വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: നായകനാവാന്‍ ഏറ്റവും യോഗ്യത ധവാനല്ല! ലഭിക്കേണ്ടിയിരുന്നത് അവന്- ചൂണ്ടിക്കാട്ടി മുന്‍താരം

ദൊഡ്ഡ ഗണേശിന്റേതാണ് അഭിപ്രായപ്രകടന

1

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളുടെ ക്യാപ്‌നായി ശിഖര്‍ ധവാനെ നിയമിച്ചതിനോടു യോജിപ്പില്ലെന്നു മുന്‍ പേസര്‍ ദൊഡ്ഡ ഗണേശ് വ്യക്തമാക്കി. മാത്രമല്ല പേസര്‍ ഭുവനേശ്വര്‍ കുമാറിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് ഞെട്ടിച്ചതായും അദ്ദേഹം തുറന്നടിച്ചു.

റിസര്‍വ്വ് താരങ്ങളുള്‍പ്പെടെ 25 പേരടങ്ങുന്ന സംഘത്തെയാണ് ലങ്കയിലേക്കു ഇന്ത്യ അയക്കുന്നത്. ജൂലൈ രണ്ടാം വാരം മുതല്‍ അവസാനം വരെ മൂന്നു വീതം ടി20, ഏകദിന പരമ്പരകള്‍ ഇന്ത്യ അവിടെ കളിക്കുകയും ചെയ്യും. ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള മുന്‍നിര താരങ്ങളുടെ അഭാവം കാരണമാണ് ധവാനു കീഴില്‍ പുതിയൊരു സംഘത്തെ ലങ്കയിലേക്കു അയക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

 പാണ്ഡെയെ ക്യാപ്റ്റനാക്കാമായിരുന്നു

പാണ്ഡെയെ ക്യാപ്റ്റനാക്കാമായിരുന്നു

സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ലങ്കന്‍ പര്യടനത്തിനുള്ള ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുത്തതെങ്കില്‍ ധവാനു പകരം മനീഷ് പാണ്ഡെയ്ക്കായിരുന്നു നായകസ്ഥാനം ലഭിക്കേണ്ടിയിരുന്നതെന്നു ഗണേശ് ചൂണ്ടിക്കാട്ടി.
ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ള ഭുവനേശ്വര്‍ കുമാറിന് എന്തിനു വൈസ് ക്യാപ്റ്റന്‍സി നല്‍കി? പാണ്ഡെയ്ക്കു താരങ്ങളെ അറിയാം. ടീമിനൊപ്പം ഒരുപാട് യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. ധവാനെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീമിലേക്കു ബാക്കപ്പ് പ്ലെയറായി തിരിച്ചുവിളിച്ചാല്‍ ലങ്കയില്‍ ആരു നയിക്കും? അങ്ങനെ വന്നാല്‍ ഭുവിക്കല്ല, പാണ്ഡെയ്ക്കാണ് ചുമതല നല്‍കേണ്ടതെന്നും ഗണേശ് വ്യക്തമാക്കി.

 ക്യാപ്റ്റന്‍സിയില്‍ പരിചയസമ്പത്ത്

ക്യാപ്റ്റന്‍സിയില്‍ പരിചയസമ്പത്ത്

ക്യാപ്റ്റനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണ് പാണ്ഡെ. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും കര്‍ണാടകയെ നയിച്ചുകൊണ്ടിരിക്കുന്ന
അദ്ദേഹം നിരവധി കിരീടവിജയങ്ങളും ടീമിനു സമ്മാനിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ എ ടീമിന്റെയും ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് പാണ്ഡെ.
2019ല്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ ഇന്ത്യന്‍ എ ടീം മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയപ്പോള്‍ പാണ്ഡെയായിരുന്നു നായകന്‍. 133 റണ്‍സുമായി ബാറ്റിങിലും അദ്ദേഹം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു.

 പാണ്ഡെയ്ക്കു മികച്ച അവസരം

പാണ്ഡെയ്ക്കു മികച്ച അവസരം

പാണ്ഡെയുടെ ബാറ്റിങ് ശൈലിക്കു വളളരെ യോജിച്ച പിച്ചുകളാണ് ലങ്കയിലേതെന്നും മധ്യനിരയില്‍ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അതു പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഗണേശ് ഉപദേശിക്കുന്നു.
ഇന്ത്യക്കൊപ്പം ഒരുപാട് അവസരങ്ങള്‍ പാണ്ഡെയ്ക്കു മുമ്പ് ലഭിച്ചിട്ടില്ല. കളിച്ച മല്‍സരരങ്ങളില്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. ലങ്കന്‍ പര്യടനം പാണ്ഡെയ്ക്കു സുവര്‍ണാവസരമാണ്. ഇതിനേക്കാള്‍ നല്ലൊരു അവസരം താരത്തിനു ഇനി ലഭിക്കാനില്ലെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.

 എബിഡിയുടെ റോളില്‍ കളിക്കണം

എബിഡിയുടെ റോളില്‍ കളിക്കണം

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി എബി ഡിവില്ലിയേഴ്‌സ് വഹിക്കുന്ന റോളിലാണ് ഇന്ത്യക്കു വേണ്ടി പാണ്ഡെ കളിക്കേണ്ടതെന്നു ഗണേശ് ആവശ്യപ്പെട്ടു. ഏകദിനം, ടി20 എന്നിവയില്‍ നാലസാം നമ്പറാണ് പാണ്ഡെയ്ക്കു ഏറ്റവുമധികം യോജിച്ചത്.
ലങ്കന്‍ പര്യടനത്തിനു ശേഷം യുഎഇയിലെ ഫ്‌ളാറ്റ് ട്രാക്കുകളില്‍ ഐപിഎല്ലിലാണ് അദ്ദേഹത്തിനു കളിക്കാനുള്ളത്. നന്നായി പെര്‍ഫോം ചെയ്ത് ഒക്ടോബറിലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ പാണ്ഡെയ്ക്കു നല്ല അവസരമാണിത്, അതു നന്നായി പ്രയോജനപ്പെടുത്തണമെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.

 ലങ്കയില്‍ മികച്ച പ്രകടനം

ലങ്കയില്‍ മികച്ച പ്രകടനം

ശ്രീലങ്കയില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡാണ് പാണ്ഡെയ്ക്കുള്ളത്. ഏകദിനത്തില്‍ 86ഉം ടി20യില്‍ 92.5ഉം ശരാശരി അദ്ദേഹത്തിനുണ്ട്. ലങ്കയില്‍ വെറും രണ്ടു ഏകദിനങ്ങളില്‍ മാത്രമേ പാണ്ഡെ ഇതുവരെ കളിച്ചിട്ടുളളൂ. ഇതാവത്തെ 2017ലുമായിരുന്നു. വരാനിരിക്കുന്ന പരമ്പരകളില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് മധ്യനിരയില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവും.

Story first published: Saturday, June 12, 2021, 15:39 [IST]
Other articles published on Jun 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X