Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിന്റെ 80കളിലെ ടീമിനെ ഓര്‍മ്മിപ്പിക്കുന്നു: ലാറ

മുംബൈ: വിരാട് കോലി ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. റോഡ് സേഫ്റ്റി ട്വന്റി20 ക്രിക്കറ്റ് ലീഗിന്റെ പ്രചരണാര്‍ത്ഥം മുംബൈയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം 80കളിലെയും 90കളിലെയും വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് ലാറ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഇപ്പോഴത്തെ ഫാസ്റ്റ് ബൗളിങ് നിര കരുത്തുറ്റതാണ്. ചില സമയങ്ങളില്‍ അവരുടെ പന്തുകള്‍ കളിക്കുക അസാധ്യം തന്നെയാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അത്തരത്തിലായിരുന്നു.

സ്വദേശത്ത് മാത്രമല്ല അവര്‍ തിളങ്ങുന്നത് വിദേശത്തും മികച്ചം പ്രകടനമാണ് പുറത്തെടുക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ബൗളിങ്ങിനെ അവിശ്വസിനീയം എന്ന് വിശേഷിപ്പിക്കാം. ജസ്പ്രീത് ബൂംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരുടെ വേഗവും കൃത്യതയും ബാറ്റ്‌സ്മാന് വെല്ലുവിളിയാണ്. ഒരു കാലത്ത് വെസ്റ്റ് ഇന്‍ഡീസും പിന്നീട് ഓസ്‌ട്രേലിയയും അടക്കിവാണ ക്രിക്കറ്റില്‍ അടുത്തത് ഇന്ത്യന്‍ യുഗമാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീമാണിത്. സ്റ്റീവോയുടെയും റിക്കി പോണ്ടിങ്ങിന്റെയും കീഴിലുള്ള ഓസ്‌ട്രേലിയന്‍ ടീം പോലെ സംതുലിതമാണ് ഇപ്പോഴത്തെ ടീം.

lara

രോഹിത് ശര്‍മയെയും വിരാട് കോലിയെയും ലാറ പുകഴ്ത്തി. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹമാണ് അദ്ദേഹത്തെ ടെസ്റ്റ് ടീമിലേക്ക് മടക്കിയെത്തിച്ചത്. അതേ സമയം കോലി മു്ന്നില്‍ നിന്ന് നയിച്ച് നായകനാണെന്ന് തെളിയിക്കുന്നു. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കുകയെന്നത് പ്രതിഭയ്ക്ക് മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസങ്ങളിലൊരാളായ ലാറയുടെ (400*)ലാണ് ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡ്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാറയുടെ ഈ റെക്കോഡ് പ്രകടനം.

Story first published: Friday, October 18, 2019, 10:07 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+