വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചൈന വിരുദ്ധ വികാരം; ഐപിഎല്ലിനെ ബാധിക്കുമോ? മറ്റു വഴികള്‍ തേടേണ്ടി വരുമെന്ന് സ്റ്റാര്‍ മേധാവി

ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം അഞ്ചു വര്‍ഷത്തേക്കാണ് സ്റ്റാര്‍ സ്വന്തമാക്കിയത്

മുംബൈ: ചൈന വിരുദ്ധ വികാരം രാജ്യത്തു നിലനില്‍ക്കുകയാണെങ്കില്‍ ധനസമ്പാദനത്തിന് ബ്രോഡ്കാസ്റ്റര്‍മാര്‍ക്കു വ്യത്യസ്ത മാതൃകകള്‍ തേടേണ്ടി വരുമെന്ന് സ്റ്റാര്‍ ഡിസ്‌നി ഇന്ത്യ ചെയര്‍മാനും ദി വാള്‍ട്ട് ഡിസ്‌നി (ഏഷ്യ പസിഫിക്) പ്രസിഡന്റുമായ ഉദയ് ശങ്കര്‍ വ്യക്തമാക്കി. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നു രാജ്യത്തു ചൈനീസ് വിരുദ്ധ വികാരം പടരുകയാണ്. 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ ചൈനീസ് കമ്പനി വിവോ മുഖ്യ സ്‌പോണ്‍സര്‍മാരായ ഐപിഎല്ലിന്റെ ഭാവിയിലും അനിശ്ചിതത്വം തുടരുകയാണ്. ചൈനീസ് കമ്പനികളുമായുള്ള കരാര്‍ പുനപ്പരിശോധിക്കുമെന്ന് ബിസിസിഐ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 2017ലാണ് 16,347.50 കോടി രൂപയ്ക്കു സ്റ്റാര്‍ ഇന്ത്യ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം അഞ്ചു വര്‍ഷത്തേക്കു സ്വന്തമാക്കിയത്.

1

കൊവിഡ് മഹാമാരിയും നിലവിലെ ചൈന വിഷയവും അഭൂതപൂര്‍വ്വമായ കൊടുങ്കാറ്റും പ്രതിസന്ധിയുടെയും സൃഷ്ടിച്ചിരിക്കുന്നത്. ഈ സമയത്ത് യുക്തിബോധത്തോടെയെല്ല ആരും ചിന്തിക്കുന്നത്. ഇത് തീര്‍ച്ചയായും അഭൂതപൂര്‍വ്വമായ സാഹചര്യമാണ്. ഇവ കൈകാര്യം ചെയ്യാന്‍ തീര്‍ച്ചയായും മറ്റു നല്ല വഴികളും മികച്ച മാര്‍ഗങ്ങളുമുണ്ട്. കാരണം ഇത് ആരെയും സഹായിക്കില്ല. തര്‍ക്കം പരിഹരിക്കാനും ഇത് സഹായിക്കില്ലെന്നു ഉദയ് ശങ്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

ചൈനീസ് കമ്പനികളെയും ഉല്‍പ്പന്നങ്ങളെയും ഇന്ത്യ ബഹിഷ്‌കരിക്കുകയാണെങ്കില്‍ അത് ബാധിക്കുമോയെന്ന ചോദ്യത്തിന് ഉദയ് ശങ്കറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ദേശീയ, സാമൂഹിക താല്‍പ്പര്യം പരിഗണിച്ച് എക്‌സ്, അല്ലെങ്കില്‍ വൈ എന്നൊരു കമ്പനിയെ വിലക്കുകയാണെങ്കില്‍ ധനസമ്പാദനത്തിന് വ്യത്യസ്തമായ മാതൃക തേടേണ്ടിവരും.

ഏതെങ്കിലും കമ്പനിയെയോ ഒരു പ്രത്യേക രാജ്യത്തെയോ മുന്നില്‍ കണ്ടിട്ടല്ല ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിന് തങ്ങള്‍ നിക്ഷേപം നടത്തിയത്. ക്രിക്കറ്റിന് ഒരു ശക്തിയുണ്ട്. ഈ ശക്തി വന്നത് ഇന്ത്യന്‍ ഉപഭോക്താക്കളുമായുള്ള ആഴത്തിലുള്ള ബന്ധത്തില്‍ നിന്നുണ്ടായതാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ആളുകള്‍ എന്തെങ്കിലുമൊന്നിനെ അത്രയും ഇഷ്ടപ്പെടുകയാണെങ്കില്‍ അതിനെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ തയ്യാറാവുന്ന ആളുകളുമുണ്ടാവുമെന്ന് ശങ്കര്‍ വിശദമാക്കി.

പൊതുജന അഭിപ്രായത്തെ തുടര്‍ന്നു സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരെ ഒഴിവാക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ശങ്കര്‍ പറഞ്ഞത് ഇങ്ങനെ- ക്രിക്കറ്റ് മാധ്യമപ്രവര്‍ത്തകരെയും ക്രിക്കറ്റ് കമന്റേറ്റര്‍മാരെയും തമ്മില്‍ വേര്‍തിരിക്കേണ്ടതുണ്ട്. പറയാന്‍ ആഗ്രഹിക്കുന്ന കാര്യം തുറന്നു പറയാന്‍ ഒരു മാധ്യമപ്രവര്‍ത്തകനു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഒരു കമന്റേറ്റര്‍ തന്റെ കാഴ്ചപ്പാടില്‍ മാധ്യമപ്രവര്‍ത്തകനല്ല.
ആകെയുള്ള പാക്കേജിന്റെ ഒരു ഭാദമാണ് കമന്റേറ്റര്‍. ഗെയിമിനെ കൂടുതല്‍ ആവേശകരമാക്കുകയും ജനപ്രിയമാക്കുകയുമാണ് കമന്റേറ്ററുടെ റോള്‍. മാധ്യമപ്രവര്‍ത്തകന് ഒരു റോളും കമന്റേറ്റര്‍ക്കു മറ്റൊരു റോളുമാണുള്ളത്. എന്നാല്‍ ചില കമന്റേറ്റര്‍മാര്‍ക്കിടയില്‍ തെറ്റ് ചെയ്യാനുള്ള പ്രവണ ഇപ്പോള്‍ തനിക്കു കാണാനായിട്ടുണ്ട്. രണ്ടു പേരുടെയും കാര്യത്തില്‍ കൃത്യമായ കാഴ്ചപ്പാട് തനിക്കുണ്ടെന്നും ശങ്കര്‍ വ്യക്തമാക്കി.

അതേസമയം, കമന്ററി, പ്രത്യേകിച്ചും ക്രിക്കറ്റില്‍ ഇപ്പോള്‍ കൂടുതല്‍ ശുതിത്വവല്‍ക്കരിക്കപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അതെുകൊണ്ടാണ് ഇപ്പോള്‍ മല്‍സരങ്ങളില്‍ തമാശകള്‍ നഷ്ടമായിരിക്കുന്നതെന്നും ശങ്കര്‍ പറഞ്ഞു.

Story first published: Wednesday, July 1, 2020, 10:59 [IST]
Other articles published on Jul 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X