നോ ക്യാപ്റ്റന്‍സി, നോ ബാറ്റിംഗ്; വെറും കീപ്പറായി ധോണി വേണോ? ട്രോളുകള്‍...
രണ്ട് കളിയില്‍ 29 റണ്‍സ്. അതും നിര്‍ണായകമായ സ്ലോഗ് ഓവറുകളില്‍ ക്രീസിലെത്തി കളി തുലച്ച രണ്ട് ഇന്നിംഗ്‌സുകള്‍. ധോണി എന്ന ബാറ്റ്‌സ്മാന്‍ കഴിഞ്ഞ കുറേ നാളുകളിലായി ശരിക്കും വിഷമിക്കുകയാണ്. പഴയ കൂറ്റനടികളൊന്നും ഫലിക്കുന്നില്ല. ധോണി ഭേദപ്പെട്ട രണ്ട് ഇന്നിംഗ്‌സുകള്‍ കളിച്ചിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് കളിയും ഇന്ത്യ ജയിച്ചേനെ.
ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് മാത്രമേ ഉളളൂ. ധോണിയുടെ തന്ത്രങ്ങള്‍ ഒട്ടും ഫലിക്കുന്നില്ല. സ്പിന്നിനെ തുണക്കാത്ത പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചും ഫോമിലല്ലാത്ത ധവാനെ ചുമന്നും ധോണി ചീത്തപ്പേര് കേള്‍പ്പിക്കുകയാണ്. നേരാം വണ്ണം പന്തെറിയുന്ന ബൗളറെ മാറ്റുന്ന മഹിയുടെ തന്ത്രവും ചോദ്യം ചെയ്യപ്പെട്ടു. ബാറ്റിംഗിനും ക്യാപ്റ്റന്‍സിക്കും കൊള്ളാത്ത ധോണിയെ ഒരു കീപ്പര്‍ മാത്രമായി ടീമിന് വേണോ. ട്രോളുകള്‍ വെറും ട്രോളുകളല്ല.

കീപ്പിങിന് മാത്രമായി വേണ്ട
കീപ്പിങിന് മാത്രമായി ഒരു ക്യാപ്റ്റനെ വേണ്ട എന്ന് ധോണിയോട് കോലി പറഞ്ഞാ എങ്ങനിരിക്കും. നാടോടിക്കാറ്റിലെ അനന്തന്‍ നമ്പ്യാര്‍

സെഞ്ചുറിയാണോ പ്രശ്‌നം
രോഹിത് സെഞ്ചുറിയടിച്ചാല്‍ ഇന്ത്യ തോല്‍ക്കുന്നു എന്നാണ് ധോണി ഫാന്‍സിന്റെ പ്രചാരണം. പണ്ട് സച്ചിനെ പറഞ്ഞിരുന്ന അതേ ആരോപണം തന്നെ.

എന്തെല്ലാം സ്വപ്‌നങ്ങള്‍
സെഞ്ചുറി അടിക്കുന്നു, കളി ജയിക്കുന്നു, മാന്‍ ഓഫ് ദ മാച്ച് കിട്ടുന്നു.. എന്തെല്ലാം സ്വപ്‌നങ്ങളായിരുന്നു രോഹിത് ശര്‍മയ്ക്ക്

പിച്ചിന് എന്താ കുഴപ്പം
സ്പിന്നിനെ തുണക്കാത്ത പിച്ചിലാണോടാ രണ്ട് സ്പിന്നര്‍മാരെയും കൊണ്ട് കളിക്കാന്‍ ഇറങ്ങുന്നത് - ധോണിയോട് ഇങ്ങനെ ചോദിച്ചുപോയാല്‍ അത്ഭുതമില്ല.

രോഹിതിനെപ്പറ്റി
ബിജുമേനോന്‍ സാള്‍ട്ട് മാംഗോ ട്രീ സ്‌റ്റൈലില്‍ രോഹിത് ശര്‍മയെ പറ്റി പറഞ്ഞാല്‍ എങ്ങനിരിക്കും

കളിക്കാനേ വരരുത്
നീയിനി കളിക്കാനേ വരരുത് - ധോണിയോട് കോലിയുടെ അപേക്ഷയാണ്

ഗെറ്റപ്പ് മാത്രമുണ്ട്
ധവാന്‍, ധോണി, ജഡേജ - ഗെറ്റപ്പിന് ഒരു കുറവുമില്ല.

എടുത്ത് കിണറ്റില്‍ എറിഞ്ഞാലോ
ഡിവില്ലിയേഴ്‌സ്, സ്മിത്ത്, മക്കുല്ലം - ഇവരെയൊക്കെ കാണുമ്പഴാണ് ഇന്ത്യന്‍ ക്യാപ്റ്റനെ കിണറ്റിലെറിയാന്‍ തോന്നുന്നത്

എന്നാ നീ അടിക്കണ്ട
നന്നായി കളിക്കുന്നവരെ കളിക്കാന്‍ വിടില്ല അത് ക്യാപ്റ്റന്‍ ധോണിയുടെ പോളിസിയാണ്. പഞ്ചാബി ഹൗസിലെ സീന്‍ വെച്ച് ഒരു ട്രോള്‍

രോഹിത് 500 അടിച്ചാ മതി
രണ്ട് സെഞ്ചുറിയടിച്ചിട്ടും കളി തോറ്റു. ഇനി രോഹിത് ശര്‍മ 500 അടിച്ചാലെങ്കിലും ടീം ജയിക്കുമായിരിക്കും

നടന്നത് തന്നെ
ഞാന്‍ സെഞ്ചുറി അടിച്ച് സ്‌കോര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇനി ജയിക്കുമല്ലോ അല്ലേ.. രോഹിത് ഡ്രസിങ് റൂമില്‍

ജഡേജയൊക്കെ ടീമില്‍
കോലി നന്നായി കളിച്ചു, രോഹിത് സെഞ്ചുറിയടിച്ചു. ഇന്ത്യ ജയിച്ചില്ല. എന്താ കാരണം - ജഡേജയൊക്കെ ഇപ്പോഴും ടീമിലുണ്ട് അത് തന്നെ കാരണം

ഇപ്പോഴും സച്ചിന്‍ ഫാന്‍സ്
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരിലെ 90 ശതമാനം പേരും ഇപ്പോഴും സച്ചിന്‍ ഫാന്‍സാണ്...

തോല്‍പ്പിക്കുന്ന സാധനത്തെ കിട്ടി
ഇന്ത്യയെ കളി തോല്‍പ്പിക്കുന്ന സാധനത്തെ കിട്ടി -പേര് രോഹിത് ശര്‍മ. എങ്ങനെയുണ്ട്.

സച്ചിനും രോഹിതും
മുംബൈക്കാരായ ഇവര്‍ രണ്ടുപേരും സെഞ്ചുറി അടിച്ചോ ടീം തോല്‍ക്കുമെന്ന് ഉറപ്പ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications