ക്രിക്കറ്റില്‍ ഇടിമിന്നലായി ഇനി ബ്രെറ്റ് ലീ ഇല്ല
സിഡ്‌നി: സമീപകാല ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ കളി നിര്‍ത്തുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും നേരത്തെ വിരമിച്ച ലീ ട്വന്റി 20 യില്‍ നിന്നും വിട പറയുകയാണ്. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഓസ്‌ട്രേലിയ ബിഗ് ബാഷില്‍ സിഡ്‌നി സിക്‌സേഴ്‌സിനും വേണ്ടിയാണ് ലീ ഇപ്പോള്‍ കളിക്കുന്നത്.
വെളുത്ത ഇടിമിന്നല്‍ എന്ന ഇരട്ടപ്പേര് അലന്‍ ഡൊണാള്‍ഡിന് ആണെങ്കിലും ആണെങ്കിലും സമാനമായ അനുഭവവമായിരുന്നു ബ്രെറ്റ് ലീയുടേതും. ലീയുടെ അതിവേഗ പന്തുകള്‍ക്ക് മുന്നില്‍ അടിയറവ് പറയാത്ത് ബാറ്റ്‌സ്മാന്‍മാര്‍ അധികമില്ല. സച്ചിന്‍ തെണ്ടുല്‍ക്കറുമായുള്ള പോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ കാണികള്‍ക്കും ഏറെ സുപരിചിതനാണ് ബ്രെറ്റ് ലീ.

ലീ കളി നിര്‍ത്തുന്നു
ഈ സീസണോടെ താന്‍ ട്വന്റി 20 ക്രിക്കറ്റും അവസാനിപ്പിക്കുന്നു എന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്. 38 കാരനായ ബ്രെറ്റ് ലീക്ക് ലോകമെങ്ങും ആരാധകരുണ്ട്.

മക്ഗ്രാത്തിന് പിന്‍ഗാമി
ഗ്ലെന്‍ മക്ഗ്രാത്ത് വിരമിച്ചതോടെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളിംഗിന്റെ തലവനായി മാറി ലീ. ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ എന്ന ഓസീസ് റെക്കോര്‍ഡ് മക്ഗ്രാത്തിനൊപ്പം ലീക്കും അവകാശപ്പെട്ടതാണ്.

മോദിക്കൊപ്പം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബ്രെറ്റ് ലീ

ഇന്ത്യക്കാരനോ
ഇന്ത്യന്‍ സ്‌റ്റൈല്‍ വേഷവിധാനങ്ങളുമായി ബ്രെറ്റ് ലീ

ടെസ്റ്റിലും കേമന്‍
76 ടെസ്റ്റുകളില്‍ നിന്നായി 310 വിക്കറ്റുകളാണ് ഈ ഫാസ്റ്റ് ബൗളര്‍ വീഴ്ത്തിയത്. സുന്ദരമായ റണ്ണപ്പും ആക്ഷനും ലീയുടെ പ്രത്യേകയാണ്.

സുന്ദരന്‍, ചിരിച്ചാല്‍ കേമന്‍
ബൗളിംഗ് ആക്ഷന്‍ പോലെ സുന്ദരമാണ് ലീയുടെ ചലനങ്ങളും. മനോഹരമായ ചിരി ബ്രെറ്റ് ലീയെ കൂടുതല്‍ ആകര്‍ഷവാനാക്കുന്നു.

വികാരാധീനനായി ലീ
സന്തോഷവാനാണ് താന്‍, അതേ പോലെ വികാരാധീനനും. റിട്ടയര്‍മെന്റ് പ്രഖ്യാപിക്കവേ ലീ പറഞ്ഞു. എന്നാല്‍ വിരമിക്കാനുള്ള തീരുമാനം മാറ്റില്ലെന്നും ലീ പറഞ്ഞു.

20 വര്‍ഷം, എത്രയെത്ര ഇരകള്‍
20 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ താന്‍ സംതൃപ്തനാണ് എന്നും ലീ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications