Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ഓസീസ് പോരാട്ടത്തെ വേറെ തലത്തിലേക്ക് എത്തിച്ചത് ഗാംഗുലി; മുന്‍ ഓസീസ് കോച്ച്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ഈ മാസം 27ന് തുടക്കമാവുകയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളെന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളിയാവേശം വാനോളമാണ്. സ്റ്റീവ് സ്മിത്ത്-വിരാട് കോലി നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയിലും ഇന്ത്യ-ഓസീസ് പോരാട്ടത്തിന് പ്രാധാന്യമേറുന്നു. ഇപ്പോഴിതാ ഇന്ത്യ-ഓസീസ് ക്രിക്കറ്റ് ആവേശം ഉയരാന്‍ കാരണം മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് പരിശീലകനായ ജോണ്‍ ബുച്ച്‌നാന്‍.

ബുച്ച്‌നാന്‍

1999 മുതല്‍ 2007വരെയാണ് അദ്ദേഹം ഓസീസ് ടീമിനെ പരിശീലിപ്പിച്ചത്. 'ഗാംഗുലി നായകനായിരിക്കെ ഓസ്‌ട്രേലിയയെപ്പോലുള്ള ശക്തരായ ടീമുകള്‍ക്കെതിരേ വ്യത്യസ്തമായൊരു ശൈലി കൊണ്ടുവന്നു. കളിയില്‍ മാത്രമല്ല വെല്ലുവിളി നേരിടുന്നതിലും ഇതുണ്ടായി. വളര്‍ന്ന് വരുന്ന എതിരാളികളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ ഗാംഗുലിക്ക് സാധിച്ചു. അന്ന് ഗാംഗുലി ചെയ്ത അതേ കാര്യമാണ് ഇന്നത്തെ ടീമിനുവേണ്ടി കോലി ചെയ്യുന്നത്'-ബുച്ച്‌നാന്‍ പറഞ്ഞു.

ഗാംഗുലി

ഇന്ത്യയെ വിദേശ മൈതാനങ്ങളില്‍ പൊരുതി നില്‍ക്കാന്‍ പഠിപ്പിച്ച നായകനാണ് ഗാംഗുലി. അടിക്ക് തിരിച്ചടിയും സ്ലെഡ്ജിങ്ങിന് അതേ നാണയത്തിലുള്ള തിരിച്ചടിയും നല്‍കി ഗാംഗുലി ഇന്ത്യയുടെ നായകനായി അടക്കി ഭരിച്ചപ്പോള്‍ ദാദയെന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍ ഗാംഗുലിയെ വാഴ്ത്തി. പലപ്പോഴും ഓസ്‌ട്രേലിയക്കെതിരേ പരമ്പര കളിക്കുക മാനസികമായും എതിര്‍ താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയായിരുന്നു. കാരണം സ്ലെഡ്ജിങ്ങിലൂടെ മനോവീര്യം കെടുത്താന്‍ മിടുക്കരായിരുന്നു ഓസീസ് നിര.

ഇന്ത്യ-ഓസീസ് പരമ്പര

എന്നാല്‍ ഇന്നത്തെ ടീം പഴയ ടീമിന്റെ അത്ര സ്ലെഡ്ജിങ്ങില്‍ കേമന്‍മാരല്ല. സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും ഓസീസ് നായകന്മാരായിരിക്കെ സ്ലെഡ്ജിങ്ങിലൂടെ നിരവധി വിവാദങ്ങള്‍ ഓസീസ് താരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആന്‍ഡ്രൂ സൈമണ്‍സിനെ ഹര്‍ഭജന്‍ കുരങ്ങനെന്ന് വിളിച്ചതുള്‍പ്പെടെ നിരവധി വിവാദങ്ങള്‍ ഇന്ത്യ-ഓസീസ് പരമ്പരയില്‍ ഉണ്ടായിട്ടുണ്ട്.

ഇന്ത്യ

2019ല്‍ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. വിരാട് കോലിയുടെ നായകത്വത്തിന് കീഴിലാണ് അന്ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇതിനെക്കുറിച്ചും ബുച്ച്‌നാന്‍ പ്രതികരിച്ചു. '2019ല്‍ മനോഹരമായി തന്റെ ജോലി ചെയ്യാന്‍ കോലിക്കായി.അതില്‍ അവന്‍ റണ്‍സ് നേടിയോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. 2019ലെ പരമ്പരയില്‍ ചേതേശ്വര്‍ പുജാരയാണ് താരം. രഹാനെയും കോലിയും മികച്ച പിന്തുണയും നല്‍കി. എന്നാല്‍ കോലിയുടെ യത്ഥാര്‍ത്ഥ സംഭാവന നായകനെന്ന നിലയിലാണ്.

ജയം

രണ്ട് ജയം നേടി എന്നതിലുപരിയായി ടീമിനെ തോല്‍പ്പിക്കുന്ന രീതിയിലാണ് കോലി നായകനായി മികവ് കാട്ടിയത്. ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങുന്നത് പിന്നീടുള്ള മൂന്ന് ടെസ്റ്റിലും ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ്'-ബുച്ച്‌നാന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്.

Story first published: Thursday, November 19, 2020, 10:22 [IST]
Other articles published on Nov 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+