Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രിയ താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍, അവനാണ് ഇപ്പോഴത്തെ റണ്‍മെഷീന്‍, ഇതിഹാസ താരം പറയുന്നത് ഇങ്ങനെ

ആരാണ് മികച്ചവന്‍ കോലിയോ സച്ചിനോ? | Oneindia Malayalam

മുംബൈ: പുതിയ കാലത്തെ ബാറ്റിംഗ് ഇതിഹാസമാണെന്ന് വിരാട് കോലിയെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കോലി ശരിക്കും റണ്‍ മെഷീനാണെന്ന് ലാറ പറയുന്നു. എന്നാല്‍ എന്റെ എക്കാലത്തെയും പ്രിയ താരം കോലിയല്ല. അത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. എനിക്കൊപ്പം കളിച്ചവരില്‍ ഇതിഹാസ താരം സച്ചിനായിരുന്നുവെന്നും ലാറ പറഞ്ഞു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എക്കാലത്തെയും മികച്ച താരമാണെന്നും ലാറ പറയുന്നു.

1

അതേസമയം പുതിയ കാലത്തേക്ക് വരുമ്പോള്‍ ഇതിഹാസ താരം വിരാട് കോലിയാണ്. അദ്ദേഹത്തോളം മികവ് മറ്റാര്‍ക്കുമില്ല. കോലി ഒരു വശത്തും ബാക്കിയുള്ളവര്‍ മറ്റൊരു വശത്തുമാണെന്ന് ലാറ പറയുന്നു. ഇപ്പോഴത്തെ എല്ലാ താരങ്ങളേക്കാളും എത്രയോ മുന്നിലാണ് അദ്ദേഹം. ശരിക്കും റണ്‍ മെഷീനാണ് കോലി. പക്ഷേ എന്നോട് ക്ഷമിക്കണം, സച്ചിനാണ് എന്റെ എക്കാലത്തെയും പ്രിയ താരമെന്നും ലാറ പറഞ്ഞു. രോഹിത് ശര്‍മല നാല് സെഞ്ച്വറികള്‍ ഈ ലോകകപ്പില്‍ നേടി. ബെയര്‍‌സ്റ്റോയും കളിക്കുന്നുണ്ട്. പക്ഷേ ഇത് ഏകദിനത്തിലെ മാത്രം കാര്യമാണ്.

കോലി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും പകരം വെക്കാനില്ലാത്ത കളിക്കാരനാണ്. അതുകൊണ്ടാണ് അദ്ദേഹം എല്ലാവരേക്കാളും മുന്നിലെത്തുന്നത്. ഒരു താരം ടി20 ക്രിക്കറ്റ്, ഇനി അഥവാ പത്തോവര്‍ മത്സരം, ടെസ്റ്റ് മത്സരം അങ്ങനെ എന്ത് ഫോര്‍മാറ്റ് വന്നാലും വിരാട് കോലിയാണ് മികച്ച താരം. വേറൊരു താരത്തിനും അത്രത്തോളം മികവില്ലെന്നും ലാറ പറയുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഇന്നത്തെ മികച്ച പ്രകടനത്തിന് കാരണം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നും, അദ്ദേഹമാണ് യുവതാരങ്ങളില്‍ ആത്മവിശ്വാസം നിറച്ചതെന്നും ലാറ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ചെലുത്തിയ സ്വാധീനം പറഞ്ഞറിയിക്കാനാവാത്തതാണ്. അക്കാലത്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിദേശ പിച്ചുകളില്‍ നല്ല രീതിയില്‍ കളിക്കാറില്ലായിരുന്നു. എന്നാല്‍ സച്ചിന്‍ എല്ലാ പിച്ചുകളിലും നന്നായി കളിക്കാറുണ്ടായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ താരങ്ങളെല്ലാം ഇതുപോലെയാണ്. അവര്‍ സച്ചിന്റെ ഇന്നിംഗ്‌സുകളില്‍ നിന്ന് ഒരുപാട് പഠിച്ചെന്നും ലറ പറയുന്നു. അതേസമയം തനിക്ക് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചയില്‍ സങ്കടമുണ്ടെന്നും, എല്ലാ രാജ്യവും കായിക മേഖലയില്‍ മുന്നോട്ട് പോകുമ്പോഴും വിന്‍ഡീസിന് അതിന് സാധിക്കുന്നില്ലെന്നും ലാറ പറഞ്ഞു.

Story first published: Thursday, July 4, 2019, 22:33 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+