Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാട്ടില്‍ പുലി, വിദേശത്ത് കുഞ്ഞാട്... ദുഷ്‌പേര് തീര്‍ക്കാന്‍ കോലിക്കൂട്ടം, ചരിത്രം പിറക്കുമോ?

ദില്ലി: സ്വന്തം നാട്ടില്‍ ഈറ്റപ്പുലികളെപ്പോലെ എതിരാളികള്‍ക്കു മേല്‍ ചാടിവീണ് കഥ കഴിക്കുന്ന ടീം ഇന്ത്യ വിദേശത്തെത്തിയാല്‍ നല്ല കുഞ്ഞാടുകളാണെന്ന ദുഷ്‌പേര് ഇന്നും ഇന്നലെയും ഉണ്ടായിട്ടുള്ളതല്ല. വര്‍ഷങ്ങളായി ഇത്തരമൊരു ദുഷ്‌പേര് ഇന്ത്യ ചുമക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ആരാധകര്‍ അല്ലാത്തവര്‍ ഇത് ആയുധമാക്കിയാണ് ടീമിനെ ആക്രമിച്ചു കൊണ്ടിരുന്നത്. ചുണയുണ്ടെങ്കില്‍ വിദേശത്ത് പരമ്പര നേടി കരുത്തു തെളിയിക്കാനും ഇവര്‍ വെല്ലുവിളിച്ചു.

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ള ഇതിഹാസങ്ങളുടെ തലമുറയ്ക്കു പോലും ഇതില്‍ നിന്നു മോചനമുണ്ടായില്ല. ഇപ്പോഴിതാ വിരാട് കോലിക്കു കീഴിലുള്ള ന്യൂലുക്ക് ഇന്ത്യയും വിദേശ പര്യടനത്തിനുള്ള തയ്യാറെടുപ്പാണ്. ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ടീം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര. വിദേശത്തെത്തുമ്പോള്‍ കുഞ്ഞാടുകളെപ്പോലെ അനുസരണയുള്ളവരായി വരിവരിയായി ക്രീസില്‍ നിന്നും ഡ്രസിങ് റൂമിലേക്ക് തിരിച്ചുപോവുന്ന ഇന്ത്യ ഇത്തവണ എല്ലാ ദുഷ്‌പേരും കഴുകിക്കളയാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്നു 20 ട്വന്റി മല്‍സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. ജനുവരി അഞ്ചിന് കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്.

തുടര്‍ച്ചയായി പരമ്പര വിജയങ്ങള്‍

തുടര്‍ച്ചയായി പരമ്പര വിജയങ്ങള്‍

തുടരെ ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ വിജയിച്ചതിന്റെ ആവേശത്തിലാണ് കോലിയും സംഘവും ആഫ്രിക്കയില്‍ വിമാനമിറങ്ങുക. കരുത്തരായ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയെല്ലാം നാട്ടില്‍ ഇന്ത്യ പരമ്പര വിജയങ്ങള്‍ കൊയ്തിരുന്നു. ഐസിസി ടെസ്റ്റ് റാങ്കിങിലെ നമ്പര്‍ വണ്‍ ടീം കൂടിയാണ് കോലിയും സംഘവും.
ഈ പെരുമയ്‌ക്കൊത്ത പ്രകടനം ദക്ഷിണാഫ്രിക്കയില്‍ നടത്താന്‍ ഇന്ത്യക്ക് നന്നായി പരിശ്രമിക്കേണ്ടിവരും. 2008-09 സീസണിലാണ് ഇന്ത്യ അവസാനമായി വിദേശത്ത് ഒരു ടെസ്റ്റ് പരമ്പര കൈക്കലാക്കിയത്. ന്യൂസിലന്‍ഡിനെതിരേ 1-0നായിരുന്നു ഇന്ത്യയുടെ വിജയം.

