സ്പ്രസ് സ്മിത്തിനെതിരേ രംഗത്തു വരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലും സ്മിത്തിന്റെ ബാറ്റിങ് ടെക്‌നിക്കിനെ അക്തര്‍ വിമര്‍ശിച്ചിരുന്നു.
എങ്ങനെയാണ് സ്മിത്ത് റണ്‍സ് നേടുന്നതെന്നു മനസ്സിലാവുന്നില്ല. ഒരു ബാറ്റിങ് ടെക്‌നിക്കും സ്റ്റൈലും സ്മിത്തിനില്ല, പക്ഷെ എന്നിട്ടും അദ്ദേഹം തിളങ്ങുന്നു. തന്റെ കാലത്താണ് സ്മിത്ത് കളിച്ചിരുന്നതെങ്കില്‍ ബൗണ്‍സറുകള്‍ എറിഞ്ഞ് താന്‍ അദ്ദേഹത്തെ വലയ്ക്കുമായിരുന്നുവെന്നും അക്തര്‍ അന്നു പറഞ്ഞിരുന്നു.

തകര്‍പ്പന്‍ തിരിച്ചുവരവ്

ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ വര്‍ഷത്തെ ആഷസിലൂടെയാണ് സ്മിത്ത് ഓസീസ് ടീമില്‍ തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അക്ഷരാര്‍ഥത്തില്‍ സ്മിത്തിന്റെ ബാറ്റിങ് ഷോ ആയി മാറുകയായിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും 775 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. മൂന്നു സെഞ്ച്വറികളുള്‍പ്പെടെയായിരുന്നു ഇത്.
ഇംഗ്ലണ്ടിന്റെ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചര്‍ക്കു മാത്രമേ സ്മിത്തിനു കുറച്ചെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചുള്ളൂ. ആര്‍ച്ചറുടെ ബൗണ്‍സറുകള്‍ സ്മിത്തിനെ വിറപ്പിച്ചിരുന്നു. ഒരു തവണ ബൗണ്‍സറേറ്റ് അദ്ദേഹം നിലത്തു വീഴുകയും ചെയ്തിരുന്നു.

Story first published: Tuesday, May 12, 2020, 17:51 [IST]
Other articles published on May 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X