വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ വീഴ്ത്താന്‍ ബംഗ്ലാദേശിന് കൂട്ട് ഇന്ത്യ തന്നെ!! ജയം കൊയ്യുമെന്ന് മുന്‍ സ്റ്റാര്‍ സ്പിന്നര്‍

സുനില്‍ ജോഷിയാണ് ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിങ് കോച്ച്

By Manu
joshi

ലണ്ടന്‍: ലോകകപ്പില്‍ ജൂലൈ രണ്ടിനു നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയെ വീഴ്ത്താനുള്ള പടയൊരുക്കത്തിലാണ് ബംഗ്ലാദേശ്. ഇതിന് അവരെ തയ്യാറാക്കുന്നതാവട്ടെ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നറായിരുന്ന സുനില്‍ ജോഷിയും. ബംഗ്ലാദേശ് ടീമിന്റെ സ്പിന്‍ ബൗളിങ് പരിശീലകനാണ് ജോഷി. ഇന്ത്യക്കെതിരേ തന്റെ ശിക്ഷ്യന്‍മാര്‍ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് അദ്ദേഹം.

ആരാവും ലോകകപ്പിന്റെ താരം? ഇനിയാരും സ്വപ്‌നം കാണേണ്ട... ഉറപ്പിച്ചു, ബംഗ്ലാദേശ് തുറുപ്പുചീട്ട് ആരാവും ലോകകപ്പിന്റെ താരം? ഇനിയാരും സ്വപ്‌നം കാണേണ്ട... ഉറപ്പിച്ചു, ബംഗ്ലാദേശ് തുറുപ്പുചീട്ട്

തൊട്ടുമുമ്പത്തെ കളിയില്‍ അഫ്ഗാനിസ്താനെ 62 റണ്‍സിന് ബംഗ്ലാദേശ് തകര്‍ത്തുവിട്ടിരുന്നു. ഈ വിജയത്തോടെ അവര്‍ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇനി ഇന്ത്യയുമായുള്ള മല്‍സരം കഴിഞ്ഞാല്‍ പാകിസ്താനെതിരേ ഒരു കളി കൂടിയാണ് ബംഗ്ലാദേശിന് ശേഷിക്കുന്നത്.

ഷാക്വിബിനെ പുകഴ്ത്തി

ഷാക്വിബിനെ പുകഴ്ത്തി

ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ടീമിന്റെ തുറുപ്പുചീട്ടായി മാറിയ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനെ വാനോളം പുകഴ്ത്തുകയാണ് ജോഷി. ടീമിന്റെ സ്പിന്‍ കോച്ചെന്ന നിലയില്‍ ഇതിനേക്കാള്‍ കൂടുതലൊന്നും ഇനി ആവശ്യപ്പെടാനില്ല. ഷാക്വിബ് ഇതിഹാസം തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല.
അദ്ദേഹത്തെപ്പോലൊരു കളിക്കാരന്‍ ബംഗ്ലാദേശ് ടീമിലുണ്ടെന്നത് എല്ലാവര്‍ക്കും അഭിമാനം നല്‍കുന്ന കാര്യമാണ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം മിസ്റ്റര്‍ കണ്‍സിസ്റ്റന്റെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഷാക്വിബെന്നും ജോഷി വിശദമാക്കി.

ഫിറ്റ്‌നസ് മെച്ചപ്പെടുത്തി

ഫിറ്റ്‌നസ് മെച്ചപ്പെടുത്തി

സ്വന്തം ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ഷാക്വിബ്. അടുത്തിടെ അഞ്ചു മുതല്‍ ഏഴു കിലോ വരെ ഭാരം അദ്ദേഹം കുറയ്ക്കുകയും ചെയ്തിരുന്നു.
ഇത് വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം എത്രത്തോളം മെച്ചപ്പെടുത്തിയതായി കാണാനാവും. ക്രിക്കറ്റിനോട് ഷാക്വിബിനുള്ള ആവേശമാണ് ഇതു തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യമാണ് ബംഗ്ലാദേശ് ടീമിനെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നതെന്നും ജോഷി ചൂണ്ടിക്കാട്ടി.

ഇന്ത്യക്കെതിരായ പോരാട്ടം

ഇന്ത്യക്കെതിരായ പോരാട്ടം

ഇന്ത്യക്കെതിരായ അടുത്ത മല്‍സരത്തില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജോഷി. ഇന്ത്യന്‍ താരങ്ങള്‍ സ്പിന്നിനെ നന്നായി കളിക്കുന്നവരാണെന്ന് എല്ലാവര്‍ക്കുമറിയാം. അതു പോലെ തന്നെയാണ് ബംഗ്ലാദേശും. സ്പിന്നര്‍മാരെ നല്ല രീതിയില്‍ നേരിടാനുള്ള മിടുക്ക് ഞങ്ങള്‍ക്കുണ്ട്.
അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തിലും ഇത് കണ്ടു കഴിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മൂന്നു തവണ ഇന്ത്യയെ തോല്‍പ്പിക്കുന്നതിന് തൊട്ടരികിലെത്താന്‍ ബംഗ്ലാദേശിനു സാധിച്ചതായും ജോഷി പറഞ്ഞു.

Story first published: Tuesday, June 25, 2019, 15:22 [IST]
Other articles published on Jun 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X