വിജയപ്രതീക്ഷയെന്ന് രോഹിത്ത്

വിജയപ്രതീക്ഷയെന്ന് രോഹിത്ത്

ദക്ഷിണാഫ്രിക്കന്‍ പര്യടനം കനത്ത വെല്ലുവിളി തന്നെയാണെന്ന് കോലിയുടെ അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയെ ഏകദിന, ട്വന്റി പരമ്പരകളില്‍ നയിച്ച രോഹിത് ശര്‍മ വ്യക്തമാക്കി.
സ്വന്തം നാട്ടില്‍ പരമ്പര ജയിക്കുകയെന്നത് അത്ര നിസാര കാര്യമല്ല. ഒരു ടീമിനെതിരേും അനായാസം ജയിക്കാന്‍ സാധിക്കില്ല. പല ടീമുകളില്‍ നിന്നും ഇന്ത്യക്ക് കഴിഞ്ഞ പരമ്പരകള്‍ക്കിടെ വെല്ലുവിളി നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം അതിജീവിച്ച് തിരിച്ചുവന്ന് ജയം പിടിച്ചെടുക്കാന്‍ ടീമിനു സാധിച്ചുവെന്നും രോഹിത് ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്ക ശക്തര്‍

ദക്ഷിണാഫ്രിക്ക ശക്തര്‍

ടെസ്റ്റ് റാങ്കില്‍ ഇന്ത്യക്കു പിറകെ രണ്ടാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയുണ്ട്. ഇന്ത്യയോട് നാട്ടില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.
ശക്തമായ ബാറ്റിങ് നിരയോടൊപ്പം മികച്ച പേസ് ബൗളിങ് നിരയും അവരെ അപകടകാരികളാക്കുന്നു. ലോക റാങ്കിങിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടമെന്ന നിലയില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇതിനകം 2018ലെ ഗ്ലാമര്‍ പരമ്പരയായി മാറിക്കഴിഞ്ഞു.

ഒന്നാംസ്ഥാനക്കാരെന്ന് തെളിയിക്കണം

ഒന്നാംസ്ഥാനക്കാരെന്ന് തെളിയിക്കണം

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമായിരുന്നു 2017 എന്ന് മുന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി പറഞ്ഞു. വിദേശത്തും ഇതേ മികവ് ഇന്ത്യക്ക് ആവര്‍ത്തിക്കേണ്ടതുണ്ട്. കഴിഞ്ഞ നേട്ടങ്ങളെക്കുറിച്ചോര്‍ത്ത് ആഹ്ലാദിച്ചിരിക്കാന്‍ ടീമിനു സമയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെസ്റ്റ് റാങ്കിങിലെ ഒന്നാംസ്ഥാനം തങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് ലോകത്തിനു മുന്നില്‍ ഇന്ത്യക്കു തെളിയിക്കേണ്ടതുണ്ട്. റാങ്കിങില്‍ ഒന്നാമതെത്തുന്നത് അത്ര എളുപ്പമല്ല. അതുപോലെ തന്നെയാണ് ഈ സ്ഥാനം നിലനിര്‍ത്തുന്നതെന്നും ബേദി പറഞ്ഞു.

 പേസര്‍മാര്‍ തുറുപ്പുചീട്ടുകള്‍

പേസര്‍മാര്‍ തുറുപ്പുചീട്ടുകള്‍

ദക്ഷിണാഫ്രിക്കയില്‍ പേസര്‍മാരുടെ പ്രകടനമായിരിക്കും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. പേസിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന പിച്ചില്‍ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കായിരിക്കും ഇന്ത്യന്‍ പേസ് ബൗളിങിന്റെ ചുമതല. എന്നാല്‍ ഇവരില്‍ മൂന്നു രപേര്‍ മാത്രമേ പ്ലെയിങ്‌ല ഇലവനില്‍ ഇടംനേടാന്‍ സാധ്യതയുള്ളൂ.
അതേസമയം, മികച്ച പേസര്‍മാര്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇത്തവണ വെര്‍ണോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാദ, ഡെയ്ല്‍ സ്‌റ്റെയ്ന്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാവും.

Story first published: Tuesday, December 26, 2017, 11:40 [IST]
Other articles published on Dec 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+