വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബട്‌ലര്‍ ഷോ- 54 പന്തില്‍ 77*, മൂന്നു ക്യാച്ച്; ഓസീസിനെ തുരത്തി ഇംഗ്ലണ്ടിന് ടി20 പരമ്പര

ആറു വിക്കറ്റിനാണ് രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന്റെ ജയം

1
49132

സതാംപ്റ്റണ്‍: ജോസ് ബട്‌ലര്‍ക്കു മുന്നില്‍ ഓസ്‌ട്രേലിയ മുട്ടുമടക്കി. ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ടി20യിലും ഓസ്‌ട്രേലിയക്കു തോല്‍വി. ആറു വിക്കറ്റിനാണ് ഇയോന്‍ മോര്‍ഗനും സംഘവും ഓസീസിനെ അടിച്ചോടിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന്റെ അപരാജിത ലീഡും സ്വന്തമാക്കി.

1

ബട്‌ലറുടെ ഗംഭീര പ്രകടനമായിരുന്നു ഇംഗ്ലണ്ടിനു ജയമൊരുക്കിയത്. ആദ്യം മൂന്നു ക്യാച്ചുകളുമായി വിക്കറ്റിനു പിന്നില്‍ മിന്നിയ താരം പിന്നീട് വിക്കറ്റിന് മുന്നിലേക്ക് ബാറ്റ് ചെയ്യാനെത്തിയപ്പോഴും ഓസീസിനെ വേട്ടയാടി. ടീമിന്റെ ഓപ്പണര്‍ കൂടിയായ ബട്‌ലര്‍ 54 പന്തില്‍ പുറത്താവാതെ നേടിയത് 77 റണ്‍സാണ്. എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.

ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഓസീസ് ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് തന്നെ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും ഏഴു വിക്കറ്റിന് 157 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഓസീസിനു സാധിച്ചു.

മറുപടിയയില്‍ ബട്‌ലറും കഴിഞ്ഞ മല്‍സരത്തിലെ വിജയശില്‍പ്പി ഡേവിഡ് മലാനും (42) ചേര്‍ന്ന് ഇംഗ്ലണ്ട് വിജയതീരത്ത് അടുപ്പിച്ചു. 18.5 ഓവറില്‍ നാലു വിക്കറ്റിന് ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കെ 19ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ സ്പിന്നര്‍ ആദം സാംപയയ്‌ക്കെതിരേ കൂറ്റന്‍ സിക്‌സര്‍ പായിച്ചാണ് ബട്‌ലര്‍ ഇംഗണ്ടിന്റെ വിജയം പൂര്‍ത്തിയാക്കിയത്. 32 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു മലാന്റെ ഇന്നിങ്‌സ്. മോയിന്‍ അലിയാണ് (13*) രണ്ടക്കം കടന്ന മറ്റൊരാള്‍. ജോണി ബെയര്‍സ്‌റ്റോ (9), ടോം ബാന്റണ്‍ (2), ക്യാപ്റ്റന്‍ മോര്‍ഗന്‍ (7) എന്നിവര്‍ ഫ്‌ളോപ്പായി.

2

നേരത്തേ തുടക്കം പാളിയ ഓസീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് നായകന്‍ ആരോണ്‍ ഫിഞ്ചും (40) മാര്‍ക്കസ് സ്റ്റോയ്ണിസുമായിരുന്നു (35). ഗ്ലെന്‍ മാക്‌സ്വെല്‍ (26), ആഷ്ടടണ്‍ ആഗര്‍ (23) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ഡര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ബട്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നാളെ ഇതേ വേദിയില്‍ തന്നെ നടക്കും. ഈ മല്‍സരത്തില്‍ ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ലോക ടി20 റാങ്കിങില്‍ പുതിയ ഒന്നാം നമ്പര്‍ ടീമായി ഇംഗ്ലണ്ട് മാറും. ടി20 പരമ്പരയ്ക്കു ശേഷം മൂന്നു ഏകദിനങ്ങളില്‍ കൂടി ഓസ്‌ടേലിയ ഇംഗ്ലണ്ടില്‍ കളിക്കും.

Story first published: Monday, September 7, 2020, 10:11 [IST]
Other articles published on Sep 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X