വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് ചുരണ്ടല്‍: വിലക്കിനു വിട... ആദ്യം മടങ്ങിയെത്തുന്നത് ബാന്‍ക്രോഫ്റ്റ്, സ്കോര്‍ച്ചേഴ്സ് ടീമില്‍

ബിഗ് ബാഷ് ലീഗിലായിരിക്കും ബാന്‍ക്രോഫ്റ്റ് കളിക്കുക

By Manu

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ വിലക്ക് നേരിട്ട ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്നു. താരത്തിന് ചുമത്തിയ ഒമ്പതു മാസത്തെ വിലക്ക് ഇന്ന് (ഡിസംബര്‍ 29) അവസാനിച്ചതോടെയാണിത്. ഈ വര്‍ഷം മാര്‍ച്ചിലാണ് കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് മല്‍സരത്തിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു ബാന്‍ക്രോഫ്റ്റിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒമ്പതു മാസത്തേക്കു വിലക്കിയത്.

1

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനു വേണ്ടിയാണ് മടങ്ങിവരവില്‍ അദ്ദേഹം ആദ്യമായി കളിക്കുക. ഹൊബാര്‍ട്ട് ഹറിക്കേന്‍സിനെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തിനുള്ള 13 അംഗ സ്‌കോര്‍ച്ചേഴ്‌സ് ടീമില്‍ ബാന്‍ക്രോഫ്റ്റിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാം ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് സ്‌കോര്‍ച്ചേഴ്‌സ് കോച്ച് ആദം വോഗ്‌സ് പറഞ്ഞു.

പെയ്‌നിന്റെ സ്ലഡ്ജിങ്ങിന് തിരിച്ചുപണികൊടുത്ത് പന്ത്; പ്രകോപനം ഏറ്റു, പെയ്ന്‍ പുറത്ത്പെയ്‌നിന്റെ സ്ലഡ്ജിങ്ങിന് തിരിച്ചുപണികൊടുത്ത് പന്ത്; പ്രകോപനം ഏറ്റു, പെയ്ന്‍ പുറത്ത്

വിലക്ക് നേരിട്ട് ക്രിക്കറ്റില്‍ നിന്നും മാറി നിന്നപ്പോല്‍ വിരമിക്കുന്നതിനെക്കുറിച്ച് പോലും താന്‍ ആലോചിച്ചിരുന്നതായി ബാന്‍ക്രോഫ്റ്റ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിലക്കിന്റെ കാലത്ത് യോഗാ അധ്യാപകനായി ജോലി ചെയ്താണ് ക്രിക്കറ്റില്‍ നിന്നുള്ള ഇടവേള തള്ളി നീക്കിയതെന്നും ബാന്‍ക്രോഫ്റ്റ് പറഞ്ഞിരുന്നു. ബാന്‍ക്രോഫ്റ്റിനെക്കൂടാതെ മുന്‍ നായകനായ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കു രണ്ടു പേര്‍ക്കും ഒരു വര്‍ഷത്തെ വിലക്കാണ് ലഭിച്ചത്.

Story first published: Saturday, December 29, 2018, 12:08 [IST]
Other articles published on Dec 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X