Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസീലന്‍ഡിലെ ഇന്ത്യയുടെ ടെസ്റ്റ് തോല്‍വിക്ക് കാരണം ചൂണ്ടിക്കാട്ടി ബ്രയാന്‍ ലാറ

ന്യൂഡല്‍ഹി: സമീപകാലത്തായി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യന്‍ ടീമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെ കുതിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പക്ഷേ ന്യൂസീലന്‍ഡില്‍ അടിതെറ്റി. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വന്‍ തകര്‍ച്ചയാണ് ഇന്ത്യക്ക് നേരിട്ടത്. രണ്ട് മത്സരങ്ങളിലും നാണംകെട്ട തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. പ്രതിഭാശാലികളായ താരങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യക്ക് എന്താണ് ന്യൂസീലന്‍ഡില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ.

എന്റെ അഭിപ്രായ പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിലേറെയാണ് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സന്ദര്‍ശക ടീം ഇന്ത്യയാണ്. എന്നാല്‍ ന്യൂസീലന്‍ഡില്‍ എന്താണ് സംഭവിച്ചത്. എന്റെ അഭിപ്രായത്തില്‍ ടീമിന് ലക്ഷ്യം പിഴച്ചു. തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം ഇന്ത്യന്‍ ടീമിനെ ബാധിച്ചു. ഏകദിനം, ടി20,ടെസ്റ്റ് എന്നിങ്ങനെ എല്ലാ ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങളെ ബാധിച്ചു. ഇതാണ് അവര്‍ക്ക് തിരിച്ചടിയായത്. എന്നാലും വിരാട് കോലിയും സംഘവും ശക്തരാണ്. ഇപ്പോഴും ഏറ്റവും മികച്ച സന്ദര്‍ശക ടീം ഇന്ത്യയാണെന്നും ലാറ അഭിപ്രായപ്പെട്ടു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു ലാറ.

brianlara

റോഡ് സേഫ്റ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് ഇന്ത്യയിലാണ് ലാറയുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനുവേണ്ടിയാണ് ലാറ കളിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാതെ മുംബൈയിലാണ് അദ്ദേഹമുള്ളത്. നിലവില്‍ റോഡ് സേഫ്റ്റ് മത്സരം മാറ്റിവെച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന് വലിയ ഉദ്ദേശമാണുള്ളതെന്നും സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ നിരവധി ഇതിഹാസ താരങ്ങളെ വീണ്ടും കാണാന്‍ സാധിക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് വളരെ ആവേശമാണ്. ഇവരുടെ പ്രകടനം വീണ്ടും കാണാന്‍ അവര്‍ കൊതിക്കുന്നുവെന്ന് ആരാധക പിന്തുണയില്‍ നിന്ന് വ്യക്തമായി. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ടൂര്‍ണമെന്റിന് ലഭിച്ചതെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തിന് കാരണം മത്സരകൂടുതലാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അഭിപ്രായപ്പെട്ടിരുന്നു. വിശ്രമമില്ലാതെ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടി വന്നത് തളര്‍ത്തുന്നുവെന്ന് കോലി പ്രതികരിച്ചിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തില്‍ ടി20 ഇന്ത്യ തൂത്തുവാരിയെങ്കിലും ഏകദിന, ടെസ്റ്റ് പരമ്പര നാണംകെട്ടു. വിരാട് കോലിയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് ഏറ്റവും തിരിച്ചടിയായത്. ടെസ്റ്റില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് 10ല്‍ താഴെയാണ് കോലിയുടെ ശരാശരി. ഏകദേശം 22 ഇന്നിങ്‌സ് പിന്നിട്ടും കോലിയുടെ ഒരു സെഞ്ച്വറി പിറന്നിട്ട്. ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായ കോലി ഫോം ഔട്ടായതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ടെസ്റ്റ് ടീമില്‍ ഇല്ലാത്തതും ഇന്ത്യയുടെ ടെസ്റ്റ് തോല്‍വിക്ക് കാരണമായി പറയാം. ഫോമിലുള്ള രണ്ട് താരങ്ങള്‍ക്കും പരിക്കാണ് തിരിച്ചടിയായത്.

Story first published: Sunday, March 15, 2020, 18:03 [IST]
Other articles published on Mar 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+