Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്‌സറടിച്ച് ലാറയും പോണ്ടിങ്ങും; ചാരിറ്റി മത്സരത്തിലൂടെ 55 കോടി രൂപ സമാഹരിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടന്ന ബഷ്ഫയര്‍ ചാരിറ്റി മത്സരത്തില്‍ ഇതിഹാസതാരങ്ങള്‍ വീണ്ടും ക്രീസിലിറങ്ങി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ് തുടങ്ങിയ മഹാരഥന്മാര്‍ മെല്‍ബണില്‍ കളിക്കാനിറങ്ങിയപ്പോള്‍ സമാഹരിച്ചത് 7.7 മില്യണ്‍ ഡോളര്‍(ഏകദേശം 55 കോടി രൂപ). ഓസ്‌ട്രേലിയയില്‍ കാട്ടുതീയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍നിന്നും കരകയറാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്.

റിക്കി പോണ്ടിങ്ങും ആദം ഗില്‍ക്രിസ്റ്റും ക്യാപ്റ്റന്മാരായ രണ്ട് ടീമുകള്‍ 10 ഓവര്‍ വീതമുള്ള മത്സരമാണ് കളിച്ചത്. മത്സരത്തില്‍ പോണ്ടിങ്ങിന്റെ ടീം 1 റണ്‍സിന് ജയിച്ചു. 5 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണ് പോണ്ടിങ് ഇലവന്‍ നേടിയത്. 11 പന്തില്‍ 30 റണ്‍സെടുത്ത ലാറയുടെ ബാറ്റിങ് വേറിട്ടുനിന്നു. തന്റെ മുന്‍കാല ബാറ്റിങ്ങിനെ അനുസ്മരിപ്പിച്ച് ഷോട്ടുകള്‍ കളിച്ച ലാറ 3 ബൗണ്ടറിയും 2 സിക്‌സറുകളും കണ്ടെത്തി.

bushfirecricketbashponting

ക്യാപ്റ്റന്‍ റിക്കി പോണ്ടിക്കും മോശമാക്കിയില്ല. 26 റണ്‍സ് ആണ് റിക്കി പോണ്ടിങ്ങിന്റെ സമ്പാദ്യം. മാത്യു ഹെയ്ഡന്‍ 16ഉം ലൂക്ക് ഹോഡ്ജ് 11ഉം റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഷെയ്ന്‍ വാട്‌സണും ഗില്‍ക്രിസ്റ്റും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 49 റണ്‍സെടുത്തു. വാട്‌സണ്‍ 30 റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ ഗില്‍ക്രിസ്റ്റ് 11 റണ്‍സും നേടി. യുവരാജ് സിങ് 6 പന്തുകള്‍ നേരിട്ട് 2 റണ്‍സാണ് നേടിയത്. സൈമണ്ട്‌സ് 13 പന്തില്‍ 29 റണ്‍സും നേടി. ബ്രറ്റ്‌ലീ 2 വിക്കറ്റും ലൂക്ക് ഹോഡ്ജ് ഒരുവിക്കറ്റും സ്വന്തമാക്കി.

പോണ്ടിങ് ഇലവന്‍ പരിശീലകനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്നിങ്‌സ് ഇടവേളയില്‍ ക്രീസിലിറങ്ങി ആരാധകര്‍ക്ക് ഹരമേകി. വനിതാ ക്രിക്കറ്റ് താരങ്ങളായ എലിസെ പെറി, അനബെല്‍ സതര്‍ലന്‍ഡ് എന്നിവര്‍ സച്ചിനെതിരെ പന്തെറിഞ്ഞു. അഞ്ചു വര്‍ഷത്തിനുശേഷമാണ് താന്‍ ക്രീസിലെത്തുന്നതെന്ന് സച്ചിന്‍ പറഞ്ഞു. സച്ചിന്‍ ഒരു ബൗണ്ടറി നേടുകയുണ്ടായി. ഒരു ഓവര്‍ മാത്രമാണ് സച്ചിന്‍ ക്രീസില്‍ ബാറ്റുവീശിയത്.

Story first published: Monday, February 10, 2020, 9:44 [IST]
Other articles published on Feb 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+