വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ബൈജൂസ് ഇന്ത്യ', പുതിയ കുപ്പായത്തില്‍ കളിക്കാന്‍ കോലിപ്പട തയ്യാര്‍

india unveils new team jersey with sponsor byju's logo

ധര്‍മ്മശാല: 'ബൈജൂസ് ഇന്ത്യ', പുതിയ ജേഴ്‌സിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ട്വന്റി-20 മത്സരം കളിക്കാന്‍ കോലിയും കൂട്ടരും തയ്യാര്‍. ഇനി മുതല്‍ ബെംഗളൂരു കേന്ദ്രമായ 'ബൈജൂസ് ലേണിങ് ആപ്പ്' ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യും. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയ്ക്ക് പകരമാണ് ബൈജൂസ് ആപ്പ് എത്തുന്നത്.

ടീം ഇന്ത്യ

നേരത്തെ, 2017 മാര്‍ച്ച് മുതല്‍ അഞ്ചു വര്‍ഷത്തേക്കായിരുന്നു ബിസിസിഐയും ഓപ്പോയും തമ്മില്‍ ഒപ്പിട്ട കരാര്‍. സ്‌പോണ്‍സര്‍ തുക 1,079 കോടി രൂപ. എന്നാല്‍ പാതി വഴിയില്‍ പിന്മാറാന്‍ ഓപ്പോ തീരുമാനിച്ചു. ഇതിനെ തുടര്‍ന്നാണ് അടുത്ത മൂന്നു വര്‍ഷത്തേക്ക് ബൈജൂസുമായി ബിസിസിഐ ധാരണയില്‍ എത്തുന്നത്.

2022 മാര്‍ച്ച് 31 -ന് കരാര്‍ കാലാവധി അവസാനിക്കും. ഇന്നലെ ധര്‍മ്മശാലയില്‍ നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി എന്നിവര്‍ ചേര്‍ന്നാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്. പുതിയ ലോഗോ പതിപ്പിച്ച ജേഴ്‌സിയുമായി ഇന്ത്യന്‍ സംഘം ശനിയാഴ്ച്ച ധര്‍മ്മശാലയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

ടീം ഇന്ത്യ

കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രനാണ് വിദ്യാഭ്യാസ രംഗത്തു പുതുവിപ്ലവത്തിന് തുടക്കമിട്ട ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍. സ്റ്റാര്‍ട്ടപ്പ് ആശയമായി തുടങ്ങിയ ബൈസൂസ് ലേണിങ് ആപ്പിന് ഇന്ത്യയ്ക്കകത്തും പുറത്തും സ്വീകാര്യത ലഭിക്കാന്‍ വലിയ കാലതാമസമെടുത്തില്ല. പുതിയ കണക്കുകള്‍ പ്രകാരം 38,000 കോടി രൂപയാണ് ബൈജൂസിന്റെ വിപണി മൂല്യം. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും കൂടി നടത്തുന്ന ചാന്‍ – സക്കര്‍ബര്‍ഗ് സംഘടനയ്ക്ക് ബൈജൂസില്‍ നിക്ഷേപമുണ്ട്.

Story first published: Sunday, September 15, 2019, 8:07 [IST]
Other articles published on Sep 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X