Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാദ താരം കൗണ്ടിയിലെ ക്യാപ്റ്റന്‍; ആഷസിലും കളിച്ചേക്കും

സിഡ്‌നി: പന്തു ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ട ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് പുതിയ ദൗത്യം. കൗണ്ടിക്രിക്കറ്റില്‍ ഡര്‍ഹാമിന്‍െ നായകനായാണ് ബാന്‍ക്രോഫ്റ്റിനെ നിയോഗിച്ചത്. മുന്‍ ഇംഗ്ലണ്ട് താരം പോള്‍ കോളിങ്‌വുഡ് വിരമിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ബാന്‍ക്രോഫ്റ്റിന്റെ വരവ്. ഒമ്പത് മാസം വിലക്ക് നേരിട്ട താരത്തിന് മടങ്ങിവരവില്‍ത്തന്നെ ഇത്തരമൊരു പദവി നല്‍കിയതിനെതിരേ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിമര്‍ശനം ഉയരുന്നുണ്ട്. എന്തായാലും റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പിലും ഈ സീസണിലെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും ബാന്‍ക്രോഫ്റ്റാവും ടീമിനെ നയിക്കുകയെന്ന് ഡര്‍ഹാം വൃത്തങ്ങള്‍ അറിയിച്ചു.ബവിലക്കിന് ശേഷം ബിഗ്ബാഷ് ലീഗ് കളിച്ച ബാന്‍ക്രോഫ്റ്റ് മടങ്ങിവരവില്‍ രണ്ടു തവണ സെഞ്ച്വറി നേടിയിരുന്നു.

cameronbancroft

പന്ത് ചുരണ്ടല്‍ വിവാദം

കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പമ്പരയ്ക്കിടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ പ്രതിഛായയെത്തന്നെ ബാധിച്ച പന്ത് ചുരണ്ടല്‍ വിവാദം ഉണ്ടായത്. ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ നിര്‍ദേശപ്രകാരം സാന്റ് പേറ്ററുപയോഗിച്ച് പന്തില്‍ മാറ്റംവരുത്തിയത് ബാന്‍ക്രോഫ്റ്റായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ നായകന്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷം വീതവും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം വാര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് ബാന്‍ക്രോഫ്റ്റ് കുറ്റ സമ്മതം നടത്തിയിരുന്നു.

cameron

ആഷസിലൂടെ തിരിച്ചുവരവ്

സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. അതിനാല്‍ത്തന്നെ ബാന്‍ക്രോഫ്റ്റിന്റെ മടങ്ങിവരവും വൈകില്ലെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ ശോഭിക്കുന്ന ബാന്‍ക്രോഫ്റ്റിനെ ആഷസ് ടെസ്റ്റിനുള്ള ഓസീസ് ടീമിലേക്ക് പരിഗണിക്കുമെന്നാണ് വിവരം. 26കാരനായ താരം എട്ട് ടെസ്റ്റില്‍ നിന്നായി 30.92 ശരാശരിയില്‍ 402 റണ്‍സാണ് നേടിയിട്ടുള്ളത്. ആഷസ് ടെസ്റ്റിനുള്ളില്‍ ടീമില്‍ ഇടം നേടിയാല്‍ കൗണ്ടി ക്രിക്കറ്റ് പാതി വഴിയില്‍ താരത്തിന് ഉപേക്ഷിക്കേണ്ടി വരും.

Story first published: Friday, March 22, 2019, 13:09 [IST]
Other articles published on Mar 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+