Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ്: കിവീസിനെതിരേ ഓസീസിന് വമ്പന്‍ ലീഡ്, വീണ്ടും രക്ഷകനായി ലാബുഷാനെ

പെര്‍ത്ത്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ ലീഡ്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ് ഓസീസ്. നാല് വിക്കറ്റ് ശേഷിക്കെ 417 റണ്‍സ് ആതിഥേയരായ ഓസ്‌ട്രേലിയക്കുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ഒന്നാം ഇന്നിങ്‌സില്‍ നേടിയ ലീഡാണ് കംഗാരുപ്പടയെ തുണച്ചത്.

മാര്‍നസ് ലാബുഷാനെയുടെയും (50) ജോ ബേണ്‍സിന്റെയും (53) അര്‍ധ സെഞ്ച്വറികളാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ രക്ഷിച്ചത്. മാത്യു വേഡും (8) പാറ്റ് കുമ്മിന്‍സുമാണ് (1) ക്രീസില്‍. ന്യൂസീലന്‍ഡിന് വേണ്ടി ടിം സൗത്തി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നെയ്ല്‍ വാഗ്നര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ നേടിയ 250 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയക്ക് സ്‌കോര്‍ബോര്‍ഡ് 44ല്‍ നില്‍ക്കെ ഡേവിഡ് വാര്‍ണറെ (19) നഷ്ടമായി.

labuschagne

എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന ബേണ്‍സ്-ലാബുഷാനെ കൂട്ടുകെട്ട് ഓസീസിന് അടിത്തറപാകി. സ്റ്റീവ് സ്മിത്ത് (16) വലിയ സ്‌കോര്‍ നേടാതെ മടങ്ങിയതും ഓസീസിന് തിരിച്ചടിയായി. മധ്യനിരയില്‍ ട്രവിസ് ഹെഡും (5) ക്യാപ്റ്റന്‍ ടിം പെയ്‌നും നിരാശപ്പെടുത്തിയതും ഓസീസിനെ തളര്‍ത്തി. മാത്യുവേഡ് ക്രീസില്‍ നില്‍ക്കുന്നതിലാണ് ഇനി പ്രതീക്ഷ. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സ് നേടിയപ്പോള്‍ ന്യൂസീലന്‍ഡിന്റെ ചെറുത്ത് നില്‍പ്പ് 166 റണ്‍സില്‍ അവസാനിച്ചിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കിവീസിനെ തകര്‍ത്തത്.

Story first published: Sunday, December 15, 2019, 8:46 [IST]
Other articles published on Dec 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+