വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മൂര്‍ച്ച കൂട്ടി മുംബൈ... ബുംറ, ബോള്‍ട്ട് മാരക കോമ്പോ!! ജയവര്‍ധനെയുടെ മുന്നറിയിപ്പ്

ബോള്‍ട്ടിനെ ഡല്‍ഹിയില്‍ നിന്നാണ് മുംബൈ സ്വന്തമാക്കിയത്

Trent Boult, Jasprit Bumrah can form lethal partnership for Mumbai Indians| Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിരീടം നിലനിര്‍ത്താനുറച്ചു തന്നെയാണ് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പടയൊരുക്കം. ഇതിന്റെ ആദ്യ പടിയായാണ് ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ മുംബൈ തങ്ങളുടെ കൂടാരത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്ന ബോള്‍ട്ടിനെ ഡിസംബറില്‍ ലേലം നടക്കാനിരിക്കെയാണ് മുംബൈ കൈക്കലാക്കിയത്.

BUMRA

ബോള്‍ട്ടിന്റെ വരവോടെ മുംബൈ പേസാക്രമണത്തിന്റെ മൂര്‍ച്ച ഒന്നു കൂടി വര്‍ധിച്ചു കഴിഞ്ഞു. ഇന്ത്യയുടെ പേസ് സെന്‍സേഷനായ ജസ്പ്രീത് ബുംറ നേരത്തേ തന്നേ മുംബൈക്കൊപ്പമുണ്ട്. ബുംറയ്ക്കു കൂട്ടായി ബോള്‍ട്ട് കൂടി എത്തിയതോടെ ഈ കോമ്പോ എതിരാളികളെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് മുംബൈ കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവുമായ മഹേല ജയവര്‍ധനെ.

ഐപിഎല്‍: വേണ്ടാത്തവരെ 'തൂക്കി' വെളിയിലിട്ടു... ഇനി പഴ്‌സില്‍ എത്ര? എത്ര പേരെ വാങ്ങാം, എല്ലാമറിയാംഐപിഎല്‍: വേണ്ടാത്തവരെ 'തൂക്കി' വെളിയിലിട്ടു... ഇനി പഴ്‌സില്‍ എത്ര? എത്ര പേരെ വാങ്ങാം, എല്ലാമറിയാം

ബോള്‍ട്ടിനെ ടീമിലേക്കു കൊണ്ടു വരണമെന്ന് മുംബൈ നേരത്തേ പ്ലാന്‍ ചെയ്തതായിരുന്നില്ലെന്ന് ജയവര്‍ധനെ പറയുന്നു. ഒക്ടോബറില്‍ പുറംഭാഗത്തെ പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായ ജാസണ്‍ ബെറന്‍ഡോര്‍ഫിനു പകരം മറ്റൊരു പേസറെ കൊണ്ടു വരാനായിരുന്നു തങ്ങളുടെ നീക്കം. അതിനിടെയാണ് ബോള്‍ട്ടിനെ ഡല്‍ഹി വില്‍ക്കാന്‍ തയ്യാറാണെന്നു അറിഞ്ഞത്. അദ്ദേഹം ലോകോത്തര ബൗളറാണ്. തങ്ങളുടെ ടീമിലെ സാഹചര്യത്തില്‍ ബോള്‍ട്ട് ബുംറയോടൊപ്പം ചേരുന്നതോടെ വളരെ മാരകമായ ഒരു കോമ്പിനേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, November 16, 2019, 15:53 [IST]
Other articles published on Nov 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X