വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിവോ ഒഴിഞ്ഞു, ഐപിഎല്ലിനെ ആര് സ്‌പോണ്‍സര്‍ ചെയ്യും?

ലോകത്തെ പണക്കൊഴുപ്പേറിയ ലീഗുകളില്‍ ഒന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഓരോ വര്‍ഷവും സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ കോടിക്കണക്കിന് രൂപ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ സമ്പാദിച്ചുവരുന്നു. ഇന്ത്യയില്‍ ഐപിഎല്ലിനുള്ള അതിപ്രചാരം കണ്ട് ബിസിസിഐയില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സ്വന്തമാക്കാന്‍ ബ്രാന്‍ഡുകള്‍ തമ്മില്‍ മത്സരമാണ്.

എന്നാല്‍ ഇതിനിടയില്‍ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ വിവോ ടൈറ്റില്‍ സ്‌പോണ്‍സര്‍ പദമൊഴിഞ്ഞിരിക്കുന്നു. 2020 ഐപിഎല്‍ പതിപ്പില്‍ നിന്നും വിവോ മൊബൈല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പിന്മാറിയതായി ബിസിസിഐ വ്യാഴാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിറക്കി.

വിവോ ഒഴിഞ്ഞു, ഐപിഎല്ലിനെ ആര് സ്‌പോണ്‍സര്‍ ചെയ്യും?

2018 -ല്‍ അഞ്ചു വര്‍ഷത്തേക്കുള്ള കരാറിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും വിവോയും തമ്മില്‍ ഒപ്പുവെച്ചിരുന്നത്. എന്നാല്‍ ഗാല്‍വാന്‍ താഴ്‌വാരയില്‍ ഇന്തോ - ചൈനാ ബന്ധം വഷളായതോടെ ചൈനീസ് കമ്പനികള്‍ക്കെതിരായ വികാരം രാജ്യത്തു ബലപ്പെട്ടു. നേരത്തെ, യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ പഴയ സ്‌പോണ്‍സര്‍മാര്‍ തുടരുമെന്നാണ് ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും അറിയിച്ചത്. എന്നാല്‍ ജനവികാരം മുന്‍നിര്‍ത്തി സ്‌പോണ്‍സര്‍ഷിപ്പ് പദവിയൊഴിയാന്‍ വിവോ നിര്‍ബന്ധിതരായി.

യിപ്പോള്‍ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരെ കണ്ടുപിടിക്കാനുള്ള നെട്ടോട്ടം ബിസിസിഐക്കുണ്ട്. സെപ്തംബര്‍ 19 -ന് യുഎഇയില്‍ ഐപിഎല്‍ 13 ആം പതിപ്പിന് തിരിതെളിയും. സമയം കുറവാണ്. എന്നാല്‍ വിവോ ഒഴിച്ചിട്ടുപോയ ടൈറ്റില്‍ സ്‌പോണ്‍സര്‍ പദവി ഏറ്റുവാങ്ങാന്‍ ബൈജൂസും കൊക്കക്കോളയും അടക്കം നിരവധി ബ്രാന്‍ഡുകള്‍ രംഗത്തുണ്ടെന്നാണ് വിവരം.

മുന്‍പ് മാര്‍ച്ചില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീം സ്‌പോണ്‍സറായി ബൈജൂസ് കടന്നുവന്നിരുന്നു. നേരത്തെ, നോക്കിയയാണ് കൊല്‍ക്കത്തയെ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. ഇതേസമയം, ഐപിഎല്‍ 2020 പതിപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന വിഷയത്തില്‍ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തായാലും പുതിയ സാഹചര്യം മുന്‍നിര്‍ത്തി ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് നിരക്ക് ബിസിസിഐ വെട്ടിക്കുറയ്ക്കുമെന്ന് സൂചനയുണ്ട്.

കൊക്കക്കോള ഇന്ത്യയ്ക്കും ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാവാന്‍ താത്പര്യമുണ്ട്. ഒക്ടോബറിലെ ഉത്സവസീസണ്‍ കണ്ട് ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികളും ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി മത്സരിക്കാം. എന്തായാലും സെപ്തംബര്‍ 19 -ന് ഐപിഎല്ലിന് യുഎഇയില്‍ തുടക്കമാവും. നവംബര്‍ 10 -നാണ് ഫൈനല്‍.

Story first published: Thursday, August 6, 2020, 17:21 [IST]
Other articles published on Aug 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X