Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനെ കളി പഠിപ്പിക്കാന്‍ ലാറയും സര്‍വനും

ആന്റിഗ്വ: കുട്ടിക്രിക്കറ്റിലെ രാജാക്കാന്മാരെന്നാണ് വെസ്റ്റ് ഇന്‍ഡീസ് അറിയപ്പെടുന്നത്. ലോകകപ്പിലെ ക്ഷീണം ഇന്ത്യയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയോടെ വിന്‍ഡീസ് തീര്‍ക്കുമെന്ന് ക്രിക്കറ്റ് ലോകം കരുതി. പക്ഷെ സംഭവിച്ചതോ, പരമ്പരയിലെ മൂന്നു ട്വന്റി-20 മത്സരങ്ങളും ഇന്ത്യയ്ക്ക് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ് അടിയറവു വെച്ചു. പൊരുതി നോക്കാന്‍ പോലും അവര്‍ക്കായില്ല.

കളി പഠിപ്പിക്കും

കളി പഠിപ്പിക്കും

അടുത്തത് ഏകദിന പരമ്പര - ഇവിടെയും ചിത്രം മാറിയില്ല. ആദ്യ ഏകദിനം മഴയില്‍ ഒലിച്ചുപോയപ്പോള്‍ ബാക്കി രണ്ടു ഏകദിനങ്ങളിലും ഇന്ത്യ ജയിച്ചു കയറി. ഇക്കണക്കിനാണെങ്കില്‍ ടെസ്റ്റ് തോല്‍വിയ്ക്കും സാധ്യതയേറെ. ഓഗസ്റ്റ് 22 -നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായതുകൊണ്ട് വിന്‍ഡീസ് ടീമിനെ കയറൂരി വിടാന്‍ വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ് ഒരുക്കമല്ല. അതുകൊണ്ട് ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറയും രാംനരേഷ് സര്‍വനും ഇക്കുറി വിന്‍ഡീസ് ടീമിനൊപ്പം പങ്കുചേരും — ടീമിനെ 'കളി പഠിപ്പിക്കാന്‍'.

ലാറയും സർവനും

ലാറയും സർവനും

ക്രിക്കറ്റ് ലോകം എക്കാലത്തും കണ്ട ഇതിഹാസ ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ബ്രയാല്‍ ലാറ. സര്‍വനാകട്ടെ വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ കാലഘട്ടത്തില്‍ സംഭാവന ചെയ്ത മികച്ച ക്രിക്കറ്ററും. ആദ്യ ടെസ്റ്റിന് മുന്നോടിയായി ആന്റിഗ്വയില്‍ നടക്കുന്ന പ്രീസീരീസ് ക്യംപില്‍ ഇവര്‍ ഇരുവരുമുണ്ടാകും ടീമിനൊപ്പം.

തകർക്കപ്പെടാത്ത റെക്കോർഡ്

തകർക്കപ്പെടാത്ത റെക്കോർഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ബ്രയാന്‍ ലാറ. 131 മത്സരങ്ങളില്‍ നിന്നായി 11,953 റണ്‍സ് കരിയറില്‍ ലാറ നേടിയിട്ടുണ്ട്. 2004 -ല്‍ ആന്റിഗ്വയില്‍ ഇംഗ്ലണ്ടിനെതിരെ ലാറ പുറത്താവാതെ കുറിച്ച 400 റണ്‍സ് ടെസ്റ്റ് ചരിത്രത്തില്‍ ഇന്നും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡാണ്.

പുതു തന്ത്രങ്ങൾ മെനയാൻ വിൻഡീസ്

പുതു തന്ത്രങ്ങൾ മെനയാൻ വിൻഡീസ്

എന്തായാലും ഇപ്പോള്‍ ലാറയുടെയും സര്‍വന്റെയും പരിചയ സമ്പത്തും അനുഭവവും പരിജ്ഞാനവും വിന്‍ഡീസ് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. ഓഗസ്റ്റ് 22 മുതല്‍ 26 വരെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്നുവരെ കിങ്സ്റ്റണിലെ സബീന പാര്‍ക്കില്‍ രണ്ടാം ടെസ്റ്റ് മത്സരം അരങ്ങേറും.

Story first published: Saturday, August 17, 2019, 10:16 [IST]
Other articles published on Aug 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+