ഷാക്വിബിനെ പുകഴ്ത്തി
ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ടീമിന്റെ തുറുപ്പുചീട്ടായി മാറിയ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനെ വാനോളം പുകഴ്ത്തുകയാണ് ജോഷി. ടീമിന്റെ സ്പിന്‍ കോച്ചെന്ന നിലയില്‍ ഇതിനേക്കാള്‍ കൂടുതലൊന്നും ഇനി ആവശ്യപ്പെടാനില്ല. ഷാക്വിബ് ഇതിഹാസം തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല.
അദ്ദേഹത്തെപ്പോലൊരു കളിക്കാരന് ബംഗ്ലാദേശ് ടീമിലുണ്ടെന്നത് എല്ലാവര്ക്കും അഭിമാനം നല്കുന്ന കാര്യമാണ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം മിസ്റ്റര്‍ കണ്സിസ്റ്റന്റെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഷാക്വിബെന്നും ജോഷി വിശദമാക്കി.
ഫിറ്റ്നസ് മെച്ചപ്പെടുത്തി
സ്വന്തം ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ഷാക്വിബ്. അടുത്തിടെ അഞ്ചു മുതല്‍ ഏഴു കിലോ വരെ ഭാരം അദ്ദേഹം കുറയ്ക്കുകയും ചെയ്തിരുന്നു.
ഇത് വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം എത്രത്തോളം മെച്ചപ്പെടുത്തിയതായി കാണാനാവും. ക്രിക്കറ്റിനോട് ഷാക്വിബിനുള്ള ആവേശമാണ് ഇതു തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യമാണ് ബംഗ്ലാദേശ് ടീമിനെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നതെന്നും ജോഷി ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരായ പോരാട്ടം
ഇന്ത്യക്കെതിരായ അടുത്ത മല്‍സരത്തില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജോഷി. ഇന്ത്യന്‍ താരങ്ങള്‍ സ്പിന്നിനെ നന്നായി കളിക്കുന്നവരാണെന്ന് എല്ലാവര്‍ക്കുമറിയാം. അതു പോലെ തന്നെയാണ് ബംഗ്ലാദേശും. സ്പിന്നര്‍മാരെ നല്ല രീതിയില്‍ നേരിടാനുള്ള മിടുക്ക് ഞങ്ങള്‍ക്കുണ്ട്.
അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തിലും ഇത് കണ്ടു കഴിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മൂന്നു തവണ ഇന്ത്യയെ തോല്‍പ്പിക്കുന്നതിന് തൊട്ടരികിലെത്താന്‍ ബംഗ്ലാദേശിനു സാധിച്ചതായും ജോഷി പറഞ്ഞു.