വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫോമിന്‍റെ ക്രെഡിറ്റ് യുവിക്കും, അന്നെറിഞ്ഞത് നൂറിലേറെ ഷോര്‍ട്ട് ബോളുകള്‍!- വെളിപ്പെടുത്തി ഗില്‍

ഓസ്‌ട്രേലിയക്കെതിരേ ഗില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലുകളിലൊന്നായിരുന്നു പഞ്ചാബില്‍ നിന്നുള്ള യുവ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. മെല്‍ബണിലെ രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറിയ താരം രണ്ടിന്നിങ്‌സിലും മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ഇതോടെ ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഗില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 51.80 ശരാശരിയില്‍ 259 റണ്‍സായിരുന്നു പരമ്പരയില്‍ താരത്തിന്റെ സമ്പാദ്യം.

ആറ് ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമാണ് ഗില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായത്. ഇന്ത്യ ചരിത്ര വിജയം കൊയ്ത ഗാബ ടെസ്റ്റില്‍ 91 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു താരം. നാട്ടുകാരനും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങും തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ഏറെ സഹായിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഗില്‍.

യുവിക്കൊപ്പമുള്ള ക്യാംപ്

യുവിക്കൊപ്പമുള്ള ക്യാംപ്

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലിനു മുമ്പ് ലോക്ക്ഡൗണ്‍ സമയത്ത് യുവരാജിനു കീഴില്‍ ഗില്‍ 21 ദിവസത്തെ ക്യാംപില്‍ പങ്കെടുത്തിരുന്നു. ക്യാംപില്‍ ഗില്ലിനു ബാറ്റിങിനിടെ ബോള്‍ എറിഞ്ഞു കൊടുത്തതും യുവി തന്നെയായിരുന്നു.
ഈ ക്യാംപ് ബാറ്റിങ് ഏറെ മെച്ചപ്പെടുത്താന്‍ സഹായിച്ചു. വ്യത്യസ്ത ആംഗിളുകളില്‍ നിന്നും യുവി നൂറു കണക്കിന് ഷോര്‍ട്ട് ബോളുകള്‍ എനിക്കു നേരെ എറിയുമായിരുന്നു. ഇതു ബാറ്റിങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ വളരെയധികം സഹായിച്ചതായി ഗില്‍ വ്യക്തമാക്കി.

സെഞ്ച്വറി ആഗ്രഹിച്ചിരുന്നു

സെഞ്ച്വറി ആഗ്രഹിച്ചിരുന്നു

ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 328 റണ്‍സ് ഇന്ത്യ വിജയകരമായി ചേസ് ചെയ്തപ്പോള്‍ ഗില്‍ സെഞ്ച്വറിക്കു ഒമ്പത് റണ്‍സകലെ പുറത്താവുകയായിരുന്നു. അന്നു ഗില്‍ സെഞ്ച്വറി നേടണമെന്നു താന്‍ ആഗ്രഹിച്ചിരുന്നതായി അച്ഛന്‍ ലഖ്വീന്ദര്‍ പറഞ്ഞിരുന്നു.
സെഞ്ച്വറി തികച്ചിരുന്നെങ്കില്‍ അതു കേക്കിനു മുന്നില്‍ ചെറി പോലെ മനോഹരമാവുമായിരുന്നു. ഞാന്‍ ക്രീസില്‍ നന്നായി സെറ്റായിരുന്നു, സെഞ്ച്വറി നേടാനും സാധിക്കുമായിരുന്നു. പക്ഷെ അതേസമയം തന്നെ ടീമിന്റെ വിജയത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. എന്നെ സംബന്ധിച്ച് പലതും പഠിക്കാന്‍ സഹായിച്ച പരമ്പരയായിരുന്നു അത്. കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്ററായി താന്‍ മാറിയതായും ഗില്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ പരമ്പര

ഇംഗ്ലണ്ടിനെതിരായ പരമ്പര

ഇംഗ്ലണ്ടിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നു ഗില്‍ പറയുന്നു. ഇംഗ്ലണ്ടുമായുള്ള പരമ്പര എന്നെ സംബന്ധിച്ച് വളരെ നിര്‍ണായകമാവും. കാരണം ഇപ്പോള്‍ ഞാന്‍ അറിയപ്പെടാത്ത താരമല്ല. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ നേരിടുക വെല്ലുവിളി തന്നെയായിരിക്കും. എങ്കിലും താന്‍ അതിനു തയ്യാറായിക്കഴിഞ്ഞതായി ഗില്‍ വ്യക്തമാക്കി.
നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ഫെബ്രുവരി അഞ്ചു മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം അഞ്ചു ടി20കളും മൂന്ന് ഏകദിനങ്ങളും ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കും.

Story first published: Saturday, January 23, 2021, 14:07 [IST]
Other articles published on Jan 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X