ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന് എക്കാലവും ഓര്‍ക്കാനുള്ള വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി. രണ്ട് ലോകകപ്പുകള്‍ ഉള്‍പ്പെടെ ഐസിസിയുടെ ട്രോഫികളെല്ലാം ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയിലെത്തി. കളിക്കാരുമായി അങ്ങേയറ്റത്തെ സൗഹൃദവും ഇഴയടുപ്പവുമാണ് ധോണിയുടെ ക്യാപ്റ്റന്‍സിയുടെ പ്രധാന വിജയ ഫോര്‍മുല.
കഴിഞ്ഞദിവസം നടന്ന ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ് വേന്ദ്ര ചാഹലും ധോണിയുടെ ഈ സൗഹൃദത്തെക്കുറിച്ച് അടയാളപ്പെടുത്തി. ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി കളിക്കാനിറങ്ങിയപ്പോഴുള്ള അനുഭവമാണ് ചാഹല്‍ പങ്കുവെച്ചത്. ആദ്യമായി കളിക്കാനിറങ്ങിയപ്പോള്‍ ധോണിയാണ് ഇന്ത്യയുടെ ക്യാപ് കൈമാറിയത്.
ധോണിയെ അന്നു താന്‍ മഹി സര് എന്നാണ് ആദ്യമായി വിളിച്ചത്. എന്നാല്‍, തന്നെ എന്തൊക്കെ വിളിച്ചാലും സാര്‍ എന്നു മാത്രം വിളിക്കരുതെന്നായിരുന്നു ധോണിയുടെ മറുപടി. മഹി, ധോണി, ഭായ് എന്നിങ്ങനെ എന്തുവേണമെങ്കിലും വിളിക്കാം. സര് എന്നു മാത്രം വിളിക്കരുതെന്ന് ധോണി പറഞ്ഞു. ധോണി ഇതിഹാസ താരമാണെന്നും ചാഹല്‍ പറഞ്ഞുവെക്കുന്നുണ്ട്.
മുന്‍ ഓസീസ് താരം സൈമണ്ട്സുമായി അടുത്തു സൗഹൃദം പുലത്തുന്നയാള് കൂടിയാണ് ചാഹല്‍. സൈമണ്ട്സും ഭാര്യയും വളരെ നല്ല മനുഷ്യരാണെന്നും ആത്മാര്‍ഥ സുഹൃത്തുക്കളാണെന്നും ചാഹല്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഒരുമിച്ചു കളിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദമാണ്. ഓസ്ട്രേലിയയിലെത്തുമ്പോള്‍ സൈമണ്ട്സിനൊപ്പം മീന്‍ പിടിക്കാന്‍ പോകാറുണ്ടെന്നും അവരുടെ അതിഥിയാകാറുണ്ടെന്നും ചാഹല്‍ പറഞ്ഞു.