For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗാള്‍ ടീമില്‍ കളിപ്പിക്കില്ല, മറ്റു സംസ്ഥാനങ്ങള്‍ക്കായി കളിക്കാം — ദിന്‍ഡയുടെ കഷ്ടകാലം തീരുമോ?

പുതിയ സീസണില്‍ അശോക് ദിന്‍ഡയുടെ കഷ്ടകാലം തീരുമോ? കഴിഞ്ഞതവണ ആന്ധ്രാ പ്രദേശുമായുള്ള രഞ്ജി മത്സരത്തിന് തൊട്ടുമുന്‍പാണ് ദിന്‍ഡ ബംഗാള്‍ ടീമില്‍ നിന്നും പുറത്തായത്. ബൗളിങ് പരിശീലകന്‍ റണാദേബ് ബോസുമായി നടത്തിയ രൂക്ഷമായ വാക്കേറ്റം താരത്തിന് വിനയാവുകയായിരുന്നു. ടീം നായകന്‍ അഭിമന്യു ഈശ്വരനുമായി റണാബേദ് ബോസ് 'സ്വകാര്യ ചര്‍ച്ച' നടത്തവെ ദിന്‍ഡ ഇടയ്ക്ക് കയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് ആക്ഷേപം.

വാക്കേറ്റം

ഇതോടെ അച്ചടക്കം തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി ദിന്‍ഡയ്ക്ക് എതിരെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടപടിയെടുത്തു; രഞ്ജി ടീമില്‍ നിന്നും പുറത്താക്കി. റണാദേബ് ബോസിനോട് മാപ്പു പറയണമെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ക്ഷമാപണം നടത്താന്‍ ദിന്‍ഡ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ദിന്‍ഡയെ പുറത്താക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും നിലപാടെടുത്തു.

റിലീസ് ചെയ്യും

എന്തായാലും ഇതെല്ലാം പഴയ കാര്യങ്ങള്‍. 2020-21 സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. ഇത്തവണ ദിന്‍ഡയെ ടീമില്‍ തിരിച്ചെടുക്കുമോ? ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയ. അച്ചടക്കം ലംഘിച്ച അശോക് ദിന്‍ഡയ്ക്ക് ബംഗാള്‍ ടീമില്‍ ഇനി സ്ഥാനമില്ല. പുതിയ സീസണില്‍ ദിന്‍ഡയെ 'റിലീസ്' ചെയ്യുമെന്ന കാര്യം ഡാല്‍മിയ താരത്തിനയച്ച കത്തില്‍ വ്യക്തമാക്കി.

മറ്റാർക്ക് വേണ്ടിയും കളിക്കാം

മറ്റേതു സംസ്ഥാനത്തിന് വേണ്ടിയും അശോക് ദിന്‍ഡയ്ക്ക് കളിക്കാം. ഇതില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് എതിര്‍പ്പില്ല. എന്നാല്‍ ബംഗാള്‍ ടീമില്‍ ദിന്‍ഡയെ കളിപ്പിക്കില്ലെന്ന് ഡാല്‍മിയയുടെ കത്ത് പറയുന്നു. അടുത്ത രഞ്ജി സീസണില്‍ ഏതു സംസ്ഥാനത്തിന് വേണ്ടിയും ദിന്‍ഡയ്ക്ക് കളിക്കാമെന്ന് അറിയിച്ചുള്ള നിരാക്ഷേപസാക്ഷ്യപത്രവും (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിന് നല്‍കി.

സംഭാവനകൾ വലുത്

നേരത്തെ, മറ്റു സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ദിന്‍ഡ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. 'നിങ്ങളുടെ അഭ്യര്‍ത്ഥന ഞങ്ങള്‍ സമ്മതിക്കുന്നു. 2020-21 സീസണില്‍ മറ്റൊരു സംസ്ഥാനത്തെ നിങ്ങള്‍ക്ക് പ്രതിനിധീകരിക്കാം. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുമായി ഇതുവരെ സഹകരിച്ചതിന് നന്ദി. ഇത്രയും കാലം ബംഗാള്‍ ക്രിക്കറ്റിന് നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ ഏറെ വലുതാണ്. ഇക്കാര്യം അസോസിയേഷന്‍ എക്കാലവും അംഗീകരിക്കും. വിലമതിക്കും', അശോക് ഡിന്‍ഡയ്ക്ക് നല്‍കിയ കത്തില്‍ ഡാല്‍മിയ സൂചിപ്പിച്ചു.

ഫസ്റ്റ് ക്ലാസ് റെക്കോർഡ്

അശോക് ദിന്‍ഡയുടെ രാജ്യാന്തര കരിയര്‍ പരിശോധിച്ചാല്‍ 2013 ജനുവരിയിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. ടീമില്‍ മികവും കഴിവും നിറഞ്ഞ ബൗളര്‍മാരുടെ തള്ളിക്കയറ്റത്തില്‍ ദിന്‍ഡ അപ്രസക്തമാവുകയായിരുന്നു. ഇന്ത്യയ്ക്കായി ആകെ 13 ഏകദിനങ്ങളും ഒന്‍പത് ട്വന്റി-20 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ 420 വിക്കറ്റുകള്‍ അശോക് ദിന്‍ഡ് നേടി. നിലവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള രണ്ടാമത്തെ ബൗളറാണ് ദിന്‍ഡ. മുന്‍ ഇടകയ്യന്‍ സ്പിന്നര്‍ ഉത്പല്‍ ചാറ്റര്‍ജിയാണ് ദിന്‍ഡയ്ക്ക് മുന്‍പില്‍ പ്രഥമസ്ഥാനം കയ്യടക്കുന്നത്.

Story first published: Thursday, August 27, 2020, 15:56 [IST]
Other articles published on Aug 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+