വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ പഴയ ഐപിഎല്‍ തന്നെ, പക്ഷെ റെക്കോര്‍ഡ്... ഇനി ഇവരുടെ പേരില്‍, നാണക്കേടായി ബേസിലും!!

ചില റെക്കോര്‍ഡുകള്‍ ഈ സീസണില്‍ പഴങ്കഥയായിട്ടുണ്ട്

മുംബൈ: ഐപിഎല്‍ പഴയ ഐപിഎല്‍ തന്നെയാണെങ്കിലും റെക്കോര്‍ഡ് പഴയതല്ല. ഓരോ സീസണിലും റെക്കോര്‍ഡുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. 2008ലെ പ്രഥമ സീസണില്‍ പിറന്ന പല റെക്കോര്‍ഡുകളും പിന്നീടുള്ള സീസണുകളില്‍ പഴങ്കഥയാക്കപ്പെട്ടു. നിരവധി റെക്കോര്‍ഡുകളാണ് പിന്നീടുള്ള സീസണുകളിലായി കണ്ടത്. ചിലത് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുമ്പോള്‍ ചില റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടു.

ഈ സീസണിലെ ഐപിഎല്ലിലും ചില റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഒരു കളിയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങി (ബേസില്‍ തമ്പി)

ഒരു കളിയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങി (ബേസില്‍ തമ്പി)

ഒരു മലയാളി താരവും ഇത്തവണ റെക്കോര്‍ഡ് പുസ്തകത്തില്‍ ഉണ്ടെങ്കിലും അഭിമാനിക്കാന്‍ വക നല്‍കുന്ന റെക്കോര്‍ഡല്ല കുറിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മലയാളി പേസര്‍ ബേസില്‍ തമ്പിയാണ് നാണക്കേടിന്റെ ചരിത്രമെഴുതിയത്.
ഐപിഎല്ലില്‍ നാലോവറില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത താരമെന്ന റെക്കോര്‍ഡ് ഇനി ബേസിലിന്റെ പേരിലാവും. 70 റണ്‍സാണ് താരം എതിര്‍ ടീമിന് ദാനം ചെയ്തത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കളിയിലായിരുന്നു ബേസിലിന്റെ ദയനീയ പ്രകടനം.
നാലോവറില്‍ 66 റണ്‍സെന്ന ഇഷാന്ത് ശര്‍മയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് ബേസില്‍ ഇത്തവണ തന്റെ പേരിലേക്കു മാറ്റിയത്.

ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങി (സിദ്ധാര്‍ഥ് കൗള്‍)

ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങി (സിദ്ധാര്‍ഥ് കൗള്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മറ്റൊരു താരം കൂടി ഇത്തവണ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു. എന്നാല്‍ ബേസിലിന്റേതുപോലെ ഈ റെക്കോര്‍ഡും ടീമിന് അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല. പേസര്‍ സിദ്ധാര്‍ഥ് കൗളാണ് റെക്കോര്‍ഡിന് അവകാശി. ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന താരമായി കൗള്‍ മാറുകയായിരുന്നു. 547 റണ്‍സാണ് കൗള്‍ സംഭാവന ചെയ്തത്. 17 മല്‍സരങ്ങളില്‍ നിന്നും താരം 21 വിക്കറ്റെടുത്തെങ്കിലും അതിനായി 500ല്‍ അധികം റണ്‍സ് വിട്ടുകൊടുക്കേണ്ടിവന്നത് വിക്കറ്റ് നേട്ടത്തിന് മങ്ങലേല്‍പ്പിക്കുന്നു.
66 ഓവറുകളാണ് കൗള്‍ ഈ സീസണില്‍ ബൗള്‍ ചെയ്തത്. 8.28 ഇക്കോണമി റേറ്റിലാണ് 547 റണ്‍സ് താരം വിട്ടുകൊടുത്തത്.

ഏറ്റവുമധികം സിക്‌സര്‍ (31)

ഏറ്റവുമധികം സിക്‌സര്‍ (31)

ഐപിഎല്ലില്‍ ഒരൊറ്റ മല്‍സരത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന കളി കണ്ടത് ഇത്തവണയായിരുന്നു. ചെന്നൈ സൂപ്പര്‍കിങ്‌സിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള കളിയില്‍ 31 സിക്‌സറുകളാണ് കണ്ടത്. ഇതില്‍ 11 സിക്‌സറും കെകെആര്‍ താരം ആന്ദ്രെ റസ്സലിന്റെ വകയായിരുന്നു. മല്‍സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ തോല്‍പ്പിച്ചിരുന്നു.
മല്‍സരത്തിലെ 31 സിക്‌സറുകളില്‍ 17ഉം കൊല്‍ക്കത്ത താരങ്ങളുടെ വകയായിരുന്നു. 14 സിക്‌സറാണ് സിഎസ്‌കെ താരങ്ങള്‍ നേടിയത്.

വേഗമേറിയ ഫിഫ്റ്റി (ലോകേഷ് രാഹുല്‍)

വേഗമേറിയ ഫിഫ്റ്റി (ലോകേഷ് രാഹുല്‍)

ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിക്ക് 11ാം സീസണ്‍ സാക്ഷിയായിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കട്ട് ഓപ്പണര്‍ ലോകേഷ് രാഹുലാണ് ചരിത്രം കുറിച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ കളിയിലാണ് 14 പന്തില്‍ അര്‍ധസെഞ്ച്വറി നേടി രാഹുല്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്.
318.75 സ്‌ട്രൈക്ക്‌റേറ്റില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമായിരുന്നു രാഹുലിന്റെ മിന്നല്‍ ബാറ്റിങ്.
15 പന്തില്‍ ഫിഫ്റ്റിയെന്ന സുനില്‍ നരെയ്‌നും യൂസഫ് പഠാനും പങ്കിട്ട റെക്കോര്‍ഡാണ് ഇത്തവണ രാഹുലിന്റെ സംഹാരതാണ്ഡവത്തില്‍ വഴിമാറിയത്.
ലേലത്തില്‍ 11 കോടി രൂപയ്ക്കു പഞ്ചാബിലെത്തിയ രാഹുല്‍ സീസണില്‍ 659 റണ്‍സ് അടിച്ചെടുത്ത് ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തിരുന്നു.

ഐപിഎല്‍: കപ്പിനരികെ കാലിടറുന്നവര്‍... ചിലര്‍ക്ക് 'ഹോബി'!! ഫൈനല്‍ തോല്‍വി ശീലമാക്കിയ സ്റ്റാറുകള്‍ ഐപിഎല്‍: കപ്പിനരികെ കാലിടറുന്നവര്‍... ചിലര്‍ക്ക് 'ഹോബി'!! ഫൈനല്‍ തോല്‍വി ശീലമാക്കിയ സ്റ്റാറുകള്‍

Story first published: Thursday, May 31, 2018, 11:47 [IST]
Other articles published on May 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X