എന്നാല്‍ ലാറ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ റെഡ് ഫോഴ്സിന് വേണ്ടി കളിക്കാനിറങ്ങുമെന്ന പ്രതീക്ഷകള്‍ വേണ്ട. ടീം മെന്റര്‍, ടൂറിസം അംബാസിഡര്‍ എന്നീ ഇരട്ടറോളുകളിലാണ് ലാറ വരുന്നത്. കളിക്കാന്‍ ഇറങ്ങില്ല എന്നര്‍ത്ഥം.
ഇന്ത്യയില്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ റെഡ് ഫോഴ്സിനൊപ്പം ചേരുമെന്ന് ലാറ പറഞ്ഞു. ദിനേശ് രാംദിനാണ് ഇത്തവണ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ യുടെ നായകന്. ലാറയുടെ ടീമിലെ റോള്‍ ഓഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ റെഡ് ഫോഴ്സിനൊപ്പം ചേരാന്‍ പറ്റുന്നതില്‍ സന്തോഷമുണ്ട് എന്ന് ലാറ പറഞ്ഞു. മാനേജ്മെന്റിന്റെ ഭാഗമായല്ല, മുന്‍ കളിക്കാരന് എന്ന നിലയിലാകും താന്‍ ടീമിനൊപ്പം ഉണ്ടാകുക എന്നാണ് ലാറ പറഞ്ഞത്. ടീമിന് വേണ്ട സഹായങ്ങള്‍ ചെയ്യാനും ലാറ തയ്യാറാണ്.
സച്ചിന് തെണ്ടുല്‍ക്കറാണോ ലാറയാണോ മികച്ച ക്രിക്കറ്റ് താരം എന്ന വാഗ്വാദങ്ങള്‍ക്കിടെ രണ്ട് ഇതാഹാസ താരങ്ങള്‍ നേരിട്ടുകാണാനുള്ള അവസരം കൂടിയാണ് ചാംപ്യന്‍സ് ലീഗ്. ലാറയാണ് സച്ചിനെക്കാള്‍ മികച്ച താരമെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടതാണ് കാലങ്ങള്‍ നീണ്ട വിവാദത്തിന് വീണ്ടും തുടക്കമിട്ടത്. മുംബൈ ഇന്ത്യന്‍സിനൊപ്പം സച്ചിന്റെ അവസാന വര്‍ഷം കൂടിയാണ് ഇത്